For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

200 പ്ലസ് ഓവറെറിഞ്ഞു, അവന് ഒരോവര്‍ പോലുമില്ല!! ഗില്‍ മണ്ടന്‍ ക്യാപ്റ്റന്‍; ചോപ്ര കലിപ്പില്‍

ഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. വലിയൊരു മണ്ടത്തരം ഗില്‍ കാണിച്ചതായും അതു കാരണമാണ് വിന്‍ഡീസ് ടീം ശക്തമാി തിരിച്ചുവന്നതെന്നും ഇന്ത്യക്കു വീണ്ടും ബാറ്റിങിനു ഇറങ്ങേണ്ടി വന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒന്നാമിന്നിങ്‌സില്‍ ഇന്ത്യക്കു 270 റണ്‍സിന്റെ മികച്ച ലീഡുണ്ടായിരുന്നു. കഴിഞ്ഞ നാലു ഇന്നിങ്‌സുകളിലേയും പോലെ വിന്‍ഡീസിനെ അനായാസം എറിഞ്ഞിട്ട് മൂന്നാംദിനം തന്നെ ഇന്നിങ്‌സ് ജയം കൊയ്യാമെന്ന അമിത ആത്മവിശ്വാസത്തിലായിരുന്നു ഗില്ലും സംഘവും. പക്ഷെ രണ്ടാമിന്നിങ്‌സില്‍ 390 റണ്‍സ് അടിച്ചെടുത്ത് വിന്‍ഡീസ് ഇന്ത്യയെ വിറപ്പിക്കുകയായിരുന്നു.

NITSH REDDY

ഗില്ലിനു വിമര്‍ശനം

രണ്ടാം ടെസ്റ്റില്‍ സീം ബൗളിങ് ഓള്‍റൗണ്ടറായ നിതീഷ് കുമാര്‍ റെഡ്ഡിയെ ഒരോവര്‍ പോലും ബൗള്‍ ചെയ്യിക്കാതിരുന്ന ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്ലിന്റെ തീരുമാനത്തെയാണ് ആകാശ് ചോപ്ര രൂക്ഷമായി വിമര്‍ശിച്ചത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കവെ അദ്ദേഹം ഇതിനെ ചോദ്യം ചെയ്യുകയും ചെയ്തു.

സത്യസന്ധമായി പറയട്ടെ, ഞാന്‍ അല്‍പ്പം നിരാശനാണ്. കൂടുതല്‍ മെച്ചപ്പെട്ട പ്ലാനുകള്‍ ഇന്ത്യന്‍ ടീമില്‍ നിന്നും ഞാന്‍ പ്രതീക്ഷിച്ചിരുന്നു. നിങ്ങള്‍ ഗെയിമില്‍ മുന്നിലാണെങ്കില്‍ അതു എല്ലാത്തിലും കാണിക്കാന്‍ ശ്രമിക്കുകയും വേണം. പക്ഷെ ഈ ടെസ്റ്റില്‍ എനിക്കു കാണാന്‍ കഴിഞ്ഞില്ല. ആക്രമണമെന്നാല്‍ വെറും അഞ്ചു പേരെ കൊണ്ടു മാത്രം ബൗള്‍ ചെയ്യിക്കുകയെന്നതല്ല.

നിങ്ങള്‍ക്കു ആറാമതൊരു ബൗളിങ് ഓപ്ഷന്‍ ഈ ടെസ്റ്റിലുണ്ടായിരുന്നു. പക്ഷെ അവനിലേക്കു ഇന്ത്യന്‍ ടീം പോവുക പോലും ചെയ്തില്ല. നിങ്ങളുടെ ആവനാഴിയില്‍ ഒരു അസ്ത്രമുണ്ടായിട്ടും അതു ഉപയോഗിച്ചില്ല. പക്ഷെ അദ്ദേഹം (നിതീഷ് കുമാര്‍ റെഡ്ഡി) ബൗളിങില്‍ ഫലം ചെയ്യുമോയെന്നതും നമുക്കു അറിയില്ല.

