Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: പൊരുതി നേടി ഇന്ത്യ, ത്രില്ലിങ് ജയം, ഹീറോയായി ധവാനും സിറാജും

1

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ആവേശ ജയം. മൂന്ന് റണ്‍സിനാണ് ആതിഥേയരെ ഇന്ത്യ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സാണ് നേടാനായത്. അവസാന ഓവറില്‍ വിന്‍ഡീസിന് 15 റണ്‍സ് ജയിക്കാന്‍ വേണമെന്നിരിക്കെ മുഹമ്മദ് സിറാജ് ഇന്ത്യക്ക് ജയം നേടിക്കൊടുക്കുകയായിരുന്നു.

വെസ്റ്റ് ഇന്‍ഡീസിനായി കെയ്ല്‍ മെയേഴ്‌സും (756) ബ്രണ്ടന്‍ കിങ്ങും (54) ഫിഫ്റ്റി നേടി. അക്കീല്‍ ഹൊസീന്‍ (32*) റൊമാരിയോ ഷിഫേര്‍ഡ് (39*) കൂട്ടുകെട്ട് ഇന്ത്യയെ വിറപ്പിച്ചെങ്കിലും ഭാഗ്യം ഇന്ത്യക്കൊപ്പം നിന്നു. മുഹമ്മദ് സിറാജും ശര്‍ദുല്‍ ഠാക്കൂറും യുസ് വേന്ദ്ര ചഹാലും ഇന്ത്യക്കായി രണ്ട് വിക്കറ്റ് വീതം പങ്കിട്ടു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ മികച്ച സ്‌കോറിലേക്കെത്തിച്ചത് ശിഖര്‍ ധവാന്‍ (97), ശുബ്മാന്‍ ഗില്‍ (64), ശ്രേയസ് അയ്യര്‍ (54) എന്നിവരുടെ പ്രകടനമാണ്.

1

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ശിഖര്‍ ധവാനും (97) ശുബ്മാന്‍ ഗില്ലും ചേര്‍ന്ന് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 119 റണ്‍സാണ് ഇരുവരും ചേര്‍ന്ന് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. ധവാന്‍ പതിയെ തുടങ്ങിയപ്പോള്‍ ആക്രമണത്തിന്റെ ചുമതല ഗില്ലിനായിരുന്നു. നാലാം ഏകദിനം കളിക്കാനിറങ്ങിയ ഗില്‍ തന്റെ കന്നി ഏകദിന ഫിഫ്റ്റിയോടെയാണ് മടങ്ങിയത്. 36 പന്തില്‍ ഫിഫ്റ്റി പൂര്‍ത്തിയാക്കിയ ഗില്‍ 53 പന്തില്‍ 6 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 64 റണ്‍സ് നേടി നില്‍ക്കെ റണ്ണൗട്ടായാണ് പുറത്തായത്.

മൂന്നാമനായി ക്രീസിലെത്തിയ ശ്രേയസ് അയ്യര്‍ (54) അവസരം വിനിയോഗിച്ചു. മോശം ഫോമിലുള്ള ശ്രേയസിന് മത്സരത്തില്‍ തിളങ്ങേണ്ടത് നിലനില്‍പ്പിന്റെ പ്രശ്‌നമായിരുന്നു. 57 പന്തില്‍ 5 ഫോറും 2 സിക്‌സുമുള്‍പ്പെടെ അര്‍ധ സെഞ്ച്വറി പ്രകടനം കാഴ്ചവെക്കാന്‍ ശ്രേയസിനുമായി. രണ്ടാം വിക്കറ്റില്‍ 94 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് സൃഷ്ടിച്ചത്.

