For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: കറക്കി വീഴ്ത്തി കുല്‍ദീപ്, ഫിഫ്റ്റിയോടെ മിന്നിച്ച് ഇഷാന്‍, ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

ബ്രിഡ്ജ്ടൗണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം. ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസ് മുന്നോട്ടുവെച്ച 115 റണ്‍സ് വിജയലക്ഷ്യം 22.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവിന്റെ സ്പിന്‍ മികവും അര്‍ധ സെഞ്ച്വറി നേടിയ ഇഷാന്‍ കിഷന്റെ (52) ബാറ്റിങ് മികവുമാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. രോഹിത് ശര്‍മയും (12*) രവീന്ദ്ര ജഡേജയും (16*) പുറത്താവാതെ നിന്നു.

ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ 1-0ന് ഇന്ത്യ മുന്നിലെത്തി. 115 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യ ഓപ്പണിങ്ങില്‍ ശുബ്മാന്‍ ഗില്ലിനൊപ്പം ഇഷാന്‍ കിഷന് അവസരം നല്‍കി. രോഹിത് ശര്‍മ പിന്നോട്ടിറങ്ങി ഇഷാന് അവസരമൊരുക്കുകയായിരുന്നു. എന്നാല്‍ ഓപ്പണിങ് കൂട്ടുകെട്ട് 18ല്‍ നില്‍ക്കെ ശുബ്മാന്‍ ഗില്‍ പുറത്തായി. 16 പന്തില്‍ 1 ബൗണ്ടറിയടക്കം 7 റണ്‍സെടുത്ത ശുബ്മാനെ ജെയ്ഡന്‍ സീല്‍സ് സ്ലിപ്പില്‍ ബ്രണ്ടന്‍ കിങ്ങിന്റെ കൈയിലെത്തിക്കുകയായിരുന്നു.

മൂന്നാം നമ്പറില്‍ നിന്ന് വിരാട് കോലിയും പിന്നോട്ടിറങ്ങിയപ്പോള്‍ സൂര്യകുമാര്‍ യാദവിന് അവസരം ലഭിച്ചു. എന്നാല്‍ മാച്ച് വിന്നറാവാന്‍ താരത്തിനായില്ല. 25 പന്തില്‍ 3 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 19 റണ്‍സ് നേടിയ സൂര്യകുമാറിനെ ഗുദാകേഷ് മോത്തി എല്‍ബിയില്‍ കുടുക്കുകയായിരുന്നു. നാലാമനായി വൈസ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ ക്രീസിലെത്തി. ഹര്‍ദിക് ഡെക്കായി മടങ്ങേണ്ടിയിരുന്നെങ്കിലും സ്ലിപ്പില്‍ ക്യാച്ച് വിട്ടതോടെ ലൈഫ് ലഭിച്ചു.

എന്നാല്‍ ഇത് മുതലാക്കാന്‍ ഹര്‍ദിക്കിനായില്ല. 7 പന്ത് നേരിട്ട് 5 റണ്‍സെടുത്ത ഹര്‍ദിക് റണ്ണൗട്ടായി മടങ്ങി. പിന്നാലെ രവീന്ദ്ര ജഡേജ ക്രീസിലെത്തി. ഒരുവശത്ത് ഇഷാന്‍ കിഷന്‍ അതിവേഗം റണ്‍സുയര്‍ത്തി. 46 പന്ത് നേരിട്ട് 7 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 52 റണ്‍സുമായാണ് ഇഷാന്‍ മടങ്ങിയത്.

മോത്തിയെ സിക്‌സറിന് ശ്രമിച്ച ഇഷാനെ ബൗണ്ടറി ലൈനില്‍ റോവ്മാന്‍ പവല്‍ കൈയിലൊതുക്കുകയായിരുന്നു. ആറാമനായി ശര്‍ദുല്‍ ഠാക്കൂര്‍ ക്രീസിലേക്കെത്തി. നാല് പന്ത് നേരിട്ട് 1 റണ്‍സെടുത്ത ശര്‍ദുലും നിരാശപ്പെടുത്തി മടങ്ങി. ഇതോടെ ഏഴാമനായി രോഹിത് ശര്‍മ ക്രീസിലെത്തി.

kuldeep yadav

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസിനെ തുടക്കം മുതലേ ഇന്ത്യ വരിഞ്ഞു മുറുക്കി. സ്‌കോര്‍ബോര്‍ഡില്‍ ഏഴ് റണ്‍സുള്ളപ്പോള്‍ കെയ്ല്‍ മെയേഴ്‌സിനെ (2) പുറത്താക്കി ഹര്‍ദിക് പാണ്ഡ്യയാണ് ആതിഥേയരുടെ തകര്‍ച്ചക്ക് ആദ്യ ആണി അടിച്ചത്.