ടീമിസുള്ള അസ്ത്രങ്ങള്‍ പരിഗണിക്കുമ്പോള്‍ നിങ്ങള്‍ അതിനു അനുസരിച്ചുള്ള ഫീല്‍ഡ് ക്രമീകരണവും നടത്തേണ്ടത് ആവശ്യമാണ്. ഇത്ര എളുപ്പത്തില്‍ എങ്ങനെ സിംഗിളുകള്‍ നല്‍കാന്‍ കഴിയും? എന്നെ ഇതു ശരിക്കും ആശ്ചര്യപ്പെടുത്തുക തന്നെ ചെയ്തു. മാത്രമ്ല വ്യക്തപരമായി ഇതു എന്നെ നിരാശനുമാക്കി.

സാധാരണ ടീം വിജയിക്കുമ്പോഴാണ് ഒരാള്‍ ആഘോഷിക്കാറുള്ളത്, നമ്മളെല്ലാം അതു ആഘോഷിക്കുകയും ചെയ്യുന്നു. പക്ഷെ നിങ്ങള്‍ ലോകത്തിലെ മികച്ച ടീമാവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ ജയിക്കുമ്പോള്‍ അതില്‍ നിന്നും പാഠങ്ങള്‍ പഠിക്കും. എങ്കില്‍ അടുത്ത തവണ അതു അതു തിരുത്തുകയും ചെയ്യാമെന്നും ചോപ്ര വിശദമാക്കി.

സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ചര്‍ച്ചയില്‍ മാത്രമല്ല എക്‌സിലൂടെയും അദ്ദേഹം തന്റെ നിരാശ പ്രകടിപ്പിച്ചു. ഡല്‍ഹിയില്‍ 200ന് മുകളില്‍ ഓവറുകള്‍ ഇന്ത്യ ബൗള്‍ ചെയ്തിട്ടും എന്‍കെആര്‍ (നിതീഷ് കുമാര്‍ റെഡ്ഡി) ഒന്നു പോലും എറിയാതിരുന്നത് അമ്പരപ്പിക്കുന്നുവെന്നായിരുന്നു ചോപ്രയുടെ പോസ്റ്റ്.

SHUBMAN GILL

അവസാന വിക്കറ്റ്

രണ്ടാമിന്നിങ്‌സില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ അവസാനത്തെ ബാറ്ററെ പുറത്താക്കാന്‍ ഇന്ത്യ വൈകിയതിനെയും ആകാശ് ചോപ്ര കുറ്റപ്പെടുത്തി. ഒമ്പതിന് 311 റണ്‍സില്‍ നിന്നാണ് ജസ്റ്റിന്‍ ഗ്രീവ്‌സും ജയ്ഡന്‍ സീല്‍സും ചേര്‍ന്ന് 79 റണ്‍സിന്റെ കൂട്ടുകെട്ടുമായി ടീമിനെ 390 വരെയെത്തിച്ചത്.

ജയ്ഡന്‍ സീല്‍സ് ബാറ്റിങിനായി ക്രീസിലെത്തിയപ്പോള്‍ പോലും അയാള്‍ സ്വയം പുറത്താവുന്നതിനായി നമ്മള്‍ കാത്തുനില്‍ക്കുകയായിരുന്നു. കാത്തിരിക്കുന്നതിന് ഒരു പരിധിയുണ്ട്. നിങ്ങള്‍ സ്വന്തം ഭാഗത്തു നിന്നും എന്തെങ്കിലുമൊക്കെ ചെയ്യേണ്ടതുണ്ട്.

ഈ മല്‍സരത്തില്‍ പല തവണ ഇതു സംഭവിച്ചിട്ടുണ്ട്. എന്തെങ്കിലും സംഭവിക്കാന്‍ കാത്തിരിക്കുകയാണ് നമ്മള്‍ പലപ്പോഴും ചെയ്തത്. ഇതൊരു നല്ല കാര്യമല്ല. കുറേക്കൂടി അറ്റാക്ക് ചെയ്യാനാണ് ഇന്ത്യ ശ്രമിക്കേണ്ടിയിരുന്നതെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, October 14, 2025, 7:27 [IST]
Other articles published on Oct 14, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+