Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: 3, 8; രഹാനെയോട് എന്തിന് ഇതു ചെയ്തു? ടീമിന് പുറത്തായാല്‍ ഇനി തിരിച്ചുവരില്ല

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും വെറ്ററന്‍ ബാറ്ററുമായ അജിങ്ക്യ രഹാനെയുടെ കഷ്ടകാലം തുടരുകയാണ്. ആദ്യ ടെസ്റ്റില്‍ ബാറ്റിങില്‍ ഫ്‌ളോപ്പായ അദ്ദേഹം രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലും നിരാശപ്പെടുത്തി. അഞ്ചാം നമ്പറില്‍ ക്രീസിലെത്തിയ രഹാനെയ്ക്കു നേടാനായത് വെറും എട്ടു റണ്‍സ് മാത്രമാണ്. 36 ബോളുകളാണ് ഇതിനായി അദ്ദേഹം നേരിട്ടത്. ഒരു ബൗണ്ടറി പോലും രഹാനെയുടെ ഇന്നിങ്‌സിലുണ്ടായിരുന്നില്ല.

ആദ്യദിനം രണ്ടാം സെഷന്‍ അവസാനിക്കുന്നതിനു തൊട്ടുമുമ്പ് അദ്ദേഹം പുറത്താവുകയായിരുന്നു. വിന്‍ഡീസ് ഫാസ്റ്റ് ബൗളര്‍ ഷാനോണ്‍ ഗബ്രിയേലാണ് രഹാനെയെ ബൗള്‍ഡാക്കിയത്. വിരാട് കോലിക്കൊപ്പം മികച്ചൊരു കൂട്ടുകെട്ടുണ്ടാക്കി ടീമിനെ കരകയറ്റാന്‍ അദ്ദേഹം ശ്രമിക്കവെയായിരുന്നു ഈ പ്രഹരം. പിച്ച് ചെയ്ത ശേഷം ബോള്‍ വിക്കറ്റിലേക്കു കയറുകയായിരുന്നു.

AJINKYA RAHANE

പ്രതിരോധിക്കാനായിരുന്നു രഹാനെയുടെ ശ്രമം. പക്ഷെ ഇന്‍സൈഡ് എഡ്ജായ ശേഷം ബോള്‍ നേരെ വിക്കറ്റിലേക്കു പതിക്കുകയായിരുന്നു. ഓഫ്സ്റ്റംപ് വായുവില്‍ പറക്കുകയും ചെയ്തു. അല്‍പ്പസമയം ഞെട്ടലോടെ നിന്ന ശേഷം രഹാനെ ക്രീസ് വിടുകയായിരുന്നു. വിന്‍ഡീസ് പര്യടനത്തില്‍ തുടരെ രണ്ടാമിന്നിങ്‌സിലാണ് അദ്ദേഹം ബാറ്റിങില്‍ നിരാശപ്പെടുത്തിയത്. നേരത്തേ ഡൊമിനിക്കയില്‍ നടന്ന ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ മൂന്നു റണ്‍സ് മാത്രമെടുത്ത് രഹാനെ പുറത്തായിരുന്നു.

ഇനി രണ്ടാമിന്നിങ്‌സിലും ബാറ്റിങില്‍ ക്ലിക്കായില്ലെങ്കില്‍ അതു ടെസ്റ്റ് ടീമില്‍ അദ്ദേഹത്തിന്റെ സ്ഥാനം ചോദ്യം ചെയ്യപ്പെടാന്‍ ഇടയാക്കുമെന്നുറപ്പാണ്. ടീമിലേക്കുള്ള രണ്ടാം വരവിനു ശേഷം രഹാനെ കളിച്ച മൂന്നാമത്തെ മാത്രം ടെസ്റ്റാണ് ഇപ്പോള്‍ വിന്‍ഡീസില്‍ നടക്കുന്നത്.

മോശം ഫോം കാരണം ടെസ്റ്റ് ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട ശേഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും കഴിഞ്ഞ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടിയുമെല്ലാം മികച്ച പ്രകടനം നടത്തി രഹാനെ ദേശീയ ടീമിലേക്കു തിരികെയെത്തുകയായിരുന്നു. കഴിഞ്ഞ മാസം ഓസ്‌ട്രേലിയക്കെതിരേ നടന്ന ഡബ്ല്യുടിസി ഫൈനലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ മടങ്ങിവരവ്. ഫിഫ്റ്റിയടക്കം നേടിയ രഹാനെ ടീമിന്റെ ടോപ്‌സ്‌കോററാവുകയും ചെയ്തു.

AJINKYA RAHANE

വിന്‍ഡീസ് പര്യടനത്തില്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍സി പദവിയും രഹാനെയ്ക്കു തിരികെ ലഭിച്ചിരുന്നു. പുറത്താക്കപ്പെട്ട ചേതേശ്വര്‍ പുജാരയ്ക്കു പകരമായിരുന്നു അദ്ദേഹത്തിനു ഈ ചുമതല വീണ്ടും ലഭിച്ചത്. എന്നാല്‍ വൈസ് ക്യാപ്റ്റനായതോടെ രഹാനെയുടെ കഷ്ടകാലവും ആരംഭിച്ചിരിക്കുകയാണ്. നന്നായി കളിച്ചുകൊണ്ടിരുന്ന അദ്ദേഹത്തിനു വീണ്ടുമെന്തിനാണ് വൈസ് ക്യാപ്റ്റന്‍സി നല്‍കി ഫോം നഷ്ടപ്പെടുത്തിയതെന്നാണ് ആരാധകരുടെ ചോദ്യം.

ടെസ്റ്റ് ക്രിക്കറ്റിലെ കഴിഞ്ഞ മൂന്നു വര്‍ഷത്തെ പ്രകടനം നോക്കിയാല്‍ രഹാനെ കളിച്ചത് 31 ഇന്നിങ്‌സുകളിലാണ്. ഇവയില്‍ നിന്നും 22.3 ശരാശരിയില്‍ 693 റണ്‍സ് മാത്രമേ നേടിയിട്ടുള്ളൂ. ഒരു സെഞ്ച്വറി പോലും അദ്ദേഹത്തിന്റെ പേരില്‍ ഇല്ല. ആകെ സ്‌കോര്‍ ചെയ്തത് നാലു ഫിഫ്റ്റികളാണ്.

അജിങ്ക്യ രഹാനെ ഡബ്ല്യുടിസി ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ വളരെ നന്നായി കളിച്ചുവെന്നത് ശരി തന്നെയാണ്. പക്ഷെ ഒരു മികച്ച ഇന്നിങ്‌സിന്റെ പേരില്‍ മാത്രം അടുത്ത ഒരു വര്‍ഷത്തേക്കു അദ്ദേഹത്തെ ടെസ്റ്റ് ടീമില്‍ നിങ്ങള്‍ക്കു നിലനിര്‍ത്താന്‍ കഴിയില്ലെന്നായിരുന്നു ഒരു വിമര്‍ശനം. ധോണി ഭായിയും സിഎസ്‌കെയുമില്ല, അജിങ്ക്യ രഹാനെയ്ക്കു റണ്ണുമില്ലെന്നും ആരാധകര്‍ പരിഹസിച്ചു.

Story first published: Friday, July 21, 2023, 10:49 [IST]
Other articles published on Jul 21, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+