For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: മുംബൈ താരത്തിന് അരങ്ങേറ്റം, ജയ്‌സ്വാളിന് സീറ്റില്ല! വഞ്ചനയെന്ന് ആരാധകര്‍

ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടി20ക്കുള്ള ഇന്ത്യന്‍ ടീമില്‍ രണ്ട് പേര്‍ക്കാണ് ഇന്ത്യ അരങ്ങേറ്റത്തിന് അവസരം നല്‍കിയിരിക്കുന്നത്. മധ്യനിരയില്‍ തിലക് വര്‍മക്ക് അരങ്ങേറ്റത്തിന് അവസരം ലഭിച്ചപ്പോള്‍ പേസ് നിരയിലേക്ക് മുകേഷ് കുമാറും ഇടം പിടിച്ചു. എന്നാല്‍ ആരാധകര്‍ പ്രതീക്ഷിച്ചിരുന്ന യശ്വസി ജയ്‌സ്വാളിന് ഇന്ത്യ അരങ്ങേറ്റത്തിന് അവസരം നല്‍കിയില്ല. ഇപ്പോഴിതാ ജയ്‌സ്വാളിനെ തഴഞ്ഞതില്‍ നിരാശ പങ്കുവെക്കുകയാണ് ആരാധകര്‍.

തിലകിനെക്കാളും അരങ്ങേറ്റം അര്‍ഹിക്കുന്നത് ജയ്‌സ്വാളാണെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്. സമീപകാലത്തെ ഫോമും അവസാന ഐപിഎല്ലിലെ പ്രകടനവും വിലയിരുത്തുമ്പോള്‍ ജയ്‌സ്വാളായിരുന്നു അരങ്ങേറേണ്ടിയിരുന്നതെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമാണ് ജയ്‌സ്വാള്‍. അവസാന ഐപിഎല്ലില്‍ 14 ഇന്നിങ്‌സില്‍ നിന്ന് 625 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്.

mukesh kumar, tilak varma

48ന് മുകളില്‍ ശരാശരിയില്‍ കളിച്ച ജയ്‌സ്വാളിന്റെ സ്‌ട്രൈക്കറേറ്റ് 163ന് മുകളിലായിരുന്നു. അഞ്ച് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും താരം നേടി. ഇന്ത്യക്കൊപ്പം ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ജയ്‌സ്വാള്‍ സെഞ്ച്വറിയടക്കം നേടി മിന്നിച്ചിരുന്നു. ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍ ജയ്‌സ്വാളും ഉള്‍പ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യ ടി20 അരങ്ങേറ്റത്തിന് അവസരം നല്‍കണമായിരുന്നുവെന്നാണ് ആരാധക പക്ഷം.

ഇഷാന്‍ കിഷന് ഇന്ത്യ വിശ്രമം നല്‍കണമായിരുന്നു. ടെസ്റ്റ്, ഏകദിന പരമ്പര കളിച്ച ഇഷാന്‍ കിഷനെ പുറത്തിരുത്തിയാലും പ്രത്യേകിച്ച് പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ല. 2024ലെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പരിഗണനയിലുള്ള താരമാണ് ജയ്‌സ്വാള്‍. അതുകൊണ്ടുതന്നെ ഓപ്പണര്‍ റോളില്‍ താരത്തിന് കൂടുതല്‍ അവസരം നല്‍കി പിന്തുണക്കേണ്ടതായുണ്ട്. ഇഷാന് വിശ്രമം അനുവദിച്ചാലും വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ്‍ ടീമിലുണ്ട്.

അതുകൊണ്ടുതന്നെ ശുബ്മാന്‍ ഗില്ലിനൊപ്പം ജയ്‌സ്വാളിനെ ഓപ്പണറാക്കണമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ ഇഷാന്‍ കിഷനെ ടി20 ലോകകപ്പില്‍ മുഖ്യ ഓപ്പണറായാണ് പരിഗണിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായാണ് ടി20 ലോകകപ്പ് നടക്കാന്‍ പോകുന്നത്. അതുകൊണ്ടുതന്നെ ഇഷാന് വെസ്റ്റ് ഇന്‍ഡീസില്‍ കൂടുതല്‍ അവസരം നല്‍കേണ്ടതായുണ്ട്. ഇക്കാരണത്താലാണ് ജയ്‌സ്വാളിന് സീറ്റ് നിഷേധിച്ച് ഇന്ത്യ ഇഷാന്‍ കിഷന് ടീമില്‍ തുടരാന്‍ അവസരം നല്‍കിയത്.

