Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ഇന്ത്യക്ക് വേണ്ട, ടീമില്‍ നിന്ന് പുറത്താക്കി! സെഞ്ച്വറി നേടി പുജാരയുടെ പ്രതികാരം

ബംഗളൂരു: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ചേതേശ്വര്‍ പുജാരക്ക് ഇന്ത്യന്‍ ടീമില്‍ ഇടം ലഭിച്ചിരുന്നില്ല. കൗണ്ടി ക്രിക്കറ്റ് കളിച്ച് മാസങ്ങളോളം ഇംഗ്ലണ്ടില്‍ തുടര്‍ന്നിട്ടും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ നിരാശപ്പെടുത്തിയതാണ് പുജാരയുടെ സീറ്റ് തെറുപ്പിച്ചത്. ഇപ്പോള്‍ പുജാരക്ക് പകരം റുതുരാജ് ഗെയ്ക്‌വാദ്, യശ്വസി ജയ്‌സ്വാള്‍ എന്നിവരെ ടീമിലേക്ക് പരിഗണിച്ച് വളര്‍ത്താന്‍ ശ്രമിക്കുകയാണ് ഇന്ത്യ.

മൂന്നാം നമ്പറിലെ വിശ്വസ്തനായിരുന്ന പുജാരക്ക് ഇപ്പോള്‍ പഴയ മികവില്ലെന്ന് വിലയിരുത്തിയവര്‍ ഏറെയാണ്. അതുകൊണ്ടുതന്നെ പുജാരയെ ഇന്ത്യ ഒഴിവാക്കിയപ്പോള്‍ കൈയടിക്കാനും ആളുകളേറെയായിരുന്നു. എന്നാലിപ്പോള്‍ തന്റെ കരിയര്‍ അവസാനിച്ചിട്ടില്ലെന്ന് തെളിയിച്ചുകൊണ്ട് തകര്‍പ്പന്‍ സെഞ്ച്വറി നേടിയിരിക്കുകയാണ് പുജാര. ദുലീപ് ട്രോഫിയില്‍ വെസ്റ്റ് സോണിണായി ബാറ്റു ചെയ്താണ് പുജാരയുടെ ഗംഭീര പ്രകടനം.

മൂന്നാം നമ്പറിലിറങ്ങി 14 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 132 റണ്‍സുമായി അദ്ദേഹം ബാറ്റിങ് തുടരുകയാണ്. വെസ്റ്റ് സോണിന്റെ മറ്റ് ബാറ്റ്‌സ്മാന്‍മാരെല്ലാം പ്രയാസപ്പെട്ടപ്പോഴും പുജാര വന്മതിലാവുകയായിരുന്നു. പ്രിയങ്ക് പാഞ്ചല്‍ നായകനായ വെസ്റ്റ് സോണിനെ ഭേദപ്പെട്ട നിലയിലേക്കുയര്‍ത്താന്‍ പുജാരക്ക് സാധിച്ചു. നിര്‍ണ്ണായകമായ രണ്ടാം ഇന്നിങ്‌സിലാണ് അദ്ദേഹത്തിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ് പിറന്നത്.

പുജാരയുടെ മികവില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 8 വിക്കറ്റിന് 291 റണ്‍സെന്ന നിലയിലാണ് വെസ്റ്റ് സോണ്‍. 383 റണ്‍സിന്റെ ലീഡ് ഇതിനോടകം വെസ്റ്റ് സോണിനുണ്ട്. സെന്‍ട്രല്‍ സോണിനെതിരേ വ്യക്തമായ ആധിപത്യം നേടിയെടുക്കാന്‍ പുജാരയുടെ പ്രകടനമാണ് വെസ്റ്റ് സോണിനെ സഹായിച്ചത്. പുജാര മികവ് തുടര്‍ന്നാല്‍ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് സാധ്യമായേക്കും. വെസ്റ്റ് ഇന്‍ഡീസിനെതിരേ രണ്ട് മത്സര ടെസ്റ്റ് പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്.

cheteshwar pujara

ഇതിന് ശേഷം ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് തുടങ്ങിയ വമ്പന്‍ ടൂര്‍ണമെന്റുകളാണ് വരാനിരിക്കുന്നത്. ഇതില്‍ പുജാരക്ക് റോളില്ലെന്നുറപ്പ്. ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണ്. എതിരാളികളുടെ പേടി സ്വപ്‌നമായ മൈതാനമാണ് ദക്ഷിണാഫ്രിക്കയിലേത്. അതുകൊണ്ടുതന്നെ അനുഭവസമ്പത്തില്ലാത്ത താരങ്ങളുമായി പോയാല്‍ ഇന്ത്യക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരും. ദുലീപ് ട്രോഫിയില്‍ പുജാര മികവുതുടര്‍ന്നാല്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലേക്ക് വിളിയെത്തിയേക്കും.

അജിന്‍ക്യ രഹാനെ ടീമില്‍ നിന്ന് പുറത്തുപോയ ശേഷം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ടീമിലൂടെ തിരിച്ചെത്തിയിരുന്നു. ഇപ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്കുള്ള ടീമിന്റെ വൈസ് ക്യാപ്റ്റനാണ് രഹാനെ. അതുപോലൊരു തിരിച്ചുവരവാണ് പുജാരയും പ്രതീക്ഷിക്കുന്നത്. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ റുതുരാജും ജയ്‌സ്വാളും തിളങ്ങിയാല്‍ പുജാരയുടെ തിരിച്ചുവരവ് പ്രയാസമായി മാറും.

സെന്‍ട്രല്‍ സോണിനെതിരേ ഒന്നാം ഇന്നിങ്‌സില്‍ തിളങ്ങാന്‍ പുജാരക്കായിരുന്നില്ല. 102 പന്തുകള്‍ നേരിട്ട് 28 റണ്‍സാണ് അദ്ദേഹം നേടിയത്. മൂന്ന് ബൗണ്ടറിയും ഇതില്‍ ഉള്‍പ്പെടും. വെസ്റ്റ് സോണിനൊപ്പം പൃഥ്വി ഷാ ആദ്യ ഇന്നിങ്‌സില്‍ 26 റണ്‍സും സൂര്യകുമാര്‍ യാദവ് 7 റണ്‍സും നേടിയപ്പോള്‍ സര്‍ഫറാസ് ഖാന്‍ പൂജ്യത്തിനാണ് പുറത്തായത്. ഒന്നാം ഇന്നിങ്‌സില്‍ 220 റണ്‍സിനാണ് വെസ്റ്റ് സോണ്‍ ഓള്‍ഔട്ടായത്. മറുപടിക്കിറങ്ങിയ സെന്‍ട്രല്‍ സോണ്‍ 128 റണ്‍സില്‍ ഓള്‍ഔട്ടായി.

ദ്രുവ് ജുറേല്‍ (46), റിങ്കു സിങ് (48) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. വെസ്റ്റ് സോണിനായി രണ്ടാം ഇന്നിങ്‌സില്‍ പൃഥ്വി ഷാ (25), സര്‍ഫറാസ് ഖാന്‍ (6) എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ സൂര്യകുമാര്‍ യാദവ് (52) അര്‍ധ സെഞ്ച്വറി പ്രകടനവും കാഴ്ചവെച്ചു. സെന്‍ട്രല്‍ സോണിനായി ഒന്നാം ഇന്നിങ്‌സില്‍ ശിവം മാവി ആറ് വിക്കറ്റുകള്‍ വീഴ്ത്തി.

Story first published: Friday, July 7, 2023, 17:14 [IST]
Other articles published on Jul 7, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+