Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ധവാനും രാഹുലുമില്ല, ആരാവും രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി? ഇവരിലൊരാള്‍ വരും

ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മല്‍സരം ഞായറാഴ്ച അഹമ്മദാബാദില്‍ നടക്കാനിരിക്കുകയാണ്. ഇതിനിടെയാണ് ഇന്ത്യന്‍ ക്യാംപില്‍ കൊവിഡ് വില്ലനായി എത്തിയിരിക്കുന്നത്. ടീമിലെ അഞ്ചു കളിക്കാര്‍ക്കു കൊവിഡ് പിടിപെട്ടിരിക്കുകയാണ്. ഓപ്പണര്‍ ശിഖര്‍ ധവാനും ഇക്കൂട്ടത്തിലുണ്ട്. റുതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, നവദീപ് സെയ്‌നി എന്നിവരാണ് മറ്റുള്ളവര്‍. ഇവര്‍ക്കൊന്നും ആദ്യ മല്‍സരം കളിക്കാനായില്ലെന്നു ഉറപ്പായിരിക്കുകയാണ്. പകരക്കാരനായി മായങ്ക് അഗര്‍വാളിനെ മാത്രമേ ടീമിലുള്‍പ്പെടുത്തിയിട്ടുള്ളൂ.

1

ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ധവാനുമായിരുന്നു ടീമിനായി ഓപ്പണ്‍ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ധവാന്‍ കൊവിഡിന്റെ പിടിലായതോടെ ഇന്ത്യക്കു പുതിയ ഓപ്പണറെ തിരയേണ്ടി വന്നിരിക്കുകയാണ്. ഓപ്പണറും വൈസ് ക്യാപ്റ്റനുമാ കെഎല്‍ നേരത്തേ തന്നെ ആദ്യ മല്‍സരത്തില്‍ നിന്നും പിന്‍മാറിയിരുന്നു. മറ്റൊരു ഓപ്പണര്‍ റുതുരാജിനും കൊവിഡ് പിടിപെട്ടിരിക്കുകയാണ്. രോഹിത്തിന്റെ ഓപ്പണിങ് പങ്കാളിയായി ഇന്ത്യക്കു ആദ്യ ഏകദിനത്തില്‍ ഓപ്പണറായി പരിഗണിക്കാവുന്ന താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

 മായങ്ക് അഗര്‍വാള്‍

മായങ്ക് അഗര്‍വാള്‍

മായങ്ക് അഗര്‍വാളാന് രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായി പരിഗണിക്കാവുന്ന ആദ്യത്തെയാള്‍. നേരത്തേ ഏകദിന പരമ്പരയുടെ ഭാഗമല്ലാതിരുന്ന മായങ്കിന് തീര്‍ത്തും അപ്രതീക്ഷിതമായാണ് ടീമിലേക്കു വിളി വന്നത്. ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിന്റെ ഓപ്പണറാണ് അദ്ദേഹം. കഴിഞ്ഞ സൗത്താഫ്രിക്കന്‍ പര്യടനത്തിലെ മൂന്നു ടെസ്റ്റുകളിലും മായങ്ക് ഓപ്പണറായി ഇറങ്ങിയിരുന്നു.

3

അഗ്രസീവ് ശൈലിയില്‍ ബാറ്റ് ചെയ്യുന്ന താരമാണ് അദ്ദേഹം. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനു വേണ്ടി ഓപ്പണറായി ഇറങ്ങി ചില വെടിക്കെട്ട് പ്രകടനങ്ങള്‍ മായങ്ക് നേരത്തേ കാഴ്ചവച്ചിട്ടുണ്ട്. അതുകൊണ്ടു തീര്‍ച്ചയായും ആദ്യ ഏകദിനത്തില്‍ രോഹിത്തിന്റെ പങ്കാളിയായി മായങ്കിനെ ഇന്ത്യക്കു പരീക്ഷിക്കാം.

 വാഷിങ്ടണ്‍ സുന്ദര്‍

വാഷിങ്ടണ്‍ സുന്ദര്‍

യുവ ഓള്‍റൗണ്ടര്‍ വാഷിങ്ണ്‍ സുന്ദറാണ് ശിഖര്‍ ധവാന്റെ പകരക്കാരനായി ഇന്ത്യക്കു ഇറക്കാവുന്ന മറ്റൊരു താരം. ഇതുവരെ ഒരേയൊരു ഏകദിനത്തില്‍ മാത്രമേ അദ്ദേഹം കളിച്ചിട്ടുള്ളൂ. എങ്കിലും ധവാനു പകരം മറ്റൊരു ഇടംകൈയന്‍ ബാറ്ററായ വാഷിങ്ടണിനെ ഇന്ത്യക്കു ഓപ്പണറായി പരീക്ഷിക്കാം. നേരത്തേ ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റില്‍ തമിഴ്‌നാടിനു വേണ്ടിയും അദ്ദേഹം ഓപ്പണറായി കളിച്ചിട്ടുണ്ട്.

 ദീപക് ഹൂഡ

ദീപക് ഹൂഡ

ഇന്ത്യന്‍ സംഘത്തിലെ മറ്റൊരു ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയെയും ഇന്ത്യക്കു ഓപ്പണിങിലേക്കു പരിഗണിക്കാവുന്നതാണ്. മൂന്നാം തവണയാണ് അദ്ദേഹം ദേശീയ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. 2017ല്‍ ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര, 2018ലെ നിദാഹാസ് ട്രോഫി എന്നിവയില്‍ അദ്ദേഹം ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. പക്ഷെ ദേശീയ ടീമിനു വേണ്ടി അരങ്ങേറാന്‍ രണ്ടു തവണയും ഹൂഡയ്ക്കു അവസരം ലഭിച്ചില്ല.

6

ഇത്തവണ തീര്‍ച്ചയായും തനിക്കു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് താരം. നേരത്തേ മധ്യനിര ബാറ്ററായിട്ടാണ് ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലുമെല്ലാം ഹൂഡ കളിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ ധവാനൊപ്പം അദ്ദേഹത്തെ ഓപ്പണറാക്കാന്‍ ഇന്ത്യ ധൈര്യപ്പെടുമോയെന്നു കണ്ടു തന്നെ അറിയണം.

ഇന്ത്യയുടെ ഏകദിന സ്ക്വാഡ്

ഇന്ത്യയുടെ ഏകദിന സ്ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍, ആദ്യ മല്‍സരം കളിക്കില്ല),മായങ്ക് അഗര്‍വാള്‍,റുതുരാജ് ഗെയ്ക്വാദ്, ശിഖര്‍ ധവാന്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ദീപക് ഹൂഡ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദീപക് ചാഹര്‍, ഷര്‍ദുല്‍ ടാക്കൂര്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്നോയ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാന്‍.

Story first published: Thursday, February 3, 2022, 20:32 [IST]
Other articles published on Feb 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+