For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: പന്ത് സ്റ്റംപിന് പുറത്ത്, എന്നിട്ടും ശുബ്മാന്‍ റിവ്യൂ എടുത്തില്ല! വിമര്‍ശിച്ച് ആരാധകര്‍

ഫ്‌ളോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ചാം ടി20യില്‍ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റു ചെയ്യുകയാണ്. പരമ്പര വിജയിയെ തീരുമാനിക്കുന്ന നിര്‍ണ്ണായക മത്സരത്തില്‍ ടോസ് ഭാഗ്യം ഇന്ത്യയെ തുണച്ചെങ്കിലും തുടക്കം നിരാശപ്പെടുത്തി. ആദ്യ ഓവറില്‍ത്തന്നെ വെടിക്കെട്ട് ഓപ്പണര്‍ യശ്വസി ജയ്‌സ്വാള്‍ (4 പന്തില്‍ 5) പുറത്തായി. അക്കീല്‍ ഹൊസീനായിരുന്നു വിക്കറ്റ്. ഹൊസീന്റെ മൂന്നാം ഓവറില്‍ ശുബ്മാന്‍ ഗില്ലും (9 പന്തില്‍ 9) മടങ്ങി.

എല്‍ബിയില്‍ കുടുങ്ങിയാണ് ശുബ്മാന്റെ മടക്കം. റിവ്യൂവിന് ശ്രമിക്കാതെ വിക്കറ്റെന്ന് ഉറപ്പിച്ച് ശുബ്മാന്‍ മടങ്ങുകയായിരുന്നു. മൂന്നാമനായി ഇറങ്ങിയ സൂര്യകുമാര്‍ യാദവ് റിവ്യൂവിനായി ശുബ്മാനോട് ചോദിച്ചെങ്കിലും താല്‍പര്യം കാട്ടാതെ ശുബ്മാന്‍ മടങ്ങുകയായിരുന്നു. എന്നാല്‍ പന്ത് വിക്കറ്റിന് പുറത്തായിരുന്നുവെന്ന് പിന്നാലെ വ്യക്തമായി. ഇതിന് പിന്നാലെ ശുബ്മാനെതിരേ ട്രോളുകള്‍ ഉയരുകയാണ്. യാതൊരു ഉത്തരവാദിത്തവും കാട്ടാതെ വിക്കറ്റ് വലിച്ചെറിഞ്ഞുവെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്.

പരമ്പര ജേതാക്കളെ നിര്‍ണ്ണയിക്കുന്ന മത്സരമായിട്ടും ശുബ്മാന്‍ എന്തുകൊണ്ടാണ് റിവ്യൂവിന് ശ്രമിക്കാതിരുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. പവര്‍പ്ലേയ്ക്കുള്ളില്‍ രണ്ടാം വിക്കറ്റും നഷ്ടമായത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കുമെന്നരിക്കെ ശുബ്മാന്‍ റിവ്യൂവിന് ശ്രമിക്കാത്തതാണ് ആരാധകരെ ചൊടിപ്പിക്കുന്നത്. മൂന്നാം വിക്കറ്റിലൊത്തുകൂടിയ സൂര്യകുമാറും തിലക് വര്‍മയും ചേര്‍ന്ന് റണ്‍സുയര്‍ത്തിയെങ്കിലും ഗില്ലിന്റെ പുറത്താകല്‍ ആരാധകരെ നിരാശപ്പെടുത്തി.

അടുത്ത വിരാട് കോലിയെന്ന് വാഴ്ത്തപ്പെടുന്ന താരമായിട്ടും പ്രതീക്ഷിച്ച നിലവാരം കാട്ടാന്‍ ശുബ്മാന് സാധിക്കുന്നില്ലെന്നതാണ് വസ്തുത. നാലാം ടി20യില്‍ അര്‍ധ സെഞ്ച്വറിയോടെ ഇന്ത്യക്ക് കരുത്തായെങ്കിലും നിര്‍ണ്ണായക മത്സരത്തില്‍ നിരാശപ്പെടുത്തി പുറത്തായി. മോശം ഷോട്ടിന് ശ്രമിച്ചാണ് ശുബ്മാന്റെ മടക്കം. സ്പിന്നര്‍ക്കെതിരേ ശുബ്മാന്‍ പതറുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ടി20യിലെ ശുബ്മാന്റെ പ്രകടനം ചോദ്യമുയര്‍ത്തുന്നതായി ഇതിനോടകം മാറിയിട്ടുണ്ട്.

