For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: രോഹിത്തിനെ 'ട്രോളി' കോലി, ട്വീറ്റ് വൈറല്‍! വിമര്‍ശനവുമായി ഹിറ്റ്മാന്‍ ഫാന്‍സ്

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെല്ലാം ഇടവേള ആഘോഷിക്കുകയാണ്. പല താരങ്ങളും കുടുംബത്തോടൊപ്പം യാത്രയിലാണ്. മറ്റ് ചിലര്‍ റിസോര്‍ട്ടുകളില്‍ വിശ്രമം ചെയ്യുകയാണ്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് മുമ്പ് മാനസികമായ ഉല്ലാസത്തില്‍ ശ്രദ്ധ നല്‍കുകയാണ് താരങ്ങള്‍. എന്നാല്‍ ഈ ഇടവേളയിലും തന്റെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ കോലി വിട്ടുവീഴ്ച ചെയ്യുന്നില്ല.

ജിമ്മില്‍ ഫിറ്റ്‌നസ് വര്‍ക്കുചെയ്യുന്നതിന്റെ ചിത്രങ്ങളും വീഡിയോയുമാണ് കോലി ട്വിറ്ററില്‍ ആരാധകരുമായി പങ്കുവെച്ചത്. ഇതില്‍ കോലി കുറിച്ചത് ഇങ്ങനെയായിരുന്നു. 'ഒഴിവുകള്‍ തിരയണോ അതോ മെച്ചപ്പെടാന്‍ നോക്കണോ'. ഇത് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ പരിഹസിക്കാനായാണ് കോലി കുറിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചതോടെ ആരാധകര്‍ പ്രതികരണങ്ങളുമായി രംഗത്തെത്തി. കോലി-രോഹിത് ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഏറ്റുമുട്ടുകയാണ്.

രോഹിത് ശര്‍മ ഏറെ നാളുകളായി ഫിറ്റ്‌നസ് പ്രശ്‌നം നേരിടുന്നുണ്ടെന്നത് എല്ലാവര്‍ക്കുമറിയാം. അമിതവയറുള്ള രോഹിത്തിന് വേഗത്തില്‍ ഓടാന്‍ പോലും സാധിക്കുന്നില്ല. അധികനേരം ക്രീസില്‍ നില്‍ക്കാന്‍ താരം പ്രയാസപ്പെടുന്നു. ക്ഷീണിതനായാണ് രോഹിത്തിനെ കൂടുതലും കാണപ്പെടുന്നത്. യോയോ ടെസ്റ്റ് പരിഗണിച്ചാല്‍ രോഹിത് പുറത്തിരിക്കുമെന്നുറപ്പാണ്. നിലവിലെ ഇന്ത്യന്‍ ടീമില്‍ ഏറ്റവും ഫിറ്റ്‌നസില്ലാത്ത താരമാണ് രോഹിത്തെന്ന് പറയാം.

മടിയനാണ് അദ്ദേഹമെന്നതാണ് എടുത്തു പറയേണ്ടത്. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ രോഹിത് യാതൊരു ശ്രദ്ധയും നല്‍കുന്നില്ലെന്നതാണ് സത്യം. ഫിറ്റ്‌നസ് പ്രശ്‌നമുള്ളതിനാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരിമിത ഓവര്‍ പരമ്പരയില്‍ നിന്ന് രോഹിത് വിശ്രമം ചോദിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാണ്. ഇതിന് പിന്നാലെയാണ് കോലി തന്റെ ഫിറ്റ്‌നസ് പരിശീലനത്തിന്റെ വീഡിയോയും ഇത്തരമൊരു പോസ്റ്റും പങ്കുവെച്ചത്. ഇത് രോഹിത്തിനെ അപമാനിക്കാനാണെന്നാണ് ആരാധകര്‍ പറയുന്നത്.

