Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ക്യാപ്റ്റന്‍സി പോയി, റാങ്കും തട്ടിയെടുക്കാന്‍ രോഹിത്! തൊട്ടരികെ- കോലിക്ക് കഷ്ടകാലം

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിക്കു ഇതു കഷ്ടകാലമാണ്. തൊടുന്നതെല്ലാം പിഴയ്ക്കുന്ന അദ്ദേഹത്തിനു ക്യാപ്റ്റന്‍സി നഷ്ടമാവുന്നതിനൊപ്പം ബാറ്റിങിലും തിളങ്ങാന്‍ കഴിയുന്നില്ല. ഇപ്പോഴിതാ മറ്റൊരു തിരിച്ചടി കൂടി കോലിയെ കാത്തിരിക്കുകയാണ്. ഇത്തവണ ഐസിസിയുടെ ഏകദിന റാങ്കിങിലാണ് അദ്ദേഹം പതറുന്നത്. ടീമംഗവും ഇന്ത്യയുടെ പുതിയ ക്യാപ്റ്റനുമായ രോഹിത് ശര്‍മയാണ് കോലിയെ റാങ്കിങിലും പിന്തള്ളാന്‍ തയ്യാറെടുക്കുന്നത്.

വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇപ്പോള്‍ നടക്കുന്ന ഏകദിന പരമ്പരയിലെ രണ്ടു മല്‍സരങ്ങളിലും കോലി ഫ്‌ളോപ്പായിരുന്നു. 8, 18 എന്നിങ്ങനെയാണ് സ്‌കോറുകള്‍. ഇതോടയാണ് അദ്ദേഹത്തിന്റെ റാങ്കിങിനും ഭീഷണി ഉയര്‍ന്നിരിക്കുന്നത്.

1

പുതുതായി പ്രഖ്യാപിച്ച ഐസിസിയുടെ ഏകദിന റാങ്കിങില്‍ വിരാട് കോലിക്കു തൊട്ടരികിലെത്തിയിരിക്കുകയാണ് രോഹിത് ശര്‍മ. ഇനിയൊരു വലിയ ഇന്നിങ്‌സ് കൂടി കളിക്കാനായാല്‍ കോലിയെ പിന്തള്ളി ഹിറ്റ്മാന്‍ മുന്നിലേക്കു കയറും. ഏകദിന ബാറ്റര്‍മാരുടെ റാങ്കിങില്‍ കോലി രണ്ടാംസ്ഥാനത്തും രോഹിത് മൂന്നാംസ്ഥാനത്തും തന്നെ തുടരുകയാണ്. പക്ഷെ ഇരുവരും തമ്മില്‍ വെറും 21 റേറ്റിങ് പോയിന്റിന്റെ വ്യത്യാസം മാത്രമേയുള്ളൂ.

2

വെസ്റ്റ് ഇന്‍ഡീസുമായുള്ള ഏകദിന പരമ്പര ആരംഭിക്കുന്നതിനു മുമ്പ് വിരാട് കോലിയും രോഹിത് ശര്‍മയും തമ്മിലുള്ള വ്യത്യാസം 35 റേറ്റിങ് പോയിന്റായിരുന്നു. ഇതാണ് ഇപ്പോള്‍ 19ലേക്കു കുറഞ്ഞിരിക്കുന്നത്. വിന്‍ഡീസിനെതിരായ ആദ്യ കളിയിലെ തകര്‍പ്പന്‍ ഫിഫ്റ്റിയാണ് രോഹിത്തിന് കോലിക്കു തൊട്ടരികിലെത്താന്‍ സഹായിച്ചത്.

3

51 ബോളില്‍ 10 ബൗണ്ടറികളും ഒരു സിസക്‌സറുമടക്കം 60 റണ്‍സ് ഹിറ്റ്മാന്‍ അടിച്ചെടുത്തിരുന്നു. ഇന്നു പ്രഖ്യാപിച്ച പുതിയ റാങ്കിങില്‍ രോഹിത്തിന്റെ റേറ്റിങ് പോയിന്റ് 807 ആയി ഉയര്‍ന്നിരിക്കുകയാണ്. കോലിയുടെ റേറ്റിങ് പോയിന്റ് 828ലേക്കു താഴുകയും ചെയ്തു. ആദ്യ മല്‍സരത്തിലെ മോശം പ്രകടനമാണ് കാരണം.

4

പാകിസ്താന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ ബാബര്‍ ആസം തന്നെ ഏകദിനത്തിലെ നമ്പര്‍ വണ്‍ ബാറ്ററായി തുടരുകയാണ്. 873 റേറ്റിങ് പോയിന്റോടെയാണ് അദ്ദേഹം ഒന്നാം റാങ്കില്‍ നില്‍ക്കുന്നത്. കോലി, രോഹിത് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ടെങ്കില്‍ സൗത്താഫ്രിക്കന്‍ ഓപ്പണറും വിക്കറ്റ് കീപ്പറുമായ ക്വിന്റണ്‍ ഡികോക്ക് (783), ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും ഓപ്പണറുമായ ആരോണ്‍ ഫിഞ്ച് (779) എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.

5

ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങെടുത്താല്‍ ആദ്യത്തെ പത്തില്‍ രണ്ടു പേര്‍ മാത്രമാണ് സ്ഥാനം മെച്ചപ്പെടുത്തിയിരിക്കുന്നത്. ബാക്കിയെല്ലാവരും തല്‍സ്ഥാനത്തു തന്നെ തുടരുകയാണ്. പാകിസ്താന്റെ വെടിക്കെട്ട് താരം ഫഖര്‍ സമാന്‍, ഇംഗ്ലണ്ടിന്റെ ജോ റൂട്ട് എന്നിവരാണ് റാങ്കിങില്‍ ഓരോ സ്ഥാനം മെച്ചപ്പെടുത്തിയിരിക്കുന്നത്. സമാന്‍ ഒമ്പതാം സ്ഥാനത്തും റൂട്ട് പത്താം സ്ഥാനത്തുമെത്തി. ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍സ്‌റ്റോ. ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍, സൗത്താഫ്രിക്കയുടെ റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍ എന്നിവരാണ് ആറു മുതല്‍ എട്ടു വരെ റാങ്കുകളിലുള്ളത്.

Story first published: Wednesday, February 9, 2022, 16:36 [IST]
Other articles published on Feb 9, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+