For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: സൂര്യകുമാര്‍ എന്തിന് ഏകദിന ടീമില്‍? വീണ്ടും ഫ്‌ളോപ്പ്! സഞ്ജുവിനോട് നീതികാട്ടൂ...

ബാര്‍ബഡോസ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഇന്ത്യയുടെ സമ്പൂര്‍ണ്ണ ആധിപത്യമാണ് മത്സരത്തില്‍ കണ്ടത്. ആദ്യം ബാറ്റുചെയ്ത വെസ്റ്റ് ഇന്‍ഡീസിനെ 114 റണ്‍സില്‍ കൂടാരം കയറ്റിയ ഇന്ത്യ മറുപടിക്കിറങ്ങി 22.5 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. 163 പന്തുകള്‍ ബാക്കിയാക്കിയാണ് സന്ദര്‍ശകര്‍ വിജയം നേടിയെടുത്തത്.

ഇന്ത്യ ബാറ്റിങ് ഓഡറില്‍ വലിയ പൊളിച്ചെഴുത്താണ് നടത്തിയത്. ഇഷാന്‍ കിഷനും ശുബ്മാന്‍ ഗില്ലും ചേര്‍ന്ന് ഓപ്പണിങ്ങില്‍ ഇറങ്ങിയപ്പോള്‍ മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനാണ് അവസരം ലഭിച്ചത്. രോഹിത് ശര്‍മയും വിരാട് കോലിയും പിന്നോട്ടിറങ്ങി യുവതാരങ്ങളുടെ കരുത്ത് പരീക്ഷിക്കാനുള്ള പദ്ധതിയാണ് ഇന്ത്യ മെനഞ്ഞത്. എന്നാല്‍ ഈ തന്ത്രം പാളി. ഇഷാന്‍ കിഷനൊഴികെ മറ്റാര്‍ക്കും തിളങ്ങാനായില്ല.

sanju samson

മൂന്നാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങിയ സൂര്യകുമാര്‍ 25 പന്ത് നേരിട്ട് 19 റണ്‍സ് നേടിയാണ് പുറത്തായത്. മൂന്ന് ഫോറും ഒരു സിക്‌സും പറത്തിയെങ്കിലും വലിയൊരു ഇംപാക്ട് സൃഷ്ടിക്കാന്‍ സൂര്യകുമാറിന് സാധിക്കാതെ പോയി. സഞ്ജു സാംസണിനെ തഴഞ്ഞായിരുന്നു സൂര്യകുമാര്‍ പ്ലേയിങ് 11ലേക്കെത്തിയത്. ഇപ്പോഴിതാ സൂര്യകുമാര്‍ ഫ്‌ളോപ്പായതിന് പിന്നാലെ വലിയ വിമര്‍ശനമാണ് താരത്തിനെതിരേ ഉയരുന്നത്. ഇനിയും സൂര്യക്ക് ഏകദിനത്തില്‍ അവസരം നല്‍കരുതെന്നും സഞ്ജുവിനെ കളിപ്പിക്കണമെന്നുമാണ് ആരാധകര്‍ പറയുന്നത്.

സൂര്യക്ക് ഏകദിനത്തില്‍ ഉത്തരവാദിത്തം കാട്ടി കളിക്കാനാവില്ല. സൂര്യകുമാര്‍ യാദവിന്റെ പുറത്താകല്‍ തന്നെ അനാവശ്യ ഷോട്ടിന് മുതിര്‍ന്നായിരുന്നു. സ്പിന്നര്‍ക്കെതിരേ തുടര്‍ച്ചയായി സ്വീപ് ഷോട്ടിന് ശ്രമിച്ച സൂര്യ എല്‍ബിയില്‍ കുടുങ്ങുകയായിരുന്നു. ഒരു തവണ എല്‍ബിയാകാതെ കഷ്ടിച്ച് രക്ഷപെട്ടെങ്കിലും വീണ്ടും സ്വീപ് ഷോട്ടിന് ശ്രമിച്ച് സൂര്യകുമാര്‍ വിക്കറ്റ് തുലയ്ക്കുകയായിരുന്നുവെന്ന് പറയാം. തന്റെ കൈയൊപ്പ് ചാര്‍ത്തപ്പെട്ട സിക്‌സ് പറത്തിയത് മാറ്റിനിര്‍ത്തിയാല്‍ സൂര്യ ദുരന്തമായിരുന്നു.

