For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: എന്തായാലും ജയിക്കും!! ടീം ഇന്ത്യയില്‍ ഈ 3 മാറ്റങ്ങള്‍ വരുത്തൂ, 11ലേക്ക് മലയാളിയും

ഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസുമായുള്ള ടെസ്റ്റ് പരമ്പര തൂത്തുവാരുകയെന്ന ലക്ഷ്യവുമായി ടീം ഇന്ത്യയിറങ്ങുന്നു. വെള്ളിയാഴ്ച മുതല്‍ ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മല്‍സരം ആരംഭിക്കാനിരിക്കുന്നത്. ആദ്യ ടെസ്റ്റ് വരുതിയിലാക്കാന്‍ വെറും മൂന്നു ദിനങ്ങള്‍ മാത്രമേ ശുഭ്മന്‍ ഗില്ലിനും സംഘത്തിനും വേണ്ടിവന്നുള്ളൂ.

ഇന്നിങ്‌സിന്റെയും 140 റണ്‍സിന്റെയും ഏകപക്ഷീയ വിജയമാണ് ഇന്ത്യ ആഘോഷിച്ചത്. രണ്ടാമങ്കത്തിലും സമാനമായൊരു ആധികാരിക പ്രകടനമായിരിക്കും ഇന്ത്യ ലക്ഷ്യമിടുക. നിലവിലെ സാഹചര്യത്തില്‍ രണ്ടാം ടെസ്റ്റിലും വിന്‍ഡീസില്‍ നിന്നും അദ്ഭുതങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല.

DEVDUTT PADIKKAL

ഒരിക്കല്‍ക്കൂടി ഇന്ത്യ തന്നെ മികച്ച വിജയം കൊയ്യാനാണ് സാധ്യത. അതുകൊണ്ടു തന്നെ ടീമില്‍ ചില പരീക്ഷണങ്ങളും ഇന്ത്യക്കു നടത്താം. ആദ്യ ടെസ്റ്റില്‍ ജയിച്ച ഇലവനില്‍ മൂന്നു മാറ്റങ്ങള്‍ ഇന്ത്യക്കു കൊണ്ടു വരാവുന്നതാണ്. ഇവ എന്തൊക്കെയാണെന്നു നമുക്കു നോക്കാം.

നിതീഷിനു പകരം ദേവ്ദത്ത്

ഇന്ത്യന്‍ ഇലവനില്‍ വരുത്താവുന്ന ആദ്യത്തെ മാറ്റം സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിക്കു പകരം മറുനാടന്‍ മലയാളി ബാറ്റര്‍ ദേവ്ദത്ത് പടിക്കലിനെ കളിപ്പിക്കുകയെന്നതാണ്. അഹമ്മദാബാദിലെ കഴിഞ്ഞ ടെസ്റ്റില്‍ ആറു ബൗളിങ് ഓപ്ഷനുകളുള്ള ടീം കോമ്പിനേഷനുകളാണ് ഇന്ത്യ പരീക്ഷിച്ചത്. പക്ഷെ ദുര്‍ബലരായ വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇതു കുറച്ച് അധികമായിരുന്നു.

നിതീഷിന്റെ സേവനം ബൗളിങില്‍ ടീമിനു ആവശ്യമായിരുന്നില്ല. വെറു നാലോവര്‍ മാത്രമേ കഴിഞ്ഞ ടെസ്റ്റില്‍ താരം ബൗള്‍ ചെയ്തുള്ളൂ. അതിനാല്‍ അദ്ദേഹത്തെ ഒഴിവാക്കി ബാറ്റിങ് കൂടുതല്‍ ശക്തിപ്പെടുത്താന്‍ ദേവ്ദത്തിനെ ഇന്ത്യക്കു കളിപ്പിക്കാം. രണ്ടാം ടെസ്റ്റിന്റെ വേദിയായ ഡല്‍ഹിയാവട്ടെ ബാറ്റിങിനു കൂടുതല്‍ യോജിച്ചതുമാണ്.

റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ മധ്യനിരയിലേക്കു ദീര്‍ഘകാലത്തേക്കുള്ള ഓപ്ഷനാണ് ദേവ്ദത്ത്. ഡബ്ല്യുടിസിയില്‍ സൗത്താഫ്രിക്ക, ശ്രീലങ്ക എന്നിവരുമായി ഇന്ത്യക്കു ഇനി പരമ്പരകള്‍ വരാനിരിക്കുകയാണ്. അതിനാല്‍ ദേവ്ദത്തിനു അവസരങ്ങള്‍ നല്‍കി ബാറ്റിങില്‍ തയ്യാറാക്കി നിര്‍ത്തുന്നത് ടീമിനു ഗുണം ചെയ്യും.

സിറാജിനു പകരം പ്രസിദ്ധ്

രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ വരുത്താവുന്ന രണ്ടാമത്തെ മാറ്റം മുഹമ്മദ് സിറാജിനു പകരം പ്രസിദ്ധ് കൃഷ്ണയെ കളിപ്പിക്കുകയെന്നതാണ്. കാരണം ഈ മാസം 19 മുതല്‍ ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുന്നത് സിറാജ്.

സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു ഇന്ത്യ വിശ്രമവും നല്‍കിയിരുന്നു. ബുംറയെയും സിറാജിനെയും മാറ്റി നിര്‍ത്തിയാല്‍ റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ പേസാക്രമണത്തിന്റെ ആഴത്തെക്കുറിച്ച് സംശയങ്ങളുണ്ട്. അതിനാല്‍ പേസ് ബൗളിങില്‍ പ്രസിദ്ധിനെ പോലെ കൂടുതല്‍ ഓപ്ഷനുകളെ ഇന്ത്യ വളര്‍ത്തിയെടുക്കേണ്ടതുണ്ട്.

ടെസ്റ്റില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാന്‍ സാധിക്കുന്നയാളാണ് അദ്ദേഹം. പക്ഷെ കൂടുതല്‍ അവസരങ്ങള്‍ നല്‍തികാല്‍ മാത്രമേ ബൗളിങിലെ താളം നിലനിര്‍ത്താന്‍ പ്രസിദ്ധിന് സാധിക്കുകയുള്ളൂ.

AXAR PATEL

വാഷിങ്ടണിനു പകരം അക്ഷര്‍

ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനു വിശ്രമം നല്‍കി പകരം മറ്റൊരു സമാനമായ താരം അക്ഷര്‍ പട്ടേലിനെ ഇറക്കുകയാണ് ഇന്ത്യ വരുത്തേണ്ട മൂന്നാമത്തെ മാറ്റം. ആദ്യ ടെസ്റ്റില്‍ വാഷിങ്ടണിനൊപ്പം രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവരാണ് സ്പിന്‍ ബൗളിങ് കൈകാര്യം ചെയ്തത്.

മികച്ച ഇംപാക്ടുണ്ടാക്കാനും ഈ മൂവര്‍ സംഘത്തിനായിരുന്നു. ആര്‍ അശ്വിന്റെ വിരമിക്കലിനു ശേഷവും ടെസ്റ്റില്‍ അക്ഷറിനു വേണ്ടത്ര അവസരം ലഭിക്കുന്നില്ല. അശ്വിന്റെ സ്ഥാനത്തേക്കു വാഷിങ്ടണാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. എന്നാല്‍ അക്ഷറും ഇതേ ലെവലില്‍ കളിക്കാന്‍ സാധിക്കുന്നയാളാണ്.

കഴിഞ്ഞ 20 മാസത്തോളമായി അദ്ദേഹം ഒരു ടെസ്റ്റില്‍ പോലും കളിച്ചിട്ടില്ല. ഈ തരത്തില്‍ അവഗണിക്കപ്പെടേണ്ടയാളല്ല അക്ഷര്‍. വാഷിങ്ടണിനു വിശ്രമം നല്‍കി രണ്ടാം ടെസ്റ്റില്‍ അദ്ദേഹത്തെ ഇന്ത്യക്കു പരീക്ഷിച്ചു നോക്കാവുന്നതാണ്. ബൗളിങിനൊപ്പം ബാറ്റിങിലും വലിയ സംഭാവനകള് നല്‍കാന്‍ അക്ഷറിനു കഴിയും.

Story first published: Thursday, October 9, 2025, 11:00 [IST]
Other articles published on Oct 9, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+