രോഹിത്തിനെ മനപ്പൂര്‍വ്വം കരിവാരിത്തേക്കാനുള്ള ശ്രമമാണ് കോലി നടത്തുന്നത്. കോലിയെ പ്രതിസന്ധികളിലെല്ലാം പിന്തുണച്ചയാളാണ് രോഹിത്. നായകസ്ഥാനം പോയ ശേഷം കോലി പ്രയാസപ്പെട്ട സാഹചര്യത്തില്‍ തിരിച്ചുവരാന്‍ ഏറ്റവും കൂടുതല്‍ പിന്തുണച്ചവരിലൊരാള്‍ രോഹിത്താണ്. എന്നാല്‍ കോലിക്ക് ഇതൊന്നും ഓര്‍മയില്ലെന്നും നന്ദിയില്ലെന്നുമെല്ലാമാണ് ഹിറ്റ്മാന്‍ ആരാധകര്‍ വിമര്‍ശിക്കുന്നത്.

rohit sharma

രോഹിത്തിന്റെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ കണക്കുകള്‍ നോക്കണമെന്നും ഫിറ്റ്‌നസ് അല്‍പ്പം പ്രശ്‌നമാണെങ്കിലും അതൊരിക്കലും രോഹിത്തിനെ പ്രതികൂലമായി ബാധിക്കുന്നില്ലെന്നും മടിയനെന്നും അലസനെന്നും വിളിച്ചവര്‍ തന്നെ ഹിറ്റ്മാന്റെ മൂന്ന് ഇരട്ട സെഞ്ച്വറി പ്രകടനങ്ങള്‍ക്കണ്ട് കൈയടിച്ചിട്ടുണ്ടെന്ന് മറക്കരുതെന്നും ആരാധകര്‍ ഓര്‍മിപ്പിക്കുന്നു. കോലി തന്റെ ശരീര സൗന്ദര്യത്തിന് വലിയ പ്രാധാന്യം നല്‍കുന്നയാളാണ്.

ജിമ്മില്‍ നിത്യവും പരിശീലനം നടത്താതിരുന്നാല്‍ ഫിറ്റ്‌നസില്ലെന്നല്ല അര്‍ത്ഥമെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു. അതേ സമയം രോഹിത് ശര്‍മയുടെ വിരമിക്കല്‍ റിപ്പോര്‍ട്ടുകളും സജീവമാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര കളിച്ച് ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്ന് രോഹിത് വിരമിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഏകദിന, ടി20 പരമ്പരയില്‍ നിന്ന് രോഹിത് വിശ്രമമെടുക്കാനും സാധ്യതയുണ്ട്. ഏഷ്യാ കപ്പും ഏകദിന ലോകകപ്പും വരാനിരിക്കുകയാണ്.

അതുകൊണ്ടുതന്നെ വെസ്റ്റ് ഇന്‍ഡീസ് പരമ്പര കളിച്ചാല്‍ രോഹിത്തിന് പരിക്കേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് മുന്നില്‍ക്കണ്ട് താരം വിശ്രമം ആവിശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഈ വര്‍ഷം ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിന് ശേഷം രോഹിത് വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ സാധ്യത കൂടുതലാണ്. സമീപകാലത്തെ അദ്ദേഹത്തിന്റെ പ്രകടനങ്ങളൊന്നും മികച്ചതല്ല. നായകനെന്ന നിലയിലും പ്രതീക്ഷക്കൊത്തുയരാന്‍ രോഹിത്തിനാവുന്നില്ല.

ലോകകപ്പ് ഇന്ത്യയിലായതിനാല്‍ത്തന്നെ ഇന്ത്യക്ക് പ്രതീക്ഷകളേറെയാണ്. എന്നാല്‍ കിരീടത്തിലേക്കെത്തുക ഇന്ത്യക്ക് എളുപ്പമായിരിക്കില്ല. 2013ന് ശേഷം ഐസിസി കിരീടം നേടാത്ത ഇന്ത്യക്ക് ഇത്തവണത്തെ ലോകകപ്പ് വളരെ പ്രധാനപ്പെട്ടതാണ്. ലോകകപ്പ് നേടി വിരമിക്കാന്‍ രോഹിത്തിന് ഭാഗ്യമുണ്ടാവുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Tuesday, June 20, 2023, 8:04 [IST]
Other articles published on Jun 20, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+