For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: അവന്‍ 'ഹീറോ', പക്ഷെ ആരും വാഴ്ത്തുന്നില്ല! ഇന്ത്യന്‍ താരത്തെക്കുറിച്ച് ഹര്‍ഭജന്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം എക്കാലത്തും താരസമ്പന്നമാണ്. മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുന്ന നിരവധി പ്രതിഭകളാണ് ഓരോ സീസണിന് ശേഷവും ഇന്ത്യന്‍ ടീമിലേക്കെത്തുന്നത്. ഐപിഎല്ലിന്റെ വരവോടെ അവസരം കാത്തിരിക്കുന്ന താരങ്ങളുടെ വലിയ നിര തന്നെ കാണാന്‍ സാധിക്കും. ഇതോടെ ഇന്ത്യന്‍ ടീമിനൊപ്പം സ്ഥിരം സാന്നിധ്യമാവുകയെന്നത് വളരെ പ്രയാസമുള്ള കാര്യമായി മാറി. ഇന്ത്യക്കായി അരങ്ങേറ്റം നടത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. എന്നാല്‍ ടീമില്‍ സീറ്റുറപ്പിക്കാന്‍ പലര്‍ക്കുമാവുന്നില്ല.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര നാളെ ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ടീമില്‍ ചേതേശ്വര്‍ പുജാരക്ക് സ്ഥാനമില്ല. മോശം പ്രകടനത്തിനെത്തുടര്‍ന്ന് പുജാരയെ ഇന്ത്യ തഴയുകയായിരുന്നു. മൂന്നാം നമ്പറിലെ ഇന്ത്യയുടെ വിശ്വസ്തനായിരുന്നു പുജാര. എന്നാല്‍ സ്ഥിരത കാട്ടാന്‍ സാധിക്കാതെ വന്നതോടെ ഇന്ത്യ താരത്തെ മാറ്റിനിര്‍ത്തുകയായിരുന്നു. ഇപ്പോഴിതാ പുജാര ഇന്ത്യയുടെ വാഴ്ത്തപ്പെടാത്ത താരമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്.

'എനിക്ക് വളരെ ബഹുമാനമുള്ള കളിക്കാരനാണ് ചേതേശ്വര്‍ പുജാര. മഹത്തായ നേട്ടങ്ങളാണ് അവനുള്ളത്. ഏറെ വര്‍ഷങ്ങളായി മികവുകാട്ടിയിട്ടും ഇന്ത്യന്‍ ടീമിലെ വാഴ്ത്തപ്പെടാത്ത ഹീറോയാണവന്‍. ഇന്ത്യയുടെ നട്ടെല്ലായിരുന്ന താരമാണവന്‍. ചില താരങ്ങളെ സംരക്ഷിക്കാന്‍ പുജാരയെ ബലിയാടാക്കുകയായിരുന്നു'-പിടി ഐയോട് സംസാരിക്കവെ ഹര്‍ഭജന്‍ സിങ് പറഞ്ഞു. ഇന്ത്യ ടെസ്റ്റ് ഫോര്‍മാറ്റിലേക്ക് മാത്രം പരിഗണിക്കുന്ന താരമാണ് പുജാര.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മുന്നില്‍ക്കണ്ട് പുജാര കൗണ്ടിക്രിക്കറ്റ് കളിച്ചിരുന്നു. മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. ഇതോടെ ഇന്ത്യക്കായി ഡബ്ല്യുറ്റിസി ഫൈനലിലും പുജാര കസറുമെന്ന് പ്രതീക്ഷിച്ചു. ദൗര്‍ഭാഗ്യവശാല്‍ മികവുകാട്ടാനായില്ല. ഇതാണ് പുജാരയെ ടീമില്‍ നിന്ന് തഴയാനുള്ള കാരണമായി മാറിയത്. എന്നാല്‍ പുജാര മാത്രമല്ല ഫൈനലില്‍ നിരാശപ്പെടുത്തിയതെന്നും അവര്‍ക്കൊന്നും സീറ്റ് നഷ്ടമായിട്ടില്ലെന്നും ഹര്‍ഭജന്‍ ചൂണ്ടിക്കാട്ടുന്നു.

cheteshwar pujara

'നിലവില്‍ ലഭിക്കുന്നതിലും കൂടുതല്‍ ബഹുമാനം പുജാര അര്‍ഹിക്കുന്നു. അവനെ തഴഞ്ഞ രീതി ആലോചിച്ച് അത്ഭുതം തോന്നുന്നു. കാരണം അവന്‍ മാത്രമല്ല ഫൈനലില്‍ തിളങ്ങാത്തത്. ടീമില്‍ അവനെക്കാളും മോശമായി കളിച്ചവരും അവന്റെ അതേ ശരാശരിയില്‍ കളിച്ചവരുമുണ്ട്. പുജാരയുടെ സ്‌ട്രൈക്കറേറ്റിലെ പ്രശ്‌നം മൂലം ഒഴിവാക്കിയതാണെന്ന് പറയുന്നവരുണ്ട്. എന്നാല്‍ വിക്കറ്റ് കാത്ത് ടീമിനെ മുന്നോട്ട് കൊണ്ടുപോവുകയെന്ന വലിയ കാര്യമാണ് അവന്‍ ചെയ്യുന്നത്.

ഒരു താരത്തെ എത്രത്തോളം ആ ടീം ആവശ്യപ്പെടുന്നുണ്ടെന്നതിലാണ് കാര്യം. എന്റെ അഭിപ്രായത്തില്‍ ടീം ഇപ്പോഴും പുജാരയെ ആവശ്യപ്പെടുന്നുണ്ട്. സെന (ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ) രാജ്യങ്ങളില്‍ പര്യടനം നടത്തുമ്പോള്‍ പുജാരയെപ്പോലൊരു താരത്തെ ആവശ്യമാണ്. സ്‌ട്രോക്ക് ചെയ്ത് കളിക്കുന്ന താരങ്ങളോടൊപ്പം പുജാരയെപ്പോലെ ടെസ്റ്റ് കളിക്കാന്‍ സാധിക്കുന്ന താരവും വേണം'- ഹര്‍ഭജന്‍ പറഞ്ഞു.

ചേതേശ്വര്‍ പുജാര അമിത പ്രതിരോധം കാഴ്ചവെക്കുന്ന താരമാണെന്ന ആക്ഷേപം പൊതുവേ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ഇന്ത്യന്‍ ടീം ആക്രമണോത്സകത പിന്തുടരാന്‍ ആഗ്രഹിക്കുമ്പോള്‍ പുജാരയെപ്പോലെ മെല്ലപ്പോക്ക് നടത്തുന്ന താരത്തെ ഇനിയും പിന്തുണക്കേണ്ടെന്ന നിലപാട് ടീം മാനേജ്‌മെന്റിനുണ്ട്. അതുകൊണ്ടുതന്നെ പുജാരക്ക് പകരം റുതുരാജ് ഗെയ്ക്‌വാദ്, യശ്വസി ജയ്‌സ്വാള്‍ എന്നിവരെ വളര്‍ത്താന്‍ ടീം മാനേജ്‌മെന്റ് ആഗ്രഹിക്കുന്നു.

പക്ഷെ പുജാരയെപ്പോലൊരു ക്ലാസിക് താരത്തെ ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്ന് ഒഴിവാക്കിയത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയുമുണ്ട്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലൂടെത്തന്നെ പുജാരയുടെ അഭാവം ഇന്ത്യ തിരിച്ചറിയാന്‍ സാധ്യതയുണ്ട്. വിരാട് കോലി, രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍ എന്നിവരുടെ ബാറ്റിങ്ങിലാണ് ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്നത്. എന്നാല്‍ ഇവരുടെ സമീപകാലത്തെ ടെസ്റ്റിലെ പ്രകടനങ്ങള്‍ അത്ര മികച്ചതല്ല.

ഇന്ത്യന്‍ ടീമില്‍ നിന്ന് തഴഞ്ഞ ശേഷം ദുലീപ് ട്രോഫി കളിക്കാന്‍ പോയ പുജാര സെഞ്ച്വറി പ്രകടനത്തോടെ തിരിച്ചുവരവ് നടത്തിയിട്ടുണ്ട്. അജിന്‍ക്യ രഹാനെ നടത്തിയതുപോലെ പുജാരയുടെ ഗംഭീര തിരിച്ചുവരവും പ്രതീക്ഷിക്കാം. 35കാരനായ പുജാരക്ക് മുന്നില്‍ ഇനിയും അവസരങ്ങളുണ്ട്. അതുകൊണ്ടുതന്നെ വിമര്‍ശിച്ചവരെക്കൊണ്ടുതന്നെ കൈയടിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചേക്കും.

Story first published: Tuesday, July 11, 2023, 11:11 [IST]
Other articles published on Jul 11, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+