shubman gill

വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ ശുബ്മാന്റെ സ്‌കോറുകള്‍ നോക്കുമ്പോള്‍ത്തന്നെ താരത്തിന്റെ മോശം ഫോം വ്യക്തം. ടെസ്റ്റ് പരമ്പരയില്‍ 10, 29, 6 എന്നിങ്ങനെയായിരുന്നു ശുബ്മാന്റെ സ്‌കോര്‍. ഏകദിനത്തിലേക്ക് വരുമ്പോള്‍ 7, 34, 85 എന്നിങ്ങനെയായിരുന്നു അദ്ദേഹം റണ്‍സ് നേടിയത്. ടി20യില്‍ 3, 7, 6, 77, 9 എന്നിങ്ങനെയായിരുന്നു സ്‌കോര്‍. ഇതില്‍ അര്‍ധ സെഞ്ച്വറി പ്രകടനങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ താരം സമ്പൂര്‍ണ്ണ പരാജയമായിരുന്നു.

ഇന്ത്യയുടെ അടുത്ത ഇതിഹാസമെന്ന് വിലയിരുത്തുമ്പോഴും ഇൗ വിശേഷണത്തിന് യോജിക്കുന്ന തരത്തിലുള്ള സ്ഥിരത കാട്ടാന്‍ ശുബ്മാന് സാധിക്കുന്നില്ല. ടി20യില്‍ ശുബ്മാന് പകരക്കാരനെ കണ്ടെത്തണമെന്ന ആവശ്യവും ആരാധകര്‍ ഉയര്‍ത്തുന്നു. മികച്ച സ്‌ട്രൈക്കറേറ്റില്‍ കളിക്കാന്‍ ശുബ്മാന്‍ ഗില്ലിന് സാധിക്കുന്നില്ല. പൃഥ്വി ഷായെപ്പോലെ പവര്‍പ്ലേ മുതലാക്കുന്ന ബാറ്റ്‌സ്മാനെ ഇന്ത്യ ഇനിയും തഴയരുതെന്നും ടീമിലേക്ക് പരിഗണിക്കണമെന്നും ആരാധകര്‍ പറയുന്നു.

ശുബ്മാനെക്കാള്‍ നന്നായി ടി20 കളിക്കാന്‍ റുതുരാജ് ഗെയ്ക്‌വാദിന് സാധിക്കുമെന്നും ഇന്ത്യ പൃഥ്വിക്കും റുതുരാജിനും കൂടുതല്‍ പിന്തുണ നല്‍കണമെന്നുമാണ് ആരാധകര്‍ പ്രതികരിക്കുന്നത്. എന്തായാലും നിലവിലെ ശുബ്മാന്റെ പ്രകടനം വിലയിരുത്തുമ്പോള്‍ ശുബ്മാന്‍ അധികനാള്‍ ഇന്ത്യയുടെ ടി20 ടീമിനൊപ്പം തുടരുമെന്ന് പറയാനാവില്ലെന്നതാണ് വസ്തുത.

പ്ലേയിങ് 11 ഇന്ത്യ- യശ്വസി ജയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (c), സഞ്ജു സാംസണ്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹാല്‍, മുകേഷ് കുമാര്‍

വെസ്റ്റ് ഇന്‍ഡീസ്- കെയ്ല്‍ മെയേഴ്‌സ്, ബ്രണ്ടന്‍ കിങ്, ഷായ് ഹോപ് (c), നിക്കോളാസ് പുരാന്‍, റോവ്മാന്‍ പവല്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍, റോസ്ടന്‍ ചേസ്, റൊമാരിയോ ഷിഫേര്‍ഡ്, ജേസന്‍ ഹോള്‍ഡര്‍, അക്കീല്‍ ഹൊസീന്‍

Story first published: Sunday, August 13, 2023, 20:53 [IST]
Other articles published on Aug 13, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+