Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: സിക്‌സര്‍ പാണ്ഡ്യ! ദാദയ്ക്കും സൂര്യക്കുമൊപ്പം, ഹിറ്റ്മാന്‍ ബഹുദൂരം മുന്നില്‍

ടീം ഇന്ത്യക്കു വേണ്ടി ബാറ്റിങില്‍ പഴയതു പോലെ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്നില്ലെന്നു വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തവരുടെ വായടപ്പിച്ചിരിക്കുകയാണ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. വെസ്റ്റ് ഇന്‍ഡീസുമായുള്ള മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ അഞ്ചാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം തകര്‍പ്പന്‍ ഫിനിഷിങിലൂടെ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയായിരുന്നു.

പുറത്താവാതെ 70 റണ്‍സാണ് ഹാര്‍ദിക് അടിച്ചെടുത്തത്. വെറും 52 ബോളുകളിലായിരുന്നു ഇത്. അഞ്ചു സിക്‌സറുകളും നാലു ഫോറുകളും ഉള്‍പ്പെടെയായിരുന്നു ഇത്. ക്രീസിലെത്തിയ ശേഷം തുടക്കത്തില്‍ അല്‍പ്പം പതറിയെങ്കിലും സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് സിംഗിളുകളും ഡബിളുമെല്ലാം നേടി ഹാര്‍ദിക് പതിയെ താളം വീണ്ടെടുക്കുകയായിരുന്നു.

HARDIK PANDYA

ക്രീസില്‍ നിലയുറപ്പിച്ചതോടെ ഡെത്ത് ഓവറുകളില്‍ ആഞ്ഞടിച്ച അദ്ദേഹം അനായാസം സിക്‌സറുകളും ഫോറുകളുമെല്ലാം വാരിക്കൂട്ടുകുയും ചെയ്തു. ഇന്ത്യന്‍ ടോട്ടല്‍ 350 കടത്തിയതും ഹാര്‍ദിക്കിന്റെ തീപ്പൊരി പ്രകടനമായിരുന്നു.

ഈ മല്‍സരത്തിലെ അഞ്ചു സിക്‌സറുകളോടെ ഒരു വമ്പന്‍ നേട്ടത്തിനൊപ്പവും ഹാര്‍ദിക് എത്തിയിരിക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരിന്നിങ്‌സില്‍ ഇന്ത്യക്കു വേണ്ടി അഞ്ചോ, അതിനു മുകളിലോ സിക്‌സറുകള്‍ പറത്തിയവരുടെ എലൈറ്റ് ക്ലബ്ബില്‍ അഞ്ചാംസ്ഥാനത്തിന് അദ്ദേഹം അവകാശിയായി.

ഇതു ഏഴാം തവണയാണ് ഹാര്‍ദിക് ഈ നേട്ടം കുറിച്ചത്. നേരത്തേ മുന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലിയും നിലവില്‍ ടീമിന്റെ ഭാഗമായ സൂര്യകുമാര്‍ യാദവും ഏഴു തവണ വീതം അഞ്ചോ, അതിനു മുകളിലോ സിക്‌സറുകളടിച്ചിട്ടുണ്ട്.

നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഈ ലിസ്റ്റിലെ കിങ്. മറ്റു താരങ്ങള്‍ക്കൊന്നും സ്വപ്‌നം കാണാവുന്നതിലും അപ്പുറമാണ് ഹിറ്റ്മാനുള്ളത്. 29 തവണയാണ് രോഹിത് ഇന്ത്യക്കു വേണ്ടി ഒരിന്നിങ്‌സില്‍ അഞ്ചിനു മുകളില്‍ സിക്‌സറുകള്‍ വാരിക്കൂട്ടിയിരിക്കുന്നത്. അദ്ദേഹത്തിനു പിന്നില്‍ രണ്ടാം സ്ഥാനത്തു മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗാണ്. 10 തവണ വീരു ഈ നേട്ടം കൈവരിച്ചു.

