Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ബാറ്റിങില്‍ ഫ്‌ളോപ്പായി രഹാനെ, കാരണക്കാരന്‍ കോലി! രൂക്ഷ വിമര്‍ശനം

ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കു തിരിച്ചെത്തിയതിനു ശേഷമുള്ള ആദ്യ ഇന്നിങ്‌സില്‍ അജിങ്ക്യ രഹാനെ ബാറ്റിങില്‍ ഫ്‌ളോപ്പായി. വെസ്റ്റ് ഇന്‍ഡീസുമായുള്ള ഒന്നാം ടെസ്റ്റില്‍ മൂന്നു റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായുള്ളൂ. 11 ബോളുകളാണ് രഹാനെ നേരിട്ടത്. മൂന്നാംദിനം ആദ്യസെഷനില്‍ തന്നെ അദ്ദേഹം ക്രീസ് വിടുകയായിരുന്നു. കെമര്‍ റോച്ചാണ് രഹാനെയുടെ വിക്കറ്റ് സ്വന്തമാക്കിയത്.

130ാം ഓവറിലെ ആദ്യ ബോളിലായിരുന്നു രഹാനെയുടെ മടക്കം. അഞ്ചാം നമ്പറില്‍ ക്രീസിലെത്തിയ അദ്ദേഹത്തില്‍ നിന്നും ബാറ്റിങിന് അനുകൂലമായ പിച്ചില്‍ മികച്ചൊരു ഇന്നിങ്‌സ് ടീം പ്രതീക്ഷിച്ചിരുന്നു. പക്ഷെ അതു കാക്കാന്‍ രഹാനെയ്ക്കായില്ല. ഓഫ് സ്റ്റംപ് ലക്ഷ്യമിട്ടായിരുന്നു റോച്ചിന്റെ ബോള്‍. പക്ഷെ വായുവില്‍ അല്‍പ്പം സ്ലോയാണ് ബാറ്റിലേക്കു ബോളെത്തിയത്.

AJINKYA RAHANE

രഹാനെ അല്‍പ്പം നേരത്തെ ഡ്രൈവിനു മുതിരുകയും ചെയ്തു. ടൈമിങ് പൂര്‍ണമായും പിഴച്ചതോടെ ബോള്‍ നേരെ കവര്‍ ഏരിയയില്‍ ജെര്‍മെയ്ന്‍ ബ്ലാക്ക്‌വുഡിന്റെ കൈകളിലേക്കു അനായാസം എത്തുകയായിരുന്നു. ഒരു നിമഷം സ്തബ്ധനായ രഹാനെ നിരാശനായി ക്രീസ് വിടുകയും ചെയ്തു. രഹാനെ ബാറ്റിങില്‍ ക്ലിക്കാവാതെ പോയതിനു ആരാധകര്‍ കുറ്റപ്പെടുത്തുന്നത് ബാറ്റിങ് പങ്കാളിയായ വിരാട് കോലിയെയാണ്.

കോലി ഒരുപാട് ഡോട്ട് ബോളുകള്‍ കളിച്ച് രഹാനെയെ പ്രതിരോധത്തിലാക്കിയെന്നും ഇതാണ് വിക്കറ്റ് നഷ്ടപ്പെടാന്‍ കാരണമെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയില്‍ കുറിച്ചു. അജിങ്ക്യ രഹാനെയുടെ പുറത്താവലില്‍ ഞാന്‍ കുറ്റപ്പെടുത്തുക വിരാട് കോലിയെ ആയിരിക്കും. കാരണം അദ്ദേഹം രഹാനെയെ സമ്മര്‍ദ്ദത്തിലാക്കി പുറത്താക്കിയതാണെന്നു ആരാധകന്‍ ചൂണ്ടിക്കാട്ടി.