മുകേഷ് കുമാറിന് ടി20 അരങ്ങേറ്റം നല്‍കേണ്ടിയിരുന്നില്ലെന്നും ആരാധകര്‍ പറയുന്നു. ടെസ്റ്റിലും ഏകദിനത്തിലും കൂടുതല്‍ അവസരം അര്‍ഹിക്കുന്നുണ്ടെങ്കിലും ഇന്ത്യ ടി20യില്‍ മുകേഷിനെ പിന്തുണക്കുന്നത് അനാവശ്യമായാണ്. അവസാന സീസണിലൂടെ ഐപിഎല്‍ അരങ്ങേറ്റം കുറിച്ച താരം തല്ലുകൊള്ളിയായ ബൗളറായിരുന്നു. ഇക്കോണമി കാത്ത് പന്തെറിയാന്‍ സാധിക്കാത്ത ബൗളറാണ് മുകേഷ്. ടി20 ലോകകപ്പില്‍ സീറ്റുനേടാന്‍ യാതൊരു സാധ്യതയുമില്ലാത്തവനാണ് മുകേഷ്.

അതുകൊണ്ടുതന്നെ ഇപ്പോള്‍ അവസരം നല്‍കിയത് അനാവശ്യമാണ്. ഉമ്രാന്‍ മാലിക്കിന് ഇന്ത്യ അവസരം നല്‍കണമായിരുന്നുവെന്നും അതിവേഗ ബൗളറെന്ന നിലയില്‍ ഉമ്രാനെ ടി20യിലേക്ക് കൂടുതല്‍ പിന്തുണക്കണമെന്നുമാണ് ആരാധകര്‍ പ്രതികരിക്കുന്നത്. ഹര്‍ദിക് പാണ്ഡ്യക്ക് കീഴില്‍ യുവതാരനിരയെയാണ് ഇന്ത്യ ടി20യിലേക്ക് പരിഗണിക്കുന്നത്. ടി20 ലോകകപ്പില്‍ രോഹിത് ശര്‍മ, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവര്‍ കളിക്കില്ലെന്ന വ്യക്തമായ സൂചന ഇതിനോടകം ഇന്ത്യ നല്‍കിക്കഴിഞ്ഞു.

സ്പിന്‍ നിരയില്‍ രവി ബിഷ്‌നോയിയും പുറത്താണ്. അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹാല്‍ എന്നിവര്‍ക്കാണ് ഇന്ത്യ സ്പിന്‍ നിരയില്‍ അവസരം നല്‍കിയത്. ഭാവി മുന്നില്‍ക്കണ്ട് ഇന്ത്യ ബിഷ്‌നോയ്ക്ക് പരമ്പരയില്‍ അവസരം നല്‍കേണ്ടതായുണ്ടെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു.

പ്ലേയിങ് 11 ഇന്ത്യ- ശുബ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ (c), അക്ഷര്‍ പട്ടേല്‍, യുസ്വേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍, അര്‍ഷ്ദീപ് സിങ്

വെസ്റ്റ് ഇന്‍ഡീസ്- ബ്രണ്ടന്‍ കിങ്, കെയ്ല്‍ മെയേഴ്‌സ്, ജോണ്‍സണ്‍ ചാള്‍സ്, നിക്കോളാസ് പുരാന്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍, റോവ്മാന്‍ പവല്‍ (c), ജേസന്‍ ഹോള്‍ഡര്‍, റൊമാരിയോ ഷിപ്പേര്‍ഡ്, അക്കീല്‍ ഹൊസീന്‍, അല്‍സാരി ജോസഫ്, ഒബെദ് മെക്കോയ്

Story first published: Thursday, August 3, 2023, 21:01 [IST]
Other articles published on Aug 3, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+