1

ഫിഫ്റ്റിയും കടന്ന് ഒരുവശത്ത് ധവാന്‍ സെഞ്ച്വറിയിലേക്കടുത്തെങ്കിലും മൂന്ന് റണ്‍സകലെ വീണു. 99 പന്തില്‍ 10 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ ഗംഭീര പ്രകടനം തന്നെയാണ് ധവാന്‍ കാഴ്ചവെച്ചത്. പതിയെ തുടങ്ങി പിന്നാലെ ധവാന്‍ കത്തിക്കയറുകയായിരുന്നു. ഇന്ത്യക്കായി ഏകദിനത്തില്‍ ഫിഫ്റ്റി നേടുന്ന പ്രായം കൂടിയ നായകനെന്ന റെക്കോഡും ധവാന്‍ സ്വന്തം പേരിലാക്കി. 150 ഏകദിന ഇന്നിങ്‌സിന് ശേഷം കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യക്കാരില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെയടക്കം മറികടന്ന് രണ്ടാമനാവാനും ധവാനായി.

1

ധവാന്‍ മടങ്ങുമ്പോള്‍ 33.4 ഓവറില്‍ രണ്ട് വിക്കറ്റിന് 213 എന്ന മികച്ച നിലയിലായിരുന്നു ഇന്ത്യ. എന്നാല്‍ മധ്യനിരയില്‍ രണ്ട് പ്രമുഖ താരങ്ങള്‍ തീര്‍ത്തും നിരാശപ്പെടുത്തിയത് ഇന്ത്യയുടെ റണ്‍റേറ്റ് കുറച്ചു. സൂര്യകുമാര്‍ യാദവ് 14 പന്തില്‍ 13 റണ്‍സാണെടുത്തത്. രണ്ട് ബൗണ്ടറിയും ഇതില്‍ ഉള്‍പ്പെടും. വിക്കറ്റ് കീപ്പറായി പ്ലേയിങ് 11 എത്തിയ സഞ്ജു സാംസണിനും അവസരം മുതലാക്കാനായില്ല. 18 പന്ത് നേരിട്ട് ഒരു സിക്‌സറടക്കം 12 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്.

ദീപക് ഹൂഡയും (27), അക്ഷര്‍ പട്ടേലും (21) നേടിയ നിര്‍ണ്ണായക റണ്‍സാണ് ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് 400 കടത്തിയത്. ശര്‍ദുല്‍ ഠാക്കൂറും (7) മുഹമ്മദ് സിറാജും (1) പുറത്താവാതെ നിന്നു.

1

309 റണ്‍സ് വിജയലക്ഷ്യത്തിലേക്കിറങ്ങിയ ആതിഥേയര്‍ക്ക് ഷായ് ഹോപ്പിനെ (7) തുടക്കത്തിലേ നഷ്ടമായി. സിറാജിനായിരുന്നു വിക്കറ്റ്. മെയേഴ്‌സും (75), ബ്രണ്ടന്‍ കിങ്ങും (54) ഷംറാ ബ്രോക്‌സും (46) പൊരുതിയെങ്കിലും നിക്കോളാസ് പൂരന്‍ (25), റോവ്മാന്‍ പവല്‍ (6) എന്നിവര്‍ക്ക് വലിയ സ്‌കോര്‍ നേടാനാവാതെ പോയത് തിരിച്ചടിയായി.

1

പ്ലേയിങ് 11: ഇന്ത്യ -ശിഖര്‍ ധവാന്‍, ശുബ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, ദീപക് ഹൂഡ, അക്ഷര്‍ പട്ടേല്‍, ശര്‍ദുല്‍ ഠാക്കൂര്‍, യുസ് വേന്ദ്ര ചഹാല്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

വെസ്റ്റ് ഇന്‍ഡീസ് -ഷായ് ഹോപ്, കെയ്ല്‍ മെയേഴ്സ്, ഷാംറ ബ്രോക്സ്, ബ്രണ്ടന്‍ കിങ്, നിക്കോളാസ് പൂരന്‍, റോവ്മാന്‍ പവല്‍, റൊമാരിയോ ഷിഫേര്‍ഡ്, അല്‍സാരി ജോസഫ്, ജെയ്ഡന്‍ സീല്‍സ്, അക്കീല്‍ ഹൊസീന്‍, ഗുദാകേഷ് മോട്ടി

Story first published: Saturday, July 23, 2022, 6:33 [IST]
Other articles published on Jul 23, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+