For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: ദ്രാവിഡിനെ തള്ളിപ്പറയരുത്, കൂടുതല്‍ സമയം നല്‍കണം! പിന്തുണച്ച് ഗ്രെയിം സ്മിത്ത്

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യയുടെ മുഖ്യ പരിശീലകനായ രാഹുല്‍ ദ്രാവിഡിനെതിരേ വിമര്‍ശനം ശക്തമാണ്. ഇന്ത്യയുടെ മുന്‍ സൂപ്പര്‍ താരം പരിശീലകനെന്ന നിലയില്‍ ഗംഭീര റെക്കോഡുകളുമായാണ് ഇന്ത്യന്‍ ക്രിക്കറ്റിലേക്കെത്തിയത്. എന്നാല്‍ ഇന്ത്യന്‍ ടീമിനൊപ്പം ദ്രാവിഡിന് മികവിനൊത്ത പ്രകടനം കാഴ്ചവെക്കാനാവുന്നില്ല. ഏഷ്യാ കപ്പിലടക്കം ഇന്ത്യ തോറ്റു.

രവി ശാസ്ത്രിയും വിരാട് കോലിയും ചേര്‍ന്ന് സൃഷ്ടിച്ച ടീമുമായി മുന്നോട്ട് പോകുന്നതല്ലാതെ അഴിച്ചുപണി നടത്തി മികച്ച ടീമിനെ സൃഷ്ടിക്കുന്നതില്‍ ദ്രാവിഡ് പരാജയമാണ്. അതുകൊണ്ട് തന്നെ ദ്രാവിഡിനെ പരിശീലകസ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം ഇപ്പോള്‍ ശക്തമാണ്. എന്നാല്‍ ദ്രാവിഡിന് ടീം സൃഷ്ടിക്കാനുള്ള സമയം ലഭിച്ചിട്ടില്ലെന്നും കൂടുതല്‍ സമയം നല്‍കണമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രെയിം സ്മിത്ത്.

'ഇന്ത്യന്‍ ടീമിന്റെ പരിശീലകനായോ നായകനായോ ഒരാളെ ചുമതലപ്പെടുത്തിയാല്‍ പ്രതീക്ഷകള്‍ വളരെ വലുതാണ്. ഇന്ത്യയുടെ താരസമ്പത്ത് പരിശോധിക്കുമ്പോള്‍ രണ്ടോ മൂന്നോ ടീമുകളെ ഒരേ സമയം പരിഗണിക്കാന്‍ സാധിക്കും. ഇന്ത്യന്‍ ടീമിന്റെ പ്രധാന വെല്ലുവിളി ഈ താരങ്ങളെയെല്ലാം നിയന്ത്രിക്കാന്‍ സാധിക്കുന്ന മികച്ച നായകനെ കണ്ടെത്തുകയാണ്. ടീമിന്റെ സംതുലിതാവസ്ഥയെ നിലനിര്‍ത്താനാവണം. ദ്രാവിഡ് വലിയ താരവും പരിശീലകനുമാണ്.

ഇന്ത്യന്‍ ടീമിനെ നല്ല ദിശയില്‍ കൊണ്ടുപോകാന്‍ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ടീമിനെ സൃഷ്ടിക്കാനുള്ള സമയം അനുവദിക്കുകയെന്നതാണ് പ്രധാനപ്പെട്ട കാര്യം'- സ്മിത്ത് പറഞ്ഞു. എന്നാല്‍ ദ്രാവിഡ് വന്ന ശേഷം പ്രതീക്ഷിച്ച നിലവാരത്തിലേക്കെത്താന്‍ ഇന്ത്യക്കായിട്ടില്ല. യുവതാരങ്ങളെ വളര്‍ത്തുന്നതിലടക്കം ദ്രാവിഡ് പിന്നോട്ട് പോയിരിക്കുകയാണ്.