വീരുവിനു പിറകില്‍ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങാണ്. അഞ്ചു തവണ യുവിക്കു ഇതിനു കഴിഞ്ഞിരുന്നു. നാലാം സ്ഥാനം മൂന്നു പേര്‍ ചേര്‍ന്നു പങ്കിടുകയാണ്. മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി, വിരാട് കോലി എന്നിവരാണിത്. ഇവരെല്ലാം എട്ടു തവണ വീതം അഞ്ചിനു മുകളില്‍ സിക്‌സറുകള്‍ ഒരിന്നിങ്‌സില്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്.

രോഹിത്തിനൊപ്പം ഇന്ത്യന്‍ ക്യാപ്റ്റന്‍മാരുടെ ഒരു അപൂര്‍വ്വ ക്ലബ്ബിലും ഹാര്‍ദിക് പാണ്ഡ്യ ഇടം പിടിച്ചിട്ടുണ്ട്. ഏകദിനത്തില്‍ ഒരു കളിയില്‍ കുറഞ്ഞത് അഞ്ചു സിക്‌സറുകളെങ്കിലും നേടിയിട്ടും അതു സെഞ്ച്വറിയില്‍ എത്തിക്കാന്‍ സാധിക്കാതെ പോയ രണ്ടാമത്തെ ഇന്ത്യന്‍ നായകനായാണ് ഹാര്‍ദിക് മാറിയത്.

നേരത്തേ രോഹിത് ശര്‍മയ്ക്കു രണ്ടു തവണ ഇതു സംഭവിച്ചിരുന്നു. ഇവയെല്ലാം കഴിഞ്ഞ വര്‍ഷമായിരുന്നു. 2022ല്‍ ഇംഗ്ലണ്ട്, ബംഗ്ലാദേശ് എന്നിവരുമായുള്ള മല്‍സരങ്ങളിലായിരുന്നു ഹിറ്റ്മാന് സെഞ്ച്വറി കണ്ടെത്താന്‍ കഴിയാതിരുന്നത്.

HARDIK PANDYA

ഇംഗ്ലണ്ടിനെതിരേ പുറത്താവാതെ 76ഉം ബംഗ്ലാദേശിനെതിരേ പുറത്താവാതെ 51 റണ്‍സുമായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. ഇപ്പോള്‍ അഞ്ചു സിക്‌സറടിച്ചിട്ടും പുറത്താവാതെ 70 റണ്‍സുമായി ഹാര്‍ദിക്കും ഹിറ്റ്മാനോടൊപ്പം ചേര്‍ന്നിരിക്കുകയാണ്.

ഏകദിനത്തില്‍ 41 മുതല്‍ 50 വരെയുള്ള ഓവറുകളില്‍ ഏറ്റവുമുയര്‍ന്ന സ്‌ട്രൈക്ക് റേറ്റുള്ള ഇന്ത്യയുടെ മൂന്നാമത്തെ താരം കൂടിയാണ് ഹാര്‍ദിക്. അവസാന 10 ഓവറുകളില്‍ 141.63 ആണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. ഈ ലിസ്റ്റിലെ ഒന്നാമന്‍ രോഹിത്താണ്. 152.69 സ്‌ട്രൈക്ക് റേറ്റ് ഈ ഓവറുകളില്‍ ഹിറ്റ്മാനുണ്ട്.

151.60 സ്‌ട്രൈക്ക് റേറ്റുമായി വിരാട് കോലി രോഹിത്തിനു തൊട്ടുതാഴെയുമുണ്ട്. ഹാര്‍ദിക്കിനു ശേഷം നാല്, അഞ്ച് സ്ഥാനങ്ങളില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും (137.33) യുവരാജ് സിങുമാണ് (134.43).

Story first published: Wednesday, August 2, 2023, 11:32 [IST]
Other articles published on Aug 2, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+