For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: ഇഷാനും ഗില്ലും വേണ്ട, പകരം സഞ്ജു- ജയ്‌സ്വാള്‍ ഓപ്പണിങ് മതി! ഇതു ക്ലിക്കാവും

വെസ്റ്റ് ഇന്‍ഡീസുമായുള്ള ടി20 പരമ്പരയില്‍ ജീവന്‍മരണ പോരാട്ടത്തിനു കച്ചമുറുക്കുകയാണ് ടീം ഇന്ത്യ. വിന്‍ഡീസിനോടു പരമ്പര നഷ്ടാവുമോയെന്ന വലിയ നാണക്കേടിന് അരികിലാണ് ലോക ഒന്നാം നമ്പര്‍ ടീം. ആദ്യ രണ്ടു ടി20കളിലുമേറ്റ അപ്രതീക്ഷിത പരാജയമാണ് ഹാര്‍ദിക് പാണ്ഡ്യയെയും സംഘത്തെയും കുഴപ്പത്തിലാക്കിയിരിക്കുന്നത്. പരമ്പരയിലെ മൂന്നാമത്തെ മല്‍സരം ചൊവ്വാഴ്ച രാത്രി ഗയാനയില്‍ നടക്കും.

എന്തുവില കൊടുത്തും മൂന്നാമങ്കം ഇന്ത്യക്കു ജയിച്ചേ തീരുകയുള്ളൂ. അതിനു കഴിയാതെ പോയാല്‍ 2006നു ശേഷം വിന്‍ഡീസിനോടു ആദ്യമായി ഇന്ത്യക്കു ഒരു പരമ്പര കൈവിടേണ്ടതായി വരും. മാത്രമല്ല ടി20യില്‍ തുടര്‍ച്ചയായി പരമ്പര വിജയങ്ങളുമായി മുന്നേറുന്ന ഇന്ത്യയുടെ കുതിപ്പും ഇതോടെ അവസാനിക്കും. ഈ നാണക്കേടുകളെല്ലാം ഒഴിവാക്കാന്‍ മൂന്നാം ടി20യില്‍ വിന്‍ഡീസിനെ ഇന്ത്യക്കു തോല്‍പ്പിക്കേണ്ടതുണ്ട്.

SANJU SAMSON

ബാറ്റിങ് നിരയുടെ ദയനീയ പ്രകടനമായിരുന്നു കഴിഞ്ഞ രണ്ടു ടി20കളിലും ഇന്ത്യന്‍ പരാജയത്തിന്റെ മുഖ്യ കാരണം. ആദ്യ കളിയില്‍ 150 റണ്‍സ് പോലും ചേസ് ചെയ്യാനാവാതെ കാലിടറിയ ഇന്ത്യക്കു രണ്ടാമങ്കത്തില്‍ നേടാനായത് 152 റണ്‍സുമായിരുന്നു.

പവര്‍പ്ലേയിലോ, ഡെത്ത് ഓവറുകളിലോയൊന്നും തന്നെ കാര്യമായി സ്‌കോര്‍ ചെയ്യാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കാവുന്നില്ല. ടി20യില്‍ ഈ രണ്ടു ഘട്ടങ്ങളിലെയും അതിവേഗ സ്‌കോറിങാണ് മല്‍സരഗതി നിര്‍ണയിക്കാറുള്ളത്. ശുഭ്മന്‍ ഗില്ലും ഇഷാന്‍ കിഷനുമായിരുന്നു രണ്ടു ടി20കളിലും ഇന്ത്യയുടെ ഓപ്പണിങ് ജോടികള്‍. പക്ഷെ രണ്ടു പേരും വന്‍ ദുരന്തമായി തീര്‍ന്നിരുന്നു.

അതുകൊണ്ടു തന്നെ മൂന്നാം ടി20യില്‍ ഇരുവരെയും പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഫാന്‍സ് ആവശ്യപ്പെടുന്നത്. പകരം മലയാളി താരം സഞ്ജു സാംസണിനെയും ഇനിയും അരങ്ങറിയിട്ടില്ലാത്ത യശസ്വി ജയ്‌സ്വാളിനെയും ഓപ്പണര്‍മാരായി പരീക്ഷിക്കണമെന്നും അവര്‍ പറയുന്നു.

രണ്ടു കളിയിലും പവര്‍പ്ലേ ആനുകൂല്യം മുതലെടുക്കുന്നതിലും ടീമിനു മികച്ച തുടക്കം നല്‍കുന്നതിലും ഗില്‍- ഇഷാന്‍ ജോടി പരാജയപ്പെട്ടിരുന്നു. ആദ്യ ടി20യില്‍ ഓപ്പണിങ് വിക്കറ്റില്‍ വെറും അഞ്ചു റണ്‍സാണ് ഇരുവര്‍ക്കും കൂട്ടിച്ചേര്‍ക്കാനായത്. ഗില്‍ മൂന്നു റണ്‍സിനും ഇഷാന്‍ ആറു റണ്‍സിനും കളിയില്‍ പുറത്താവുകയും ചെയ്തു. രണ്ടാം ടി20യിലും കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നില്ല.

