For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: ധോണിയോട് ഗാംഗുലി ചെയ്തത് ഓര്‍മയില്ലേ? സഞ്ജുവിനും വേണ്ടത് അതാണ്! സാബ കരീം

ഫ്‌ളോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര ഇന്ത്യ കൈവിട്ടിരിക്കുകയാണ്. അഞ്ച് മത്സര ടി20 പരമ്പര 3-2നാണ് ഇന്ത്യ തോറ്റത്. പരമ്പരയില്‍ മുഴച്ചുനിന്നത് ഇന്ത്യയുടെ ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ്. പേരുകേട്ട നിരവധി യുവതാരങ്ങള്‍ ഒപ്പമുണ്ടെങ്കിലും ഇവര്‍ക്കൊന്നും പ്രതീക്ഷിച്ച നിലവാരം കാട്ടാനാവാതെ പോയതോടെ ഇന്ത്യ പരമ്പരയില്‍ നാണംകെടുകയായിരുന്നു. പരമ്പരയില്‍ വലിയ പ്രതീക്ഷയോടെ ആരാധകര്‍ കണ്ടിരുന്ന താരമാണ് സഞ്ജു സാംസണ്‍.

എന്നാല്‍ സഞ്ജുവിന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ല. 12,7,13 എന്നിങ്ങനെയാണ് സഞ്ജുവിന്റെ സ്‌കോര്‍. രണ്ട് മത്സരത്തില്‍ അദ്ദേഹത്തിന് ബാറ്റു ചെയ്യാന്‍ അവസരം ലഭിച്ചില്ല. 18ന് താഴെയാണ് അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി. സഞ്ജു സാംസണിന് അവസരം മുതലാക്കാന്‍ സാധിക്കുന്നില്ലെന്നതാണ് വസ്തുത. വിന്‍ഡീസ് പരമ്പരയില്‍ നിരാശപ്പെടുത്തിയതോടെ സഞ്ജുവിന്റെ ടി20 ടീമിലെ ഇടം ഏറെക്കുറെ നഷ്ടമായിരിക്കുകയാണെന്ന് പറയാം.

അയര്‍ലന്‍ഡിനെതിരായ മൂന്ന് മത്സര ടി20 പരമ്പരക്കുള്ള ടീമിലും സഞ്ജുവിന് ഇടമുണ്ട്. എന്നാല്‍ ഇതില്‍ തിളങ്ങിയാലും സഞ്ജുവിന് ടി20 ടീമില്‍ തുടരുക പ്രയാസമായിരിക്കുമെന്ന് പറയാം. ഇപ്പോഴിതാ സഞ്ജുവിന് പിന്തുണയുമായെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും സെലക്ടറുമായ സാബ കരീം. എംഎസ് ധോണിക്ക് സൗരവ് ഗാംഗുലി പിന്തുണ നല്‍കിയതുപോലെ സഞ്ജുവിനും പിന്തുണ നല്‍കണമെന്നാണ് സാബ കരീം പറയുന്നത്.

'എംഎസ് ധോണി തന്റെ അഞ്ചാമത്തെ മത്സരത്തിലാണ് 148 റണ്‍സ് നേടിയത്. കുറച്ച് മാസങ്ങള്‍ക്ക് ശേഷം 183* റണ്‍സും നേടി. സഞ്ജുവിന്റെ പ്രതിഭ നോക്കുമ്പോള്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നതുപോലെ വലിയൊരു ഇന്നിങ്‌സ് അവന്‍ കാഴ്ചവെക്കേണ്ടതായുണ്ട്. എന്നാല്‍ അത്തരമൊരു ഇന്നിങ്‌സ് സഞ്ജുവിന് കാഴ്ചവെക്കാനായിട്ടില്ല. കരിയറില്‍ വഴിത്തിരിവാകുന്ന ഇന്നിങ്‌സ് അധികം വൈകാതെ അവന്‍ നേടുമെന്ന് എനിക്കുറപ്പുണ്ട്.

