Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: സ്പിന്‍ കെണി! വിന്‍ഡീസിനെ വരിഞ്ഞുകെട്ടി ഇന്ത്യ

ഡൊമിനിക്ക: ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയൊരുക്കിയ സ്പിന്‍ കെണിയില്‍ പതറി വെസ്റ്റ് ഇന്‍ഡീസ്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത വിന്‍ഡീസിന്റെ ഒന്നാമിന്നിങ്‌സ് ആദ്യ ദിനം തന്നെ 150 റണ്‍സില്‍ ഇന്ത്യ അവസാനിപ്പിക്കുകയായിരുന്നു. മറുപടി ബാറ്റിങാരംഭിച്ച ഇന്ത്യക്കു മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. വിക്കറ്റ് നഷ്ടമില്ലാതെ 80 റണ്‍സെന്ന നിലയിലാണ് ഇന്ത്യ ആദ്യദിനത്തിലെ കളി അവസാനിപ്പിച്ചത്. അരങ്ങേറ്റക്കാരന്‍ യശസ്വി ജയ്‌സ്വാള്‍ 40 റണ്‍സോടെയും നായകന്‍ രോഹിത് ശര്‍മ 30 റണ്‍സുമായും ക്രീസില്‍ നില്‍ക്കുന്നു. വിന്‍ഡീസിനൊപ്പമെത്താന്‍ ഇന്ത്യക്കു ഇനി 70 റണ്‍സ് കൂടി മതി.

ഇന്ത്യയുടെ സ്പിന്‍ ജോടികളായ അശ്വിനും രവീന്ദ്ര ജഡേജയും ചേര്‍ന്നാണ് വിന്‍ഡീസിനെ ആദ്യദിനം തന്നെ ബാക്ക്ഫൂട്ടിലാക്കിയിരിക്കുന്നത്. ആദ്യദിനം വീണ 10 വിക്കറ്റുകളില്‍ എട്ടും ഇരുവരും ചേര്‍ന്ന് പങ്കിട്ടു. അഞ്ചു വിക്കറ്റ് നേട്ടം കുറിച്ച അശ്വിനാണ് വിന്‍ഡീസിന്റെ അന്തകനായത്. 24.3 ഓവറില്‍ ആറു മെയ്ഡനടക്കം 60 റണ്‍സ് വിട്ടുകൊടുത്തായിരുന്നു ഇത്. ജഡേജയ്ക്കു മൂന്നു വിക്കറ്റുകള്‍ ലഭിച്ചു. മുഹമ്മദ് സിറാജും ശര്‍ദുല്‍ ടാക്കൂറും ഓരോ വിക്കറ്റ് വീതം നേടി.

ISHAN KISHAN

അരങ്ങേറ്റ മല്‍സരം കളിച്ച അലിക്ക് അത്തെനാസാണ് വിന്‍ഡീസിന്റെ ടോപ്‌സ്‌കോറര്‍. 99 ബോളുകള്‍ നേരിട്ട താരം ആറു ഫോറും ഒരു സിക്‌സറുമടിച്ചു. ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത്വെയ്റ്റ് (20), ടാഗെനരെയ്ന്‍ ചന്ദര്‍പോള്‍ (12), റെയ്മണ്‍ റീഫര്‍ (2), ജെര്‍മെയ്ന്‍ ബ്ലാക്ക്‌വുഡ് (14), ജോഷ്വാ ഡിസില്‍വ (2), ജേസണ്‍ ഹോള്‍ഡര്‍ (18), അല്‍സാറി ജോസഫ് (4), റഖീം കോണ്‍വാള്‍ (19*), കെമര്‍ റോച്ച് (1), ജോമല്‍ വറിക്കെന്‍ (1) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍.

വിന്‍ഡീസിന്റെ തുടക്കം ഭേദപ്പെട്ടതായിരുന്നു. ബ്രാത്വെയ്റ്റ്- ടാഗെനരെയ്ന്‍ ജോടി ഓപ്പണിങ് വിക്കറ്റില്‍ 31 റണ്‍സെടുത്തിരുന്നു. എന്നാല്‍ ടാഗെനരെയ്‌നെ ബൗള്‍ഡാക്കി അശ്വിന്‍ ഇന്ത്യക്കു ആദ്യ ബ്രേക്ക്ത്രൂ നല്‍കി. പിന്നാലെ ബ്രാത്വെയ്റ്റിനെും അദ്ദേഹം പുറത്താക്കി. ക്യാപ്റ്റന്‍ രോഹിത്തായിരുന്നു ക്യാച്ചെടുത്തത്. പിന്നീട് വിന്‍ഡീസിനു കൃത്യായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു. ലഞ്ച് ബ്രേക്കിനു പിരിയുമ്പോഴേക്കും വിന്‍ഡീസിനു നാലു വിക്കറ്റുകള്‍ നഷ്ടമായിരുന്നു. പിന്നീടൊരു തിരിച്ചുവരവ് അവര്‍ക്ക് അസാധ്യമായിരുന്നു.

