Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: 5 കാര്യത്തില്‍ തീരുമാനം വേണം! ഇല്ലെങ്കില്‍ ലോകകപ്പ് 'ഗോപി'- എന്തൊക്കെയെന്നറിയാം

മുംബൈ: ഏകദിന ലോകകപ്പിന്റെ ഔദ്യോഗിക ഷെഡ്യൂള്‍ പുറത്തുവന്നിരിക്കുകയാണ്. ഒക്ടോബര്‍ അഞ്ചിന് ആരംഭിക്കുന്ന ലോകകപ്പ് നവംബര്‍ 19നാണ് അവസാനിക്കുന്നത്. ഇന്ത്യ ആതിഥേയരാവുന്ന ലോകകപ്പിന് നാലു മാസം മാത്രം ശേഷിക്കെ ടീമുകളെല്ലാം പടയൊരുക്കത്തിലേക്ക് കടന്നുകഴിഞ്ഞു. ഇന്ത്യയെ സംബന്ധിച്ച് ഇത്തവണത്തെ ലോകകപ്പ് വളരെ പ്രധാനപ്പെട്ടതാണ്. 2013ന് ശേഷം ഒരു തവണ പോലും ഐസിസി കിരീടം നേടാന്‍ ഇന്ത്യക്കായിട്ടില്ല.

2011ന് ശേഷം ഇന്ത്യയിലേക്ക് ലോകകപ്പ് വിരുന്നെത്തുമ്പോള്‍ കിരീടത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. ഇതിന്റെ വലിയ സമ്മര്‍ദ്ദം ഇന്ത്യക്കുണ്ടാവുമെന്നുറപ്പ്. ലോകകപ്പിന് മുമ്പ് വെസ്റ്റ് ഇന്‍ഡീസ് പര്യടനവും ഏഷ്യാ കപ്പും ഇന്ത്യക്ക് മുന്നിലുണ്ട്. അതുകൊണ്ടുതന്നെ നന്നായി മുന്നൊരുക്കം നടത്താന്‍ സാധിക്കും. എന്നാല്‍ ഈ രണ്ട് ടൂര്‍ണമെന്റുകളിലൂടെ ചില നിര്‍ണ്ണായക തീരുമാനങ്ങള്‍ ഇന്ത്യ എടുക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം വലിയ തിരിച്ചടി നേരിടേണ്ടി വന്നേക്കും.

ലോകകപ്പിന് മുമ്പായി ഇന്ത്യ തീരുമാനിച്ചുറപ്പിക്കേണ്ട അഞ്ച് കാര്യങ്ങളെക്കുറിച്ചറിയാം. രോഹിത് ശര്‍മക്കൊപ്പം ശുബ്മാന്‍ ഗില്‍ ഓപ്പണറാവുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ലോകകപ്പ് മുന്നില്‍ക്കണ്ടാണ് നേരത്തെ തന്നെ ഇന്ത്യ ഇത്തരമൊരു നീക്കം നടത്തിയതും. രോഹിത്-ഗില്‍ ഓപ്പണിങ് കൂട്ടുകെട്ട് ഉറപ്പിച്ചെങ്കിലും ബാക്കപ്പ് ഓപ്പണര്‍മാര്‍ ആരൊക്കെ?. രോഹിത് ശര്‍മയുടെ ഫിറ്റ്‌നസ് പ്രശ്‌നമാണെന്നിരിക്കെ മികച്ച പകരക്കാരനെ കണ്ടെത്തണം.

ഇഷാന്‍ കിഷന്‍, യശ്വസി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്ക് വാദ് എന്നിവരിലാര് വേണമെന്നതാണ് ഇന്ത്യ തീരുമാനിക്കേണ്ടത്. കെ എല്‍ രാഹുല്‍ ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ അദ്ദേഹത്തിനും പരിഗണന ലഭിച്ചേക്കും. ഇവരിലാര്‍ക്ക് മുഖ്യ പരിഗണന നല്‍കണമെന്ന കാര്യം ഇന്ത്യ ഉടന്‍ തീരുമാനിച്ചുറപ്പിക്കേണ്ടതാണ്. രണ്ടാമത്തെ കാര്യം വിക്കറ്റ് കീപ്പറാണ്. റിഷഭ് പന്ത് ലോകകപ്പ് കളിക്കില്ലെന്ന കാര്യം ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറാര്?

rohit sharma

കെ എല്‍ രാഹുല്‍ എന്നതാണ് പ്രധാന ഉത്തരം. പക്ഷെ പരിക്കിന്റെ ഇടവേളക്ക് ശേഷം ലോകകപ്പ് കളിക്കാനെത്തുന്ന രാഹുലിന് കീപ്പറാവുക പ്രയാസമാണ്. അതുകൊണ്ടുതന്നെ സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നീ രണ്ടുപേരിലൊരാളിലേക്ക് കാര്യങ്ങളെത്തും. ഇഷാനെ കളിപ്പിച്ചാല്‍ ഓപ്പണിങ്ങിലോ നാലാം നമ്പറിലോ കളിപ്പിക്കാം. അതേ സമയം സഞ്ജുവിനെ ടോപ് ഓഡറിലും മധ്യനിരയിലും ഒരുപോലെ ഉപയോഗിക്കാന്‍ സാധിക്കും.

ഇവരിലാരുവേണമെന്നത് സംബന്ധിച്ച അന്തിമ തീരുമാനവും എടുക്കേണ്ടതായുണ്ട്. സഞ്ജുവിന്റെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ പ്രകടനം നിര്‍ണ്ണായകമാവും. മൂന്നാമത്തെ കാര്യം സ്പിന്‍ നിരയാണ്. അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് സീറ്റുറപ്പാണ്. രണ്ടുപേരും ഇടം കൈയന്‍ ബാറ്റ്‌സ്മാനാണെന്നതിനാല്‍ ഇന്ത്യ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. ഇന്ത്യയിലാണ് ലോകകപ്പെന്നതിനാല്‍ സ്പിന്നര്‍മാര്‍ക്ക് നിര്‍ണ്ണായക റോളുണ്ട്.

രണ്ട് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരെയെങ്കിലും ഇന്ത്യക്ക് ടീമിലേക്ക് പരിഗണിക്കേണ്ടതായുണ്ട്. യുസ് വേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ് എന്നിവരെയാണ് ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുക. അങ്ങനെ വരുമ്പോള്‍ വാഷിങ്ടണ്‍ സുന്ദറിന് സീറ്റുനല്‍കണോ അതോ രവി ബിഷ്‌നോയിയെക്കൂടെ ടീമിലേക്ക് ഉള്‍പ്പെടുത്തണോ ഇങ്ങനെ പല ചോദ്യങ്ങളും ഇന്ത്യക്ക് മുന്നിലുണ്ട്. സ്പിന്‍ നിര നിര്‍ണ്ണായകