Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: പുജാരയെ ടീമില്‍ നിന്നൊഴിവാക്കിയത് നന്നായി! കാരണം ചൂണ്ടിക്കാട്ടി മുന്‍ ഇന്ത്യന്‍ കോച്ച്

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്നും വെറ്ററന്‍ ബാറ്റര്‍ ചേതേശ്വര്‍ പുജാരയെ ഒഴിവാക്കിയതിനെ സ്വാഗതം ചെയ്തിരിക്കുകയാണ് മുന്‍ താരവും കോച്ചുമായ ലാല്‍ചന്ദ് രാജ്പുത്. വിന്‍ഡീസുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമിലെ ഏറ്റവും വലിയ സര്‍പ്രൈസ് പുജാരയുടെ അഭാവമായിരുന്നു. ഓസ്‌ട്രേലിയയുമായുള്ള ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ രണ്ടിന്നിങ്‌സുകളിലും അദ്ദേഹം ബാറ്റിങില്‍ ഫ്‌ളോപ്പായിരുന്നു.

ഇതിനു പിന്നാലെയാണ് വിന്‍ഡീസ് പര്യടനത്തില്‍ നിന്നും പുജാര ഒഴിവാക്കപ്പെട്ടത്. അദ്ദേഹത്തിനു പകരം യുവതാരങ്ങളായ റുതുരാജ് ഗെയ്ക്വാദ്, യശസ്വി ജയ്‌സ്വാള്‍ എന്നിവര്‍ ടെസ്റ്റ് ടീമില്‍ ഇടം പിടിക്കുകയും ചെയ്തിരുന്നു. ചേതേശ്വര്‍ പുജാരയെ ഇന്ത്യന്‍ ടീമില്‍ നിന്നൊഴിവാക്കിയത് പോസിറ്റീവ് നീക്കം തന്നെയാണ്.

CHETESHWAR PUJARA

നമുക്ക് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ അടുത്ത സൈക്കിളിനായി തയ്യാറെടുക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ യുവതാരങ്ങളെ പതിയെ ടീമിലേക്കു ഇന്ത്യ കൊണ്ടു വരണം. അവരെ വളര്‍ത്തിയെടുക്കുകയും അന്താരാഷ്ട്ര ക്രിക്കറ്റിന്റെ കാഠിന്യത്തിലേക്കു അവരെ പരീക്ഷിക്കുകയും വേണമെന്നും രാജ്പുത് വ്യക്തമാക്കി.

കൂടുതല്‍ യുവതാരങ്ങള്‍ക്കു ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിക്കാന്‍ അവസരം ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നു. റുതുരാജ് ഗെയ്ക്വാദും യശസ്വി ജയ്‌സ്വാളും ഒരുപാട് റണ്‍സ് നേടിയ താരങ്ങളാണ്. ഇതു ഇന്ത്യയുടെ ബെഞ്ച് കരുത്ത് വര്‍ധിപ്പിക്കുകയും ചെയ്യുമെന്നും രാജ്പുത് ചൂണ്ടിക്കാട്ടി. പുജാരയെ ഒഴിവാക്കിയതിനെ അദ്ദേഹം സ്വാഗതം ചെയ്‌തെങ്കിലും യുവ താരം സര്‍ഫറാസ് ഖാനെ ഒരിക്കല്‍ക്കൂടി അവഗണിച്ചതിനെ ചോദ്യം ചെയ്യുകയും ചെയ്തു.

സര്‍ഫറാസ് ഖാന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ റണ്ണെടുത്ത് കൊണ്ടിരിക്കുകയും എന്നിട്ടും മൂന്നു വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കുകയും ചെയ്യുന്നില്ലെങ്കില്‍ അതിനു എന്തെങ്കിലുമൊരു കാരണമുണ്ടായിരിക്കും. എന്തായിരിക്കും കാരണമെന്നു എനിക്കറിയില്ല. പക്ഷെ അവനു ഇന്ത്യന്‍ ടീമില്‍ അവസരം നല്‍കണമായിരുന്നുവെന്നു തന്നെ താന്‍ കരുതുന്നതായി 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ജേതാക്കളായ ഇന്ത്യന്‍ ടീമിന്റെ മാനേജര്‍ കൂടിയായ രാജ്പുത് പറഞ്ഞു.

SARFARAZ KHAN

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഗംഭീര റെക്കോര്‍ഡുള്ള ബാറ്റര്‍ കൂടിയാണ് സര്‍ഫറാസ്. 37 മല്‍സരങ്ങളില്‍ നിന്നും 79.65 എന്ന ഗംഭീര ശരാശരിയില്‍ 3505 റണ്‍സാണ് സര്‍ഫറാസ് മുംബൈയ്ക്കു വേണ്ടി വാരിക്കൂട്ടിയത്. 13 സെഞ്ച്വറികളും ഇതിലുള്‍പ്പെടുന്നു. 2019-20ലെ രഞ്ജി ട്രോഫിയില്‍ ഉത്തര്‍ പ്രദേശിനെതിരേയായിരുന്നു സര്‍ഫറാസിന്റെ കരിയര്‍ ബെസ്റ്റ് ഇന്നിങ്‌സ് കണ്ടത്. അന്നു അദ്ദേഹം പുറത്താവാതെ 301 റണ്‍സെടുക്കുകയായിരുന്നു.

സമാപിച്ച രഞ്ജി ട്രോഫിയിലും സര്‍ഫറാസ് മോശമായിരുന്നില്ല. 2022-23 സീസണിലെ രഞ്ജിയില്‍ ആറു മല്‍സരങ്ങളില്‍നിന്നും 92.66 ശരാശരിയില്‍ 556 റണ്‍സ് അദ്ദേഹം വാരിക്കൂട്ടിയിരുന്നു. 2021-22 സീസണിലെ രഞ്ജി ട്രോഫിയിലെ ടോപ്‌സ്‌കോററും സര്‍ഫറാസായിരുന്നു. നാലു സെഞ്ച്വറികളടക്കം അന്നു 982 റണ്‍സായിരുന്നു അദ്ദേഹത്തതിന്റെ സമ്പാദ്യം.

ഇന്ത്യന്‍ ടെസ്റ്റ് ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, റുതുരാജ് ഗെയ്ക്വാദ്, വിരാട് കോലി, യശസ്വി ജയ്സ്വാള്‍, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, അക്ഷര്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ജയദേവ് ഉനാട്കട്ട്, നവദീപ് സൈനി.

Story first published: Saturday, July 1, 2023, 11:33 [IST]
Other articles published on Jul 1, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+