ആദ്യ വിക്കറ്റില്‍ ഗില്‍- ഇഷാന്‍ ജോടി ചേര്‍ന്നെടുത്തത് 16 റണ്‍സ് മാത്രമായിരുന്നു. ഗില്‍ ഒമ്പതു ബോളില്‍ ഏഴു റണ്‍സിനു പുറത്തായപ്പോള്‍ ഇഷാന്‍ 27 റണ്‍സിനും മടങ്ങി. പക്ഷെ ഇഷാന്റെ ഇന്നിങ്‌സ് ഒട്ടും ആത്മവിശ്വാസത്തോടെ ഉള്ളതായിരുന്നില്ല. കണ്ണുമടച്ച് വീശിയപ്പോള്‍ ചിലതു ഫോറുകളും സിക്‌സുകളുമായെന്നു മാത്രം.

മാത്രമല്ല 23 ബോളുകളില്‍ നിന്നും 27 റണ്‍സെന്നത് ടി20യില്‍ ഒരിക്കലും അംഗീകരിക്കാവുന്നതുമല്ല. ഈ കാരണത്താല്‍ തന്നെയാണ് ആക്രമിച്ചു കളിക്കാന്‍ ഇഷ്ടപ്പെടുന്ന, അതിവേഗം സ്‌കോര്‍ ചെയ്യാന്‍ കെല്‍പ്പുള്ള സഞ്ജുവിനെയും ജയ്‌സ്വാളിനെയും ഓപ്പണിങിലേക്കു കൊണ്ടു വരണമെന്നു ആരാധകര്‍ ആവശ്യപ്പെടുന്നത്.

ആദ്യ ടി20യില്‍ സഞ്ജു ആറാമനായും രണ്ടാമത്തേതില്‍ അഞ്ചാമനുമായിട്ടായിരുന്നു ബാറ്റ് ചെയ്തത്. പക്ഷെ 12, 7 എന്നിങ്ങനെ സ്‌കോര്‍ ചെയ്യാനേ സാധിച്ചുള്ളൂ. എന്നാല്‍ ഓപ്പണിങില്‍ സഞ്ജുവിന് കൂടുതല്‍ ശോഭിക്കാനാവുമെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.

YASHAVI JAISWAL

ടി20യില്‍ ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യുകയെന്നത് സഞ്ജുവിനെ സംബന്ധിച്ച് പുതിയ കാര്യമല്ല. ടി20യില്‍ അദ്ദേഹം കരിയര്‍ ബെസ്റ്റ് സ്‌കോര്‍ നേടിയത് ഓപ്പണറായി ഇറങ്ങിയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അയര്‍ലാന്‍ഡ് പര്യടനത്തിലായിരുന്നു ഇത്. അന്നു രണ്ടു മല്‍സരങ്ങളുടെ പരമ്പരയിലെ രണ്ടാമത്തെ കളിയില്‍ സഞ്ജുവും ഇഷാനും ചേര്‍ന്നായിരുന്നു ഹാര്‍ദിക് നയിച്ച ടീമിനു വേണ്ടി ഓപ്പണ്‍ ചെയ്തത്.

ഇഷാന്‍ (3) പെട്ടെന്നു പുറത്തായെങ്കിലും സഞ്ജു കസറി. 42 ബോളില്‍ ഒമ്പതു ഫോറും നാലു സിക്‌സറുമടക്കം 77 റണ്‍സാണ് അദ്ദേഹം വാരിക്കൂട്ടിയത്. പക്ഷെ മൂന്നാമനായി ഇറങ്ങിയ ദീപക് ഹൂഡയുടെ (57 ബോളുല്‍ 104) തീപ്പൊരി സെഞ്ച്വറിയില്‍ സഞ്ജുവിന്റെ ഇന്നിങ്‌സ് മുങ്ങിപ്പോവുകയായിരുന്നു.

സഞ്ജുവും ജയ്‌സ്വാളും തീര്‍ച്ചയായും ഇന്ത്യയെ സംബന്ധിച്ച് ഓപ്പണിങില്‍ നല്ലൊരു ഓപ്ഷനാണ്. ആദ്യ ബോള്‍ മുതല്‍ ബൗളര്‍മാരെ കടന്നാക്രമിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇരുവരും. ഇന്ത്യയുടെ നിലവിലെ ഓപ്പണിങ് ജോടികള്‍ക്കു കഴിയാത്തതും ഇതു തന്നെ. മാത്രമല്ല രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജുവിന്റെ പിന്തുണയില്‍ സൂപ്പര്‍ താര പദവിയിലേക്കുയര്‍ന്ന താരമാണ് ജയ്‌സ്വാള്‍.

റോയല്‍സിനായി ഇരുവരും നിരവധി മല്‍സരങ്ങളില്‍ ഒരുമിച്ച് കളിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവര്‍ക്കിടയിലെ മികച്ച ഒത്തിണക്കവും ഇന്ത്യന്‍ ടീമിനെ സഹായിക്കുമെന്നുറപ്പാണ്. പക്ഷെ ടീം മാനേജ്‌മെന്റ് ഗില്ലിനെയും ഇഷാനയും പുറത്തിരുത്തി ഇത്തരമൊരു പരീക്ഷണം നടത്താനുള്ള സാധ്യത തീരെ കുറവാണെന്നതാണ് യാഥാര്‍ഥ്യം.

Story first published: Monday, August 7, 2023, 22:54 [IST]
Other articles published on Aug 7, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+