ടോസിനു ശേഷം ബാറ്റ് ചെയ്യാന്‍ വിന്‍ഡീസ് നായകന്‍ ക്രെയ്ഗ് ബ്രാത്വെയ്റ്റ് തീരുമാനിക്കുകയും ചെയ്തു. ഇന്ത്യക്കു വേണ്ടി രണ്ടു താരങ്ങള്‍ ഈ മല്‍സരത്തിലൂടെ റെഡ് ബോള്‍ ക്രിക്കറ്റില്‍ അരങ്ങേറിയിരിക്കുകയാണ്. വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനും ഓപ്പണര്‍ യശസ്വി ജയ്‌സ്വാളുമാണ് ടെസ്റ്റ് ക്യാപ്പ് ഏറ്റുവാങ്ങിയത്.

ജയ്‌സ്വാളിനു കോച്ച് രാഹുല്‍ ദ്രാവിഡും ഇഷാന് വിരാട് കോലിയുമാണ് ടെസ്റ്റ് ക്യാപ്പ് സമ്മാനിച്ചത്. ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ മൂന്നാം സീസണില്‍ ഇന്ത്യയുടെ ആദ്യ പരമ്പര കൂടിയാണിത്. കഴിഞ്ഞ രണ്ടു എഡിഷനുകളിലും ഫൈനലിലെത്തിയ ഇന്ത്യ ഇത്തവണ വിന്‍ഡീസിനെ തൂത്തുവാരി തുടക്കം ഗംഭീരമാക്കാനായിരിക്കും ശ്രമിക്കുക.

ISHAN JAISWAL

ക്യാപ്റ്റന്‍ രോഹിത്തിന്റെ ഓപ്പണിങ് പങ്കാളിയായാണ് ജയ്‌സ്വാള്‍ ഈ മല്‍സരത്തില്‍ ബാറ്റ് ചെയ്യാനിറങ്ങുക. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലുമെല്ലാം നടത്തിയ മിന്നുന്ന പ്രകടനമാണ് താരത്തിന്റെ അരങ്ങേറ്റത്തിനു വഴിയൊരുക്കിയത്. ജയ്‌സ്വാള്‍ ഓപ്പണിങിലേക്കു വന്നതോടെ സ്ഥാനം നഷ്ടമായത് ശുഭ്മന്‍ ഗില്ലിനാണ്. വെറ്ററന്‍ താരം ചേതേശ്വര്‍ പുജാരയ്ക്കു പരമ്പരയില്‍ വിശ്രമം നല്‍കിയതിനാല്‍ അദ്ദേഹത്തിന്റെ പൊസിഷനായ മൂന്നാംനമ്പറായിരിക്കും ഗില്ലിനു ലഭിക്കുക.

കെഎസ് ഭരതിനു പകരമാണ് ഇഷാന് ടീമിലേക്കു നറുക്കുവീണത്. വിക്കറ്റ് കീപ്പിങില്‍ ഭരത് മികച്ച പ്രകടനാണ് നടത്തിക്കൊണ്ടിരിക്കുന്നതെങ്കിലും ബാറ്ററെന്ന നിലയില്‍ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്നില്ല. ഇതേ തുടര്‍ന്നാണ് റിഷഭ് പന്തിന്റെ അതേ ശൈലിയില്‍ ബാറ്റ് ചെയ്യുന്ന ഇഷാനെ ഭരതിനു പകരം ടെസ്റ്റില്‍ പരീക്ഷിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. ഇഷാന്‍ തിളങ്ങിയാല്‍ അതു ഭരതിന്റെ ടീമിലെ സ്ഥാനത്തിനു ഭീഷണിയാവുമെന്നുറപ്പാണ്.

12 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഡൊമിനിക്കയില്‍ ഇന്ത്യ ഒരു ടെസ്റ്റ് മല്‍സരം കളിക്കാന്‍ പോവുന്നത്. ഇവിടുത്തെ പിച്ചിലേക്കു വന്നാല്‍ ഫാസ്റ്റ് ബൗളര്‍മാരേക്കാള്‍ സ്പിന്നര്‍മാരെയാണ് തുണച്ചിട്ടുള്ളതെന്നു കണക്കുകള്‍ പറയുന്നു. ഇവിടെ സ്പിന്നര്‍മാര്‍ ഇതുവരെ 87ഉം പേസര്‍മാര്‍ 80ഉം വിക്കറ്റുകളാണ് നേടിയിരിക്കുന്നത്.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോലി, അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, ജയദേവ് ഉനാട്കട്ട്, മുഹമ്മദ് സിറാജ്.

വെസ്റ്റ് ഇന്‍ഡീസ്- ക്രെയ്ഗ് ബ്രാതെയ്റ്റ് (ക്യാപ്റ്റന്‍), ടാഗെനരെയ്ന്‍ ചന്ദര്‍പോള്‍, റെയ്മണ്‍ റെയ്ഫര്‍, ജെര്‍മെയ്ന്‍ ബ്ലാക്‌വുഡ്, അലിക്ക് അതാനെയ്‌സ്, ജോഷ്വ ഡാസിവ (വിക്കറ്റ് കീപ്പര്‍), ജേസണ്‍ ഹോള്‍ഡര്‍, റഖീം കോണ്‍വാള്‍, അല്‍സാറി ജോസഫ്, കെമര്‍ റോച്ച്, ജോമല്‍ വറിക്കേന്‍.

Story first published: Wednesday, July 12, 2023, 12:40 [IST]
Other articles published on Jul 12, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+