Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ജുറേല്‍, രാഹുല്‍, ജഡ്ഡു!! അഹമ്മദാബാദില്‍ സെഞ്ച്വറി മഴ; വന്‍ ലീഡുമായി ഇന്ത്യ

അഹമ്മദാബാദ്: സെഞ്ച്വറി മഴ കണ്ട രണ്ടാംദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ വമ്പന്‍ ലീഡുമായി ഇന്ത്യ പിടിമുറുക്കി. കരീബിയന്‍ ടീമിന്റെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 162 റണ്‍സിനു മറുപടിയിസല്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ അഞ്ചു വിക്കറ്റിനു 448 റണ്‍സെന്ന അതിശക്തമായ നിലയിലാണ്. ധ്രുവ് ജുറേല്‍ (125), കെഎല്‍ രാഹുല്‍ (100), രവീന്ദ്ര ജഡേജ (104*) എന്നിവരുടെ സെഞ്ച്വറികളാണ് ടെസ്റ്റില്‍ സമ്പൂര്‍ണ ആധിപത്യം നേടാന്‍ ഇന്ത്യയെ സഹായിച്ചത്.

ജഡേജയ്‌ക്കൊപ്പം വഷിങ്ങ്ടണ്‍ സുന്ദറാണ് (9*) കളി നിര്‍ത്തുമ്പോള്‍ ക്രീസില്‍. 176 ബോളില്‍ ആറു ഫോറും അഞ്ചു സിക്‌സറുമടക്കമാണ് ജഡ്ഡു 104ലെത്തിയത്. അഞ്ചു വിക്കറ്റുകള്‍ കൈയിലിരിക്കെ 286 റണ്‍സിന്റെ വലിയ ലീഡ് ഇന്ത്യ സ്വന്തമാക്കി കഴിഞ്ഞു. വെറും മൂന്നു വിക്കറ്റുകള്‍ മാത്രമേ ഇന്ത്യക്കു ഇന്നു നഷ്ടമായുള്ളൂ. ജുറേല്‍, രാഹുല്‍ എന്നിവരെക്കൂടാതെ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണ് (50) പുറത്തായ മറ്റൊരാള്‍.

JUREL CENTURY

രണ്ടു വിക്കറ്റിനു 121 റണ്‍സെന്ന നിലയില്‍ ഇന്നു ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്കായി മൂന്നാം വിക്കറ്റില്‍ രാഹുല്‍-ഗില്‍ ജോടി 98 റണ്‍സിന്റെ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ലഞ്ച് ബ്രേക്കിനു മുമ്പ് ഗില്‍ മടങ്ങി. 30 റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും രാഹുലും പുറത്തായി. ഇതിനിടെ തന്റെ 11ാം സെഞ്ച്വറിയും അദ്ദേഹം പൂര്‍ത്തിയാക്കിയിരുന്നു.

ബ്രേക്ക് കഴിഞ്ഞ് ആദ്യ ഓവറില്‍ തന്നെ രാഹുല്‍ മടങ്ങി. 197 ബോളില്‍ 12 ഫോറുള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ 206 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ടുമായി ജുറേല്‍-ജഡജ ജോടി മല്‍സരം പൂര്‍ണമായും വിന്‍ഡീസില്‍ നിന്നും തട്ടിയകറ്റി. കന്നി ടെസ്റ്റ് സെഞ്ച്വറി കൂടിയാണ് അദ്ദേഹം കുറിച്ചത്. 210 ബോളില്‍ 15 ഫോറും മൂന്നു സിക്‌സറുമടക്കമാണ് 125 റണ്‍സ് ജഡേജ നേടിയത്.

യശസ്വി ജയ്‌സ്വാള്‍ (36), സായ് സുദര്‍ശന്‍ (7) എന്നിവരെയാണ് ഇന്ത്യക്കു ആദ്യദിനം നഷ്ടമായത്. ഒരിക്കല്‍ക്കൂടി മികച്ച തുടക്കമാണ് രാഹുല്‍- ജയ്‌സ്വാള്‍ ജോടി ഇന്ത്യക്കു നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ 68 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ ഇവര്‍ക്കു കഴിഞ്ഞു.

ആദ്യത്തെ 36 ബോളില്‍ വെറും നാലു റണ്‍സ് മത്രമെടുത്ത ജയ്‌സ്വാള്‍ പിന്നീട് സ്വതസിദ്ധമായ അറ്റാക്കിങ് ശൈലിയിലേക്കു മാറുകയും അതിവേഗം റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു. ജയ്‌സ്വാള്‍ മടങ്ങിയ ശേഷമെത്തിയ സായ് തീര്‍ത്തും നിരാശപ്പെടുത്തി. 19 ബോളുകള്‍ നേരിട്ട് ക്രീസില്‍ തപ്പിത്തടഞ്ഞാണ് വിക്കറ്റിനു മുന്നില്‍ കുരുങ്ങി താരം ക്രീസ് വിട്ടത്.

JADEJA BATTING

നേരത്തേ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത വിന്‍ഡീസിനെ ലഞ്ച് ബ്രേക്കിനു പിന്നാലെ വെറും 162 റണ്‍സില്‍ ഇന്ത്യ എറിഞ്ഞിടുകയായിരുന്നു. 32 റണ്‍സെടുത്ത ജസ്റ്റിന്‍ ഗ്രീവ്‌സാണ് അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. ഷെയ് ഹോപ്പ് (26), ക്യാപ്റ്റന്‍ റോസ്റ്റണ്‍ ചേസ് (24) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.

പേസ് ജോടികളായ ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ചേര്‍ന്നാണ് വിന്‍ഡീസിനെ തീര്‍ത്തത്. പത്തു വിക്കറ്റുകളില്‍ ഏഴും ഇവര്‍ സ്വന്തമാക്കി. സിറാജ് നാലു വിക്കറ്റുകളുമായി ബൗളിങിനു ചുക്കാന്‍ പിടിച്ചപ്പോള്‍ ബുംറ മൂന്നു പേരെയും മടക്കി. ടെസ്റ്റ് ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ട കുല്‍ദീപ് യാദവിനു രണ്ടു വിക്കറ്റ് ലഭിച്ചു. ശേഷിച്ച വിക്കറ്റ് വാഷിങ്ടണ്‍ സുന്ദറിനാണ്.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- യശസ്വി ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

വെസ്റ്റ് ഇന്‍ഡീസ്- ടാഗെനരൈന്‍ ചന്ദര്‍പോള്‍, ജോണ്‍ കാംബെല്‍, അലിക് അത്തനാസ്, ബ്രെന്‍ഡന്‍ കിംഗ്, ഷായ് ഹോപ്പ് (വിക്കറ്റ് കീപ്പര്‍), റോസ്റ്റണ്‍ ചേസ് (ക്യാപ്റ്റന്‍), ജസ്റ്റിന്‍ ഗ്രീവ്സ്, ജോമെല്‍ വാരിക്കന്‍, ഖാരി പിയറി, ജോഹാന്‍ ലെയ്ന്‍, ജെയ്ഡന്‍ സീല്‍സ്.

Story first published: Friday, October 3, 2025, 7:29 [IST]
Other articles published on Oct 3, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+