For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: രണ്ട് വിക്കറ്റ് നേടൂ, ഹാര്‍ദിക്കിനെ കാത്ത് വമ്പന്‍ റെക്കോഡ്! മറ്റൊരു ഇന്ത്യക്കാരനുമില്ല

വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ച് മത്സര ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാവുകയാണ്. രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെ അഭാവത്തില്‍ ഇറങ്ങുന്ന ഇന്ത്യയെ ഹാര്‍ദിക് പാണ്ഡ്യയാണ് നയിക്കുന്നത്. 2024ലെ ടി20 ലോകകപ്പ് മുന്നില്‍ക്കണ്ടുള്ള മുന്നൊരുക്കമായാണ് ഇന്ത്യ ഈ പരമ്പരയെ കാണുന്നത്. 2024ലെ ടി20 ലോകകപ്പിന് വേദിയാവുന്നത് വെസ്റ്റ് ഇന്‍ഡീസും അമേരിക്കയുമാണ്. അതുകൊണ്ടുതന്നെ വെസ്റ്റ് ഇന്‍ഡീസിലെ സാഹചര്യങ്ങള്‍ മനസിലാക്കാനുള്ള അവസരമാണ് ഇന്ത്യക്ക് മുന്നിലുള്ളത്.

ഹാര്‍ദിക് പാണ്ഡ്യയെന്ന നായകനെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമായ പരമ്പരയാണിത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസം ഇന്ത്യക്കുണ്ട്. എന്നാല്‍ വിന്‍ഡീസിനെ ടി20യില്‍ കീഴ്‌പ്പെടുത്തുക ഇന്ത്യക്ക് കടുപ്പമാവും. പരമ്പരയില്‍ ചില വമ്പന്‍ റെക്കോഡുകളും ഇന്ത്യന്‍ താരങ്ങളെ കാത്തിരിക്കുന്നുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഇന്ത്യന്‍ നായകനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യ മറ്റൊരു ഇന്ത്യക്കാരനുമില്ലാത്ത നേട്ടമാണ് സ്വപ്‌നം കാണുന്നത്.

രണ്ട് വിക്കറ്റുകള്‍ കൂടി നേടിയാല്‍ 150 ടി20 വിക്കറ്റുകള്‍ അദ്ദേഹം പൂര്‍ത്തിയാക്കും. ഇതിനോടകം 4000ലധികം റണ്‍സ് ടി20 ഫോര്‍മാറ്റില്‍ നേടാന്‍ ഹാര്‍ദിക്കിനായിട്ടുണ്ട്. ടി20യില്‍ 150 വിക്കറ്റും 4000 റണ്‍സും നേടുന്ന ആദ്യത്തെ ഇന്ത്യന്‍ താരമെന്ന ചരിത്ര റെക്കോഡാണ് ഹാര്‍ദിക്കിനെ കാത്തിരിക്കുന്നത്. ന്യൂബോളില്‍ പന്തെറിയാന്‍ ഹാര്‍ദിക്കെത്തിയേക്കും. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിലൂടെ വളര്‍ന്ന ഹാര്‍ദിക് നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനാണ്.

ഗുജറാത്തിനെ അരങ്ങേറ്റ സീസണില്‍ത്തന്നെ കിരീടത്തിലേക്കെത്തിച്ച ഹാര്‍ദിക് അവസാന സീസണില്‍ ടീമിനെ റണ്ണേഴ്‌സപ്പുമാക്കി. 2024ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കുന്നത് ഹാര്‍ദിക്കാവും. ഇന്ത്യയുടെ 360 ഡിഗ്രി ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവിനെയും ഒരു നാഴികക്കല്ല് കാത്തിരിക്കുന്നു. 325 റണ്‍സ് നേടിയാല്‍ അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ 2000 റണ്‍സ് ക്ലബ്ബില്‍ ഇടം പിടിക്കാന്‍ സൂര്യകുമാര്‍ യാദവിന് സാധിക്കും. ഈ നേട്ടത്തിലേക്കെത്തുന്ന ഏഴാമത്തെ ഇന്ത്യന്‍ താരമായി സൂര്യക്ക് മാറാം.

suryakumar yadav, hardik pandya

ഏകദിന പരമ്പരയില്‍ മോശം ഫോമിലായിരുന്നെങ്കിലും ടി20 പരമ്പരയില്‍ സൂര്യകുമാര്‍ യാദവിന്റെ പ്രകടനത്തില്‍ ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്നു. ഇന്ത്യയുടെ ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹാലിനെയും ഒരു റെക്കോഡ് കാത്തിരിക്കുന്നു. 9 വിക്കറ്റുകള്‍ കൂടി നേടിയാല്‍ അന്താരാഷ്ട്ര ടി20യില്‍ 100 വിക്കറ്റ് ക്ലബ്ബില്‍ ഇടം പിടിക്കാന്‍ ചഹാലിന് സാധിക്കും. ഈ നേട്ടത്തിലേക്കെത്തുന്ന ആദ്യത്തെ ഇന്ത്യന്‍ താരമെന്ന ബഹുമതിയാണ് ചഹാലിനെ കാത്തിരിക്കുന്നത്.

ഇന്ത്യയുടെ ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് നാല് വിക്കറ്റ് വീഴ്ത്തിയാല്‍ അന്താരാഷ്ട്ര ടി20യില്‍ 50 വിക്കറ്റ് പൂര്‍ത്തിയാക്കും. ഈ നേട്ടത്തിലേക്ക് വേഗത്തിലെത്തുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് കുല്‍ദീപ് യാദവിനെ കാത്തിരിക്കുന്നത്. ഇന്ത്യയുടെ മറ്റൊരു സ്പിന്‍ ഓള്‍റൗണ്ടറായ അക്ഷര്‍ പട്ടേലിനും നാഴികക്കല്ല് പിന്നിടാനുള്ള അവസരമുണ്ട്. 80 റണ്‍സ് നേടിയാല്‍ ടി20യില്‍ 2500 റണ്‍സ് പിന്നിടാന്‍ അക്ഷറിന് സാധിക്കും.

ഇതോടെ 150ലധികം വിക്കറ്റും 2000ലധികം റണ്‍സും ടി20 ഫോര്‍മാറ്റില്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി മാറാന്‍ അക്ഷറിന് സാധിക്കും. ഇന്ത്യയുടെ യുവ പേസര്‍ അര്‍ഷ്ദീപ് സിങ് 9 വിക്കറ്റ് നേടിയാല്‍ 50 വിക്കറ്റുകള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ പൂര്‍ത്തിയാക്കും. ഈ നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ പേസറെന്ന നേട്ടമാണ് അര്‍ഷ്ദീപിനെ കാത്തിരിക്കുന്നത്.

ടി20 ഫോര്‍മാറ്റില്‍ ഇന്ത്യ യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കാനാണ് ശ്രമിക്കുന്നത്. സഞ്ജു സാംസണിനെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ് ടി20 പരമ്പര. ഏഷ്യാ കപ്പില്‍ സീറ്റ് നേടാന്‍ ടി20 പരമ്പരയെ സഞ്ജു നന്നായി മുതലാക്കേണ്ടതായുണ്ട്.

Story first published: Thursday, August 3, 2023, 12:57 [IST]
Other articles published on Aug 3, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+