Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: പേസാക്രമണം!! കരീബിയയെ എറിഞ്ഞിട്ടു, ഇന്ത്യ ഡ്രൈവിങ് സീറ്റില്‍

അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഡ്രൈവിങ് സീറ്റില്‍. ടോസിനു ശേഷം ബാറ്റിങിനിറങ്ങിയ കരീബിയന്‍ പടയെ 170 പോലും തികയ്ക്കാന്‍ ഇന്ത്യ അനുവവദിച്ചില്ല. ലഞ്ച് ബ്രേക്കിനു പിന്നാലെ വെറും 162 റണ്‍സില്‍ വിന്‍ഡീസിനെ ഇന്ത്യ എറിഞ്ഞൊതുക്കി. മറുപടി ബാറ്റിങില്‍ ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ റണ്‍സെടുത്തിട്ടുണ്ട്.

യശസ്വി ജയ്‌സ്വാള്‍ (36), സായ് സുദര്‍ശന്‍ (7) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്. ഫിഫ്റ്റിയോടെ കെഎല്‍ രാഹുലും () ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലുമാണ് () ക്രീസില്‍. വിക്കറ്റുകള്‍ ശേഷിക്കെ ഇന്ത്യക്കൊപ്പമെത്താന്‍ റണ്‍സാണ് ഇനി ഇന്ത്യക്കു ആവശ്യം.

RAHUL JAISWAL

മറുപടിയില്ലാതെ വിന്‍ഡീസ്

പേസര്‍മാരെ തുണച്ച പിച്ചില്‍ തുടക്കം മുതല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ കത്തിക്കയറിയപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനു മറുപടിയില്ലായിരുന്നു. 44.1 ഓവറില്‍ 162 റണ്‍സില്‍ അവരുടെ ഇന്നിങ്‌സിനു ഇന്ത്യ തിരശീലയിട്ടു. ലഞ്ച് ബ്രേക്കിനു മുമ്പ് തന്നെ 100 റണ്‍സാവുമ്പോഴേക്കും അഞ്ചു വിക്കറ്റുകള്‍ പിഴുത് ഇന്ത്യ എതിരാളികളുടെ നടുവൊടിച്ചിരുന്നു.

32 റണ്‍സെടുത്ത ജസ്റ്റിന്‍ ഗ്രീവ്‌സ് മാത്രമാണ് വിന്‍ഡീസ് ബാറ്റിങ് നിരയില്‍ അല്‍പ്പമെങ്കിലും പൊരുതിയത്. മറ്റാരും 30 റണ്‍സ് പോലും തികച്ചില്ല. ഷെയ് ഹോപ്പ് (26), ക്യാപ്റ്റന്‍ റോസ്റ്റണ്‍ ചേസ് (24) എന്നവരാണ് 20 മുകൡ സ്‌കോര്‍ ചെയ്ത മറ്റുള്ളവര്‍. ഒരു ജോടിയെയും ക്രീസില്‍ ധികനേരം തുടരാന്‍ ഇന്ത്യ അനുവദിച്ചില്ല.

നാലു വിക്കറ്റുകള്‍ പിഴുത മുഹമ്മദ് സിറാജും മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയ ജസ്പ്രീത് ബുംറയുമാണ് വിന്‍ഡീസിനെ തകര്‍ത്തത്. കുല്‍ദീപ് യാദവ് രണ്ടു വിക്കറ്റുമായി മികച്ച പിന്തുണ നല്‍കി. വാഷിങ്ടണ്‍ സുന്ദറിനു ഒരു വിക്കറ്റും ലഭിച്ചു.

ടോസിനു ശേഷം വിന്‍ഡീസ് നായകന്‍ റോസ്റ്റണ്‍ ചേസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്നു സ്പിന്നര്‍മാരും രണ്ടു പേസര്‍മാരുമുള്‍പ്പെടുന്ന ടീം കോമ്പിനേഷനാണ് ഈ മല്‍സരത്തില്‍ ഇന്ത്യ പരീക്ഷിച്ചത്.

കടുപ്പമേറിയ ആന്‍ഡേഴ്‌സന്‍-ടെണ്ടുല്‍ക്കര്‍ ട്രോഫിയില്‍ ഇംഗ്ലണ്ടിനെ 2-2നു തളയ്ക്കാനായതിന്റെ ആത്മവിശ്വാസത്തിലായിരിക്കും ഗില്ലും സംഘവും. ഇതിഹാസ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ, ആര്‍ അശ്വിന്‍ എന്നിവരുടെ അഭാവത്തിലും ഇംഗ്ലണ്ടില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവയ്ക്കാന്‍ ഗില്ലിനും സംഘത്തിനും കഴിഞ്ഞു. ബാറ്റിങില്‍ റണ്‍മഴ പെയിച്ച് ഗില്ലാണ് ടീമിനെ മുന്നില്‍ നിന്നു നയിച്ചത്. ബൗളിങില്‍ പേസര്‍ മുഹമ്മദ് സിറാജും ടീമിന്റെ ഹീറോയായി മാറിയിരുന്നു.

MOHAMMAD SIRAJ

ഇംഗ്ലണ്ടില്‍ ടീമിനായി ശ്രദ്ധേയമായ പ്രകടനം നടത്തിയ റിഷഭ് പന്ത് വിന്‍ഡീസിനെതിരേ കളിക്കുന്നില്ല. പരിക്കു കാരണമാണ് രണ്ടു ടെസ്റ്റുകളുടെ പരമ്പര അദ്ദേഹത്തിനു നഷ്ടമായത്. റിഷഭിന്റെ അഭാവത്തില്‍ ധ്രുവ് ജുറേലാണ് ടീമിനായി വിക്കറ്റ് കാക്കുന്നത്.

21ാം നൂറ്റാണ്ടില്‍ 10 ടെസ്റ്റ് പരമ്പരകളിലാണ് ഇന്ത്യയും വിന്‍ഡീസും ഏറ്റുമുട്ടിയിട്ടുള്ളത്. 2002ലെ ഹോം സീരീസില്‍ വിന്‍ഡീസ് 2-1ന്റെ വിജയം പിടിച്ചെടുത്തിരുന്നു. അതിനു ശേഷമുള്ള ഒമ്പതു പരമ്പരകളിലും വിന്‍ഡീസിനെ ഇന്ത്യ തകര്‍ത്തുവിടുകയും ചെയ്തു. 2002നു ശേഷം ഒരു ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ കരീബിയന്‍ പടയ്ക്കായിട്ടില്ല.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- യശസ്വി ജയ്സ്വാള്‍, കെഎല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

വെസ്റ്റ് ഇന്‍ഡീസ്- ടാഗെനരൈന്‍ ചന്ദര്‍പോള്‍, ജോണ്‍ കാംബെല്‍, അലിക് അത്തനാസ്, ബ്രെന്‍ഡന്‍ കിംഗ്, ഷായ് ഹോപ്പ് (വിക്കറ്റ് കീപ്പര്‍), റോസ്റ്റണ്‍ ചേസ് (ക്യാപ്റ്റന്‍), ജസ്റ്റിന്‍ ഗ്രീവ്‌സ്, ജോമെല്‍ വാരിക്കന്‍, ഖാരി പിയറി, ജോഹാന്‍ ലെയ്ന്‍, ജെയ്ഡന്‍ സീല്‍സ്.

Story first published: Thursday, October 2, 2025, 7:02 [IST]
Other articles published on Oct 2, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+