Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ഇതു കോലി തന്നെയോ? മുമ്പൊരിക്കലും ഇങ്ങനെ കണ്ടിട്ടില്ല!- എന്തോ കുഴപ്പമുണ്ടെന്ന് ചോപ്ര

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിയുടെ അസാധാരണമായ ഇന്നിങ്‌സിനെ ചോദ്യം ചെയ്തിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. വളരെ വിചിത്രമായ ഇന്നിങ്‌സായിരുന്നു ആദ്യ മല്‍സത്തില്‍ കോലിയേടേത്. നാലു ബോളില്‍ നിന്നും രണ്ടു ബൗണ്ടറികളോടെ എട്ടു റണ്‍സ് അടിച്ചെടുത്ത അദ്ദേഹം ഷോര്‍ട്ട് ബോളില്‍ ഹുക്ക് ഷോട്ടിനു ശ്രമിച്ചു പുറത്താവുകയായിരുന്നു.

അല്‍സാറി ജോസഫിനെതിരേയായിരുന്നു കോലി ഹുക്ക് ഷോട്ടിനു ശ്രമിച്ച് പരാജയപ്പെട്ടത്. ലോങ്ഓണില്‍ കെമര്‍ റോച്ചിന്റെ കൈകളില്‍ ഇന്നിങ്‌സ് അവസാനിക്കുകയും ചെയ്തു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് കോലിയുടെ ഈ സമീപനത്തെ ചോപ്ര ചോദ്യം ചെയ്തിരിക്കുന്നത്.

1

ഇതു പ്രശ്‌നം തന്നെയാണ്. മുമ്പ് ഇങ്ങനെയൊരു വിരാട് കോലിയെ കണ്ടതായി ഞാന്‍ ഓര്‍ക്കുന്നില്ല. രണ്ടു ബൗണ്ടറികള്‍ നേടിയ ശേഷം അതേ ഓവറില്‍ തന്നെ വീണ്ടുമൊരു ഷോട്ട് കളിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തി. കോലിയില്‍ നിന്നു നമ്മള്‍ ഇതല്ല മുമ്പ് കണ്ടിട്ടുള്ളതെന്നും ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി.
സൗത്താഫ്രിക്കയ്‌ക്കെതിരായ കഴിഞ്ഞ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ കണ്ട കോലിയുടെ ബാറ്റിങില്‍ നിന്നും നേര്‍ വിപരീതമായ സമീപനമാണ് വിന്‍ഡീഡിനെതിരേ കണ്ടതെന്നും ചോപ്ര പറഞ്ഞു.

2

അച്ചടക്കവും ബാറ്റിങിലാണെങ്കില്‍ കൃത്യമായ ഒരു ശൈലിയും പിന്തുടരുന്നയാളാണ് വിരാട് കോലി. ഏതൊക്കെ ബോളുകളില്‍ ഷോട്ട് കളിക്കണമെന്നതിനെക്കുറിച്ച് കൃത്യമായ നിലപാടും അദ്ദേഹത്തിനുണ്ട്. അത്രയും കണക്കുകൂട്ടലുകളുമായാണ് കോലി ഒരു മല്‍സരത്തില്‍ ബാറ്റ് ചെയ്യാനിറങ്ങുന്നത്. കഴിഞ്ഞ സൗത്താഫ്രിക്കയുമായുള്ള പരമ്പരയിലും വളരെ അച്ചടക്കമുള്ള ബാറ്റിങായിരുന്നു അദ്ദേഹത്തിന്റേത്.

3

പക്ഷെ അവിടെ കണ്ട കോലിയെല്ല വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ മല്‍സരത്തില്‍ കണ്ടത്. തീര്‍ത്തും വ്യത്യസ്തനായ ഒരു താരമായാണ് അദ്ദേഹം കാണപ്പെട്ടത്. അതു വലിയ കുഴപ്പമില്ല, പക്ഷെ കോലി നേടിയ റണ്‍സ് അത്ര നല്ലതായിരുന്നില്ലെന്നും ചോപ്ര നിരീക്ഷിച്ചു.

4

വെസ്റ്റ് ഇന്‍ഡീസിനെതിരേ നാലു ബോളുകള്‍ മാത്രമാണ് വിരാട് കോലി നേരിട്ടത്. അസാധാരണമായിരുന്നു അദ്ദേഹത്തിന്റെ ഷോട്ടുകള്‍. ആദ്യത്തേത് പോയിന്റിനു മുകളിലൂടെ പായിച്ചു, അടുത്തത് ലെഗ് സൈഡിലൂടെ പോയി. വളരെ വിചിത്രമായിരുന്നു കോലിയുടെ ബാറ്റിങ്. ഇങ്ങനെയൊരു ബാറ്റിങ് മുമ്പൊരിക്കലും അദ്ദേഹത്തില്‍ നിന്നും കണ്ടതായി താന്‍ ഓര്‍ക്കുന്നില്ലെന്നും ചോപ്ര പറഞ്ഞു.

5

മാനസികമായി അത്ര നല്ല അവസ്ഥയില്‍ അല്ലാത്തതിനാലാവാം വിരാട് കോലിയില്‍ നിന്നും ഇത്തരമൊരു ബാറ്റിങ് സമീപനമുണ്ടായതെന്നാണ് താന്‍ കരുതുന്നെന്നു ആകാശ് ചോപ്ര വ്യക്തമാക്കി. കോലിയുടെ മാനസികാവസ്ഥ ശരിയല്ലെന്നാണ് ഇതു നമ്മളോടു പറയുന്നത്. ചില സമയങ്ങളില്‍ നമുക്കെല്ലാം ഇതു സംഭവിക്കുന്നതാണ്. ഇപ്പോള്‍ കോലിക്കൊപ്പവും അതു തന്നെയാണ് സംഭവിക്കുന്നതെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

Story first published: Monday, February 7, 2022, 14:03 [IST]
Other articles published on Feb 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+