വിരാട് കോലി എത്ര ബോറായിട്ടുള്ള ഇന്നിങ്‌സാണ് കളിച്ചത്. റണ്ണെടുക്കാന്‍ അദ്ദേഹം ശരിക്കും വിഷമിച്ചു. ബാറ്റിങ് പങ്കാളികളെക്കൂടി കോലിയുടെ സ്ലോ ബാറ്റിങ് സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു. ഒടുവില്‍ അതിനു വില കൊടുക്കേണ്ടിവന്നത് അജിങ്ക്യ രഹാനെയ്ക്കാണെന്നായിരുന്നു ഒരു വിമര്‍ശനം. റെക്കോര്‍ഡുകള്‍ മാത്രം ലക്ഷ്യമിട്ട് കളിക്കുന്ന വിരാട് കോലി ടീമിലെ എല്ലാവരെയും സമ്മര്‍ദ്ദത്തിലാക്കുകയാണ് ചെയ്തു കൊണ്ടിരിക്കുന്നതെന്നും ആരാധകര്‍ കുറ്റപ്പെടുത്തി.

ടെസ്റ്റ് ടീമില്‍ തിരികെയെത്തുന്നതിനു വേണ്ടി മാത്രമാണ് അജിങ്ക്യ രഹാനെ ഐപിഎല്ലില്‍ വളരെ അഗ്രസീവായി ബാറ്റ് ചെയ്തത്. മുരളി വിജയിയെ അവഗണിച്ചതു പോലെ ഇന്ത്യ അദ്ദേഹത്തെയും വേണ്ടെന്നു വയ്ക്കണമെന്നായിരുന്നു ഒരു ആരാധകന്‍ ചൂണ്ടിക്കാട്ടിയത്.

VIRAT KOHLI

അജിങ്ക്യ രഹാനെയേക്കാള്‍ 100 ശതമാനം മികച്ച ബാറ്ററാണ് ചേതേശ്വര്‍ പുജാര. പക്ഷെ രഹാനെയ്ക്കു എല്ലായ്‌പ്പോഴും പിന്തുണ കിട്ടുന്നു. കാരണം മുംബൈ ലോബിയാണെന്നും ആരാധകര്‍ ആരോപിക്കുന്നു.

അജിങ്ക്യ രഹാനെ ചെറിയ ടീമുകള്‍ക്കെതിരേ ഒരിക്കലും സ്‌കോര്‍ ചെയ്യാറായില്ല. വലിയ മല്‍സരങ്ങളില്‍, ശക്തരായ എതിരാളികള്‍ക്കെതിരേയാണ് എല്ലായ്‌പ്പോഴും പെര്‍ഫോം ചെയ്യാറുള്ളതെന്നായിരുന്നു ഒരു പ്രതികരണം.

ഒരൊറ്റ നല്ല മല്‍സരത്തിലൂടെ അജിങ്ക്യ രഹാനെ നമ്മളെയെല്ലാം വിഡ്ഢികളാക്കിയിരിക്കുകയാണ്. പഴയ അതേ കഥ തന്നെ അദ്ദേഹം തുടരുകയാണ്. ഒരു മികച്ച ഇന്നിങ്‌സ് കളിക്കും, അതിനു ശേഷം 10 ഇന്നിങ്‌സുകളില്‍ ഫ്‌ളോപ്പാവുമെന്നതാണ് രഹാനെയുടെ രീതിയെന്നും ആരാധകര്‍ കുറിച്ചു.

അടുത്ത ടെസ്റ്റില്‍ അജിങ്ക്യ രഹാനെയെ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ മാറ്റി നിര്‍ത്തണം. പകരം റുതുരാജ് ഗെയ്ക്വാദിനെ പ്ലെയിങ് ഇലവനിലേക്കു കൊണ്ടുവരണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു. അടുത്ത 15-20 ഇന്നിങ്‌സുകളില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ തന്റെ സ്ഥാനം ഭദ്രമാണെന്നു അജിങ്ക്യ രഹാനെയ്ക്കറിയാം. അതിനാല്‍ തന്നെ കാര്യങ്ങളെ അദ്ദേഹം വളരെ സിംപിളായി എടുത്തിരിക്കുകയാണെന്നും ആരാധകര്‍ വിമര്‍ശിച്ചു.

Story first published: Friday, July 14, 2023, 23:14 [IST]
Other articles published on Jul 14, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+