For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: സച്ചിന്‍-ദാദ ജോടിയുടെ പിന്‍ഗാമിയാര്? ഗില്‍-ജയ്‌സ്വാള്‍ സഖ്യം തന്നെ! ഉറപ്പിച്ച് ഉത്തപ്പ

ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ പുതിയ ഓപ്പണിങ് ജോടികളായി മാറിയിരിക്കുന്ന ശുഭ്മന്‍ ഗില്‍- യശസ്വി ജയ്‌സ്വാള്‍ സഖ്യത്തെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് മുന്‍ വെടിക്കെട്ട് ബാറ്റര്‍ റോബിന്‍ ഉത്തപ്പ. വെസ്റ്റ് ഇന്‍ഡീസുമായുള്ള നാലാം ടി20യിലെ മാച്ച് വിന്നിങ് കൂട്ടുകെട്ടുണ്ടാക്കിയതിനു പിന്നാലെയാണ് യുവ സഖ്യത്തെ അദ്ദേഹം പ്രശംസ കൊണ്ടു മൂടിയത്. ജിയോ സിനിമയുടെ പോസ്റ്റ് മാച്ച് ഷോയില്‍ സംസാരിക്കുകയായിരുന്നു ഉത്തപ്പ.

ഇന്ത്യ ഒമ്പതു വിക്കറ്റിന്റെ വമ്പന്‍ ജയം കൊയ്ത മല്‍സരത്തില്‍ ഗില്‍- ജയ്‌സ്വാള്‍ ജോടി ആദ്യ വിക്കറ്റില്‍ വാരിക്കൂട്ടിയത് 165 റണ്‍സായിരുന്നു. ഇതോടെ ഇന്ത്യയുടെ ഓള്‍ടൈം റെക്കോര്‍ഡിനൊപ്പവും ഈ ജോടിയെത്തിയിരുന്നു. ടി20യില്‍ ഇന്ത്യയുടെ ഏറ്റവുമുയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടെന്ന രോഹിത് ശര്‍മ- കെഎല്‍ രാഹുല്‍ സഖ്യത്തിന്റെ റെക്കോര്‍ഡിനൊപ്പമാണ് ഗില്‍- -ജയ്‌സ്വാള്‍ ജോടിയെത്തിയത്. 2017ല്‍ ശ്രീലങ്കയ്‌ക്കെതിരേ രോഹിത്- രാഹുല്‍ സഖ്യവും ആദ്യ വിക്കറ്റില്‍ 165 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു.

GILL JAISWAL

ഇന്ത്യക്കു വേണ്ടി കളിക്കുന്നവരെല്ലാം തുല്യ ശേഷിയും കഴിവുമുള്ളവരാണ്. പക്ഷെ യശസ്വി ജയ്‌സ്വാളും ശുഭ്മന്‍ ഗില്ലും ബാറ്റ് ചെയ്ത രീതി മികച്ചതായിരുന്നു. പരസ്പരം ഒരാള്‍ക്ക് മറ്റൊരാള്‍ക്കു വേണ്ടി ബാറ്റ് ചെയ്യാനും കഴിയും. അവര്‍ അത്തരമൊരു ഇടം കണ്ടെത്തേണ്ടത് ആവശ്യവുമാണ്.

ഇക്കാര്യം ഗില്‍- ജയ്‌സ്വാള്‍ സഖ്യത്തിനു സാധിക്കുകയാണെങ്കില്‍ വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ ഇന്ത്യയെ സംബന്ധിച്ച് അപകടകാരികളായ ജോടികളായി മാറാന്‍ ഇവര്‍ക്കു കഴിയും. മഹത്തായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍- സൗരവ് ഗാംഗുലി ഐതിഹാസിക ജോടികളപ്പോലെയൊരു സൂപ്പര്‍ സഖ്യമായി ഗില്ലും ജയ്‌സ്വാളും മാറുമെന്നും ഉത്തപ്പ ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ മാത്രമല്ല ലോക ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച ഓപ്പണിങ് ജോടികളെന്നു വിശേഷിപ്പിക്കപ്പെടുന്നവരാണ് സച്ചിനും ഗാംഗുലിയും. ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ സഖ്യമെന്ന റെക്കോര്‍ഡ് സച്ചിന്‍- ഗാംഗുലി സഖ്യത്തിന് അവകാശപ്പെട്ടതാണ്.

ഏകദിനത്തില്‍ ഈ സഖ്യം ചേര്‍ന്നു വാരിക്കൂട്ടിയത് 8227 റണ്‍സാണ്. ഇതില്‍ 6609 റണ്‍സ് ഓപ്പണിങ് വിക്കറ്റിലായിരുന്നു. 136 ഇന്നിങ്‌സുകളില്‍ നിന്നും 49.35 ശരാശരിയിലാണിത്. 21 സെഞ്ച്വറി കൂട്ടുകെട്ടുകള്‍ ഇതിലുള്‍പ്പെടും.

SACHIN GANGULY

വിന്‍ഡീസുമായുള്ള നിര്‍ണായകമായ നാലാം ടി20യില്‍ ഏകപക്ഷീയ വിജയമാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്. ഈ ജയത്തിനു ഇന്ത്യ കടപ്പെട്ടിരിക്കുന്നത് ഗില്‍- ജയ്‌സ്വാള്‍ സഖ്യത്തോടാണ്. ഇരുവരുടെയും മാജിക്കല്‍ കൂട്ടുകെട്ട് വിന്‍ഡീസിന്റെ കഥ കഴിക്കുകയായിരുന്നു. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത വിന്‍ഡീസ് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് നേടിയിരുന്നു.

പരമ്പരയിലെ കന്നി ഫിഫ്റ്റിയടിച്ച ഷിംറോണ്‍ ഹെറ്റ്‌മെയറാണ് ടോപ്‌സ്‌കോററായത്. 39 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ നാലു ഫോറും മൂന്നു സിക്‌സറുമുള്‍പ്പെട്ടിരുന്നു. പരമ്പരയില്‍ ആദ്യമായി പ്ലെയിങ് ഇലവനിലെത്തിയ ഷെയ് ഹോപ്പ് 45 റണ്‍സും നേടി.

റണ്‍ചേസില്‍ മൂന്നോവറുകള്‍ ബാക്കിനില്‍ക്കെ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ അനായാസം വിജയത്തിലെത്തുകയായിരുന്നു. ജയ്‌സ്വാള്‍ പുറത്താവാതെ 84 റണ്‍സെടുത്തപ്പോള്‍ ശുഭ്മന്‍ ഗില്‍ 77 റണ്‍സും നേടി. ജയ്‌സ്വാളും തിലക് വര്‍മയും (7) ചേര്‍ന്നാണ് ഇന്ത്യന്‍ വിജയം പൂര്‍ത്തിയാക്കിയത്.

ജയ്‌സ്വാള്‍ 51 ബോളില്‍ 11 ഫോറും മൂന്നു സിക്‌സറുമടിച്ചു. ഗില്‍ 47 ബോളിലാണ് അഞ്ചു സിക്‌സറും മൂന്നു ഫോറുമടക്കം 77 റണ്‍സ് നേടിയത്. ഓപ്പണിങ് വിക്കറ്റില്‍ 93 ബോളിലാണ് ഗില്‍- ജയ്‌സ്വാള്‍ സഖ്യം 165 റണ്‍സ് വാരിക്കൂട്ടിയത്.

Story first published: Sunday, August 13, 2023, 12:19 [IST]
Other articles published on Aug 13, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+