saba karim

ഇന്ത്യ എന്തുകൊണ്ടാണ് സഞ്ജു സാംസണിനെ ടോപ് ഓഡറില്‍ കളിപ്പിക്കാത്തത്? ഗാംഗുലി ധോണിയെ ടോപ് ഓഡറില്‍ കളിപ്പിച്ചപ്പോള്‍ സംഭവിച്ചത് ആവര്‍ത്തിക്കാന്‍ സഞ്ജുവിനും സാധിക്കും'-സാബ കരീം പറഞ്ഞു. സഞ്ജുവിന് ഇന്ത്യ വലിയ പിന്തുണ നല്‍കുന്നില്ലെന്നത് വസ്തുതയാണ്. മറ്റ് താരങ്ങള്‍ക്ക് ലഭിക്കുന്നതുപോലെ തുടര്‍ അവസരങ്ങള്‍ സഞ്ജുവിനില്ല. ഒരു സ്ഥിരം ബാറ്റിങ് പൊസിഷന്‍ നല്‍കാതെ സഞ്ജുവിനെ തട്ടി കളിക്കുകയാണ്.

അതുകൊണ്ടുതന്നെ സഞ്ജുവിന് മികച്ച പ്രകടനം കാഴ്ചവെക്കാനുമാവുന്നില്ല. ഐപിഎല്ലില്‍ മൂന്ന് സെഞ്ച്വറിയടക്കം നേടിയ സഞ്ജു ഇന്ത്യക്കായി ടി20യില്‍ ഒരു അര്‍ധ സെഞ്ച്വറിയാണ് നേടിയത്. സഞ്ജുവിന്റെ പ്രതിഭയെ വാനോളം വാഴ്ത്തുമ്പോഴും അതിനൊത്ത പ്രകടനം അദ്ദേഹത്തില്‍ നിന്ന് ഉണ്ടാവുന്നില്ല. സ്ഥിരതയാണ് സഞ്ജുവിന്റെ പ്രശ്‌നം. തെറ്റുകളില്‍ നിന്ന് പഠിച്ച് മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കാഴ്ചവെക്കാനും സഞ്ജുവിന് സാധിക്കാതെ പോകുന്നു.

ഐപിഎല്ലില്‍ മൂന്നാം നമ്പറിലാണ് സഞ്ജു കൂടുതലും കളിക്കുന്നത്. 77 മത്സരത്തില്‍ വലം കൈയനായി ബാറ്റു ചെയ്ത സഞ്ജു 2504 റണ്‍സാണ് നേടിയത്. സ്‌ട്രൈക്ക് റേറ്റ് 141.71 ഉും. മൂന്ന് സെഞ്ച്വറിയും 15 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഇന്ത്യക്കായി രണ്ട് തവണ മൂന്നാം നമ്പറില്‍ സഞ്ജു കളിച്ചു.

ശ്രീലങ്കയ്‌ക്കെതിരേയായിരുന്നു ഇത്. 6, 27 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ സ്‌കോര്‍. ഇന്ത്യക്കായി ഓപ്പണറായും നാലാം നമ്പറിലും അഞ്ചാം നമ്പറിലും ആറാം നമ്പറിലുമെല്ലാം സഞ്ജു ബാറ്റ് ചെയ്തിട്ടുണ്ട്.

ഇന്ത്യക്കായി ഏകദിനത്തില്‍ സഞ്ജു കൂടുതല്‍ അവസരം അര്‍ഹിക്കുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ടി20യില്‍ മികച്ച പ്രകടനം നടത്തുക സഞ്ജുവിനെ സംബന്ധിച്ച് പ്രയാസമാണ്. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ സഞ്ജു സീറ്റ് പ്രതീക്ഷിക്കേണ്ടെന്ന് പറയാം. വിന്‍ഡീസ് പരമ്പര മുതലാക്കിയിരുന്നെങ്കില്‍ സഞ്ജുവിന് ലോകകപ്പ് സീറ്റ് ഏറെക്കുറെ ഉറപ്പിക്കാമായിരുന്നു. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ അത് മുതലാക്കാനായില്ല.

Story first published: Monday, August 14, 2023, 9:47 [IST]
Other articles published on Aug 14, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+