ഓസ്‌ട്രേലിയക്കെതിരേ ഹാട്രിക് ഗോള്‍ഡന്‍ ഡെക്കടക്കം വഴങ്ങിയ സൂര്യകുമാര്‍ സമീപകാലത്തൊന്നും ഏകദിനത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടില്ല. എന്നിട്ടും സൂര്യകുമാറിന് തുടര്‍ച്ചയായി ഇന്ത്യ അവസരം നല്‍കുന്നു. ഈ സമയത്ത് സഞ്ജു സാംസണ്‍ അവസരം കാത്ത് ബെഞ്ചിലിരിക്കുകയാണ്. ഏകദിനത്തില്‍ 66 ശരാശരിയില്‍ കളിച്ചിട്ടും സഞ്ജുവിന് പ്ലേയിങ് 11 ഇടം ലഭിക്കാതെ പോകുന്നു. അതേ സമയം സൂര്യക്ക് തുടര്‍ച്ചയായി അവസരം ലഭിക്കുന്നു. മുംബൈ ലോബിയാണ് ഇന്ത്യന്‍ ടീമിനെ ഭരിക്കുന്നതെന്ന് പറയാം.

സഞ്ജുവിന് പ്ലേയിങ് 11 ഇടം പ്രതീക്ഷിച്ചിരുന്നെങ്കിലും തികച്ചും അപ്രതീക്ഷിതമായാണ് സൂര്യകുമാറിനെ ഇന്ത്യ പ്ലേയിങ് 11 ഉള്‍പ്പെടുത്തിയത്. സഞ്ജുവിന്റെ ജേഴ്‌സി അണിഞ്ഞാണ് സൂര്യകുമാര്‍ ഇന്നലെ കളിക്കാനിറങ്ങിയത്. ഇതിന്റെ ചിത്രങ്ങള്‍ വൈറലാവുകയും ചെയ്തു. എന്നാല്‍ സൂര്യകുമാറിനെ തുടര്‍ച്ചയായി കളിപ്പിക്കുകയും സഞ്ജുവിനെ പുറത്തിരുത്തുകയും ചെയ്യുന്നത് മലയാളി താരത്തോട് ചെയ്യുന്ന അനീതിയാണെന്ന് പറയാം.

സൂര്യകുമാര്‍ യാദവിന്റെ അവസാന അഞ്ച് ഇന്നിങ്‌സിലെ സ്‌കോര്‍ 14, 0, 0, 0, 19 എന്നിങ്ങനെയാണ്. അതേ സമയം സഞ്ജു സാംസണിന്റെ സ്‌കോര്‍ പരിശോധിച്ചാല്‍ 15*, 86*, 30*, 2*, 36 എന്നിങ്ങനെയാണ്. ഇതില്‍ ഒരു തവണ മാത്രമാണ് സഞ്ജു പുറത്തായതെന്നതാണ് ശ്രദ്ധേയം. എന്നിട്ടും സഞ്ജുവിന് മുകളില്‍ സൂര്യകുമാര്‍ യാദവ് പരിഗണിക്കപ്പെടുന്നതാണ് കൗതുകകരമായ കാര്യം. ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും ഇന്ത്യന്‍ ടീമില്‍ സഞ്ജു ഇടം പ്രതീക്ഷിക്കുന്നു.

എന്നാല്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ തിളങ്ങാനാവാതെ സഞ്ജുവിനെ ഏഷ്യാ കപ്പിലേക്ക് പരിഗണിക്കുമെന്ന് കരുതാനാവില്ല. ടി20 പരമ്പരയ്ക്കുള്ള ടീമിലും സഞ്ജു ഉണ്ടെങ്കിലും പ്ലേയിങ് 11ലേക്കെത്താന്‍ സാധ്യത കുറവാണ്. അതുകൊണ്ടുതന്നെ ശേഷിക്കുന്ന രണ്ട് ഏകദിനത്തിലും സൂര്യക്ക് പകരം സഞ്ജുവിനെ കളിപ്പിക്കണമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

Story first published: Friday, July 28, 2023, 7:05 [IST]
Other articles published on Jul 28, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+