9 പന്ത് നേരിട്ട താരം വലിയ ഷോട്ടിന് ശ്രമിച്ച് ടൈമിങ് പിഴച്ചപ്പോള്‍ രോഹിത് ശര്‍മയുടെ കൈയില്‍ അവസാനിക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ 38 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ ബ്രണ്ടന്‍ കിങ്ങിനും (17) അലിക് അത്തനാസെക്കുമായി (22).

എന്നാല്‍ അത്തനാസയെ പുറത്താക്കി മുകേഷ് കുമാര്‍ കൂട്ടുകെട്ടു പൊളിച്ചു. അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ വിക്കറ്റ് നേടാന്‍ മുകേഷിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. തൊട്ടടുത്ത ഓവറില്‍ ബ്രണ്ടന്‍ കിങ്ങിനെ ശര്‍ദ്ദുല്‍ താക്കൂര്‍ ക്ലീന്‍ബൗള്‍ഡ് ചെയ്തു. ഒരു വശത്ത് നായകന്‍ ഷെയ് ഹോപ്പ് (43) പിടിച്ചുനിന്നപ്പോള്‍ മറുവശത്ത് വിക്കറ്റുകള്‍ വീണുകൊണ്ടേയിരുന്നു. വിന്‍ഡീസിന്റെ മധ്യനിരയെ ഇന്ത്യയുടെ സ്പിന്നര്‍മാരാണ് തകര്‍ത്തത്.

അപകടകാരിയായ ഷിംറോന്‍ ഹെറ്റ്‌മെയറെ (11) രവീന്ദ്ര ജഡേജ ക്ലീന്‍ബൗള്‍ഡ് ചെയ്തു. വെടിക്കെട്ട് ബാറ്റ്‌സ്മാനായ റോവ്മാന്‍ പവലിനെ ജഡേജ സ്ലിപ്പില്‍ ശുബ്മാന്‍ ഗില്ലിന്റെ കൈയിലെത്തിച്ചു. ഇതേ ഓവറില്‍ റൊമാരിയോ ഷിഫേര്‍ഡിനെ (0) ജഡേജ കോലിയുടെ കൈയിലെത്തിച്ചപ്പോള്‍ ഡൊമിനിക് ഡ്രേക്‌സിനെ (3) കുല്‍ദീപ് യാദവ് എല്‍ബിയില്‍ കുടുക്കി.

യാനിക് കാറിഹിനെ (3) കുല്‍ദീപ് എല്‍ബിയില്‍ തന്നെ കുടുക്കി. ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്തി നിന്ന ഹോപ്പിനെയും കുല്‍ദീപ് വിക്കറ്റിന് മുന്നില്‍ കുടുക്കി.

അവസാനക്കാരനായി ജെയ്ഡന്‍ സീല്‍സിനെ കുല്‍ദീപ് ഹര്‍ദിക് പാണ്ഡ്യയുടെ കൈയിലെത്തിച്ചതോടെ 23 ഓവറില്‍ 114 റണ്‍സിന് ആതിഥേയരുടെ പോരാട്ടം അവസാനിച്ചു. ഇന്ത്യക്കായി മൂന്ന് ഓവറില്‍ 2 മെയ്ഡനടക്കം 6 റണ്‍സ് മാത്രം വഴങ്ങി കുല്‍ദീപ് യാദവ് നാല് വിക്കറ്റ് വീഴ്ത്തി.ജഡേജ 6 ഓവറില്‍ 37 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ മുകേഷ് കുമാര്‍, ശര്‍ദ്ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.

പ്ലേയിങ് 11- ഇന്ത്യ- രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, വിരാട് കോലി, ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, ഉമ്രാന്‍ മാലിക്, മുകേഷ് കുമാര്‍

വെസ്റ്റ് ഇന്‍ഡീസ്-ഷെയ് ഹോപ്പ് (c), കെയ്ല്‍ മെയേഴ്‌സ്, ബ്രണ്ടന്‍ കിങ്, അലിക് അതനാസെ, ഷിംറോന്‍ ഹെറ്റ്‌മെയര്‍, റൊമാരിയോ ഷിഫേര്‍ഡ്, യാനിക് കാറിഹ്, റോവ്മാന്‍ പവല്‍, ഡൊമിനിക് ഡ്രേക്‌സ്, ജെയ്ഡന്‍ സീല്‍സ്, ഗുദാകേഷ് മോത്തി

Story first published: Thursday, July 27, 2023, 16:09 [IST]
Other articles published on Jul 27, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+