For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: വെറും 3 ദിവസം, ദേ കിടക്കുന്നു വിന്‍ഡീസ്!! ഇന്നിങ്‌സ് ജയവുമായി ഇന്ത്യ

അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്നിങ്‌സ് ജയം കൊയ്ത് ടീം ഇന്ത്യ. ഇന്നിങ്‌സിന്റെയും 140 റണ്‍സിന്റെയും വമ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. വെറും മൂന്നു ദിവസം കൊണ്ടാണ് കരീബിയന്‍ ടീമിന്റെ കഥ കഴിച്ച് രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന്റെ ലീഡ് സ്വന്തമാക്കിയത്.

അഞ്ചു വിക്കറ്റിനു 448 റണ്‍സെന്ന നിലയില്‍ രണ്ടാംദിനം കളി അവസാനിപ്പിച്ച ഇന്ത്യ മൂന്നാം ദിനം ബാറ്റിങിനു ഇറങ്ങാതെ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 286 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് കൈക്കലാക്കിയ ഇന്ത്യ വീണ്ടും വിന്‍ഡീസിനോടു ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഒന്നാമിന്നിങ്‌സിലെ ബാറ്റിങ് തകര്‍ച്ചയുടെ റീപ്ലേയാണ് ഒരിക്കല്‍ക്കൂടി കണ്ടത്. ലഞ്ച് ബ്രേക്കിനു പിന്നാലെ വെറും 146 റണ്‍സിനു വിന്‍ഡീസ് കൂടാരം കയറുകയും ചെയ്തു. അലിക്ക് അത്തനാസ് (38), ജസ്റ്റിന്‍ ഗ്രീവ്‌സ് (25), ജയ്ഡന്‍ സീല്‍സ് (22) എന്നിവര്‍ മാത്രമേ അല്‍പ്പമെങ്കിലും പൊരുതി നോക്കിയുള്ളൂ.

INDIA WIN

ആദ്യ ഇന്നിങ്‌സില്‍ നാലു വിക്കറ്റുകളുമായി ബൗളിങ് ആക്രമണത്തിനു ചുക്കാന്‍ പിടിച്ച മുഹമ്മദ് സിറാജ് രണ്ടാമിന്നിങ്‌സില്‍ മൂന്നു വിക്കറ്റുകളും പോക്കറ്റിലാക്കി. രവീന്ദ്ര ജഡേജ നാലു വിക്കറ്റും പിഴുതു. കുല്‍ദീപ് യാദവ് രണ്ടും വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും കൈക്കലാക്കി. പരമ്പരയിലെ അവസാനത്തെ മല്‍സരം ഈ മാസം 10 മുതല്‍ ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കും.

ഒന്നാമിന്നിങ്‌സില്‍ വിന്‍ഡീസ് വെറും 162 റണ്‍സിനു ഓള്‍ഔട്ടായിരുന്നു. മറുപടിയില്‍ 448 റണ്‍സിനു ഇന്ത്യ ഡിക്ലയര്‍ ചെയ്യവെ രവീന്ദ്ര ജഡേജയും (104*) രണ്ടാം ദിനം അവസാന സെഷനില്‍ ക്രീസിലെത്തിയ വാഷിങ്ടണ്‍ സുന്ദറുമായിരുന്നു (9*) ക്രീസില്‍. സായ് സുദര്‍ശനൊഴികെ (7) ഇന്ത്യന്‍ നിരയില്‍ ബാറ്റ് ചെയ്തവരെല്ലാം മികച്ച പ്രകടനം പുറത്തെടുത്തുവെന്നതാണ് എടുത്തു പറയേണ്ട കാര്യം.

JADJEJA GILL

രണ്ടാംദിനം ധ്രുവ് ജുറേല്‍ (125) കന്നി ടെസ്റ്റ് സെഞ്ച്വറി കണ്ടെത്തിയപ്പോള്‍ കെഎല്‍ രാഹുല്‍ (100) കരിയറിലെ 11ാം സെഞ്ച്വറിയും കുറിച്ചിരുന്നു. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ (50) ഫിഫ്റ്റി നേടിയും മടങ്ങി. ആദ്യദിനം യശസ്വി ജയ്‌സ്വാളിനെയും (36) സായിയെയുമാണ് ഇന്ത്യക്കു നഷ്ടമായത്.

രണ്ടാം ദിനത്തിലെ മികച്ച കൂട്ടുകെട്ടുകളാണ് ഇന്ത്യന്‍ ഇന്നിങ്‌സിനു ശക്തമായ അടിത്തറയിട്ടത്. ഇതില്‍ എടുത്തു പറയേണ്ടത് അഞ്ചാം വിക്കറ്റില്‍ ജുറേല്‍- ജഡേജ സഖ്യം ചേര്‍ന്നുണ്ടാക്കിയ ഡബിള്‍ സെഞ്ച്വറി കൂട്ടുകെട്ടാണ് മല്‍സരം പൂര്‍ണമായും ഇന്ത്യയുടെ നിയന്ത്രണത്തിലാക്കിയത്. 206 റണ്‍സ് ഇരുവരും ടീം ടോട്ടലിലേക്കു ചേര്‍ത്തു. 218 റണ്‍സില്‍ ഒരുമിച്ച ജോടി വേര്‍പിരിഞ്ഞത് 424 റണ്‍സില്‍ വച്ചാണ്.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- യശസ്വി ജയ്സ്വാള്‍, കെഎല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

വെസ്റ്റ് ഇന്‍ഡീസ്- ടാഗെനരൈന്‍ ചന്ദര്‍പോള്‍, ജോണ്‍ കാംബെല്‍, അലിക് അത്തനാസ്, ബ്രെന്‍ഡന്‍ കിംഗ്, ഷായ് ഹോപ്പ് (വിക്കറ്റ് കീപ്പര്‍), റോസ്റ്റണ്‍ ചേസ് (ക്യാപ്റ്റന്‍), ജസ്റ്റിന്‍ ഗ്രീവ്‌സ്, ജോമെല്‍ വാരിക്കന്‍, ഖാരി പിയറി, ജോഹാന്‍ ലെയ്ന്‍, ജെയ്ഡന്‍ സീല്‍സ്.

Story first published: Saturday, October 4, 2025, 7:15 [IST]
Other articles published on Oct 4, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+