ദ്രാവിഡ് പരിശീലകനായപ്പോള്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള പല യുവതാരങ്ങള്‍ക്കും കൂടുതല്‍ അവസരം പ്രതീക്ഷിച്ചിരുന്നു. പക്ഷെ ദ്രാവിഡ് പരീക്ഷണങ്ങള്‍ക്ക് തയ്യാറാവുന്നില്ല. രവി ശാസ്ത്രി നടന്ന വഴിയേ പിന്തുടരുക മാത്രമാണ് ദ്രാവിഡ് ചെയ്യുന്നത്. അദ്ദേഹത്തിന്റേതായ രീതിയിലുള്ള ടീമിനെ സൃഷ്ടിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഏഷ്യാ കപ്പും ഏകദിന ലോകകപ്പും വരാനിരിക്കെ ദ്രാവിഡിന് കീഴില്‍ ഇന്ത്യ അത്ഭുതം സൃഷ്ടിക്കുമെന്ന് കരുതാനാവില്ല.

rahul dravid, rohit sharma

വിദേശ പിച്ചുകളില്‍ ദ്രാവിഡിന് വലിയ അനുഭവസമ്പത്തുണ്ട്. വലിയ സാങ്കേതിക മികവ് അവകാശപ്പെടാന്‍ സാധിക്കുന്ന കളിക്കാരനാണ് അദ്ദേഹം. പക്ഷെ അതൊന്നും ഇന്നത്തെ ഇന്ത്യന്‍ താരങ്ങളുടെ വിദേശ പര്യടനങ്ങളിലെ പ്രകടനത്തില്‍ കാണാനാവുന്നില്ല. 2013ന് ശേഷം ഐസിസി ട്രോഫി നേടാത്ത ഇന്ത്യക്ക് വരാനിരിക്കുന്ന ഏകദിന ലോകകപ്പ് വലിയ പ്രതീക്ഷ നല്‍കുന്നതാണ്. ഇന്ത്യ വേദിയാവുന്ന ലോകകപ്പായതിനാല്‍ കപ്പടിക്കാന്‍ ഇതിലും മികച്ച അവസരം ഇന്ത്യക്ക് മുന്നിലില്ല.

പക്ഷെ ദ്രാവിഡിന്റെ കീഴില്‍ മികച്ച പദ്ധതികളില്ലാതെ പോകുന്ന ഇന്ത്യന്‍ ടീമിനെയാണ് കാണാനാവുന്നത്. പല പ്രശ്‌നങ്ങള്‍ക്കും ഇപ്പോഴും ഉത്തരമില്ല. ഇന്ത്യയുടെ പഴയ ബെഞ്ച് കരുത്ത് നഷ്ടമായിരിക്കുന്നു. വിക്കറ്റ് കീപ്പറായി ആര് വേണമെന്നത് വലിയ ചോദ്യമായി നിലനില്‍ക്കുന്നു. താരങ്ങളുടെ ജോലി ഭാരം നിയന്ത്രിക്കാനാവുന്നില്ല. അതുകൊണ്ട് തന്നെ പല സൂപ്പര്‍ താരങ്ങളും പരിക്കിനെത്തുടര്‍ന്ന് ടീമിന് പുറത്തായിരിക്കുകയാണ്.

ദ്രാവിഡിന്റെയും പരിശീലക സംഘത്തിന്റെയും പ്രകടനത്തില്‍ ബിസിസി ഐയും സംതൃപ്തരല്ല. 'ഇന്ത്യയുടെ പരിശീലകസ്ഥാനം എളുപ്പമുള്ള ജോലിയല്ല. എന്നാല്‍ തീരെ നിലവാരമില്ലാത്ത പ്രകടനമല്ല ടീം നടത്തുന്നത്. ഇന്ത്യയില്‍ പരമ്പരകളെല്ലാം നേടി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിച്ചു. എന്നാല്‍ വിദേശ പിച്ചുകളിലെ ടീമിന്റെ പ്രകടനം സംതൃപ്തി നല്‍കുന്നതല്ല. പക്ഷെ ലോകകപ്പിന് ഇനി നാല് മാസം മാത്രമാണ് സമയമുള്ളത്.

അതുകൊണ്ടുതന്നെ വലിയൊരു അഴിച്ചുപണി സാധ്യമല്ല. പക്ഷെ ടീമിനുള്ളിലെ ചര്‍ച്ചകളും തിരുത്തലുകളും സജീവമായി തുടരും'-ബിസിസി ഐ വൃത്തങ്ങളിലൊരാള്‍ പറഞ്ഞു. എന്തായാലും വരാനിരിക്കുന്ന ഏഷ്യാ കപ്പും ഏകദിന ലോകകപ്പും ദ്രാവിഡിന്റെ വിധി നിര്‍ണ്ണയിക്കുമെന്ന കാര്യം ഉറപ്പാണ്.

Story first published: Saturday, June 17, 2023, 20:20 [IST]
Other articles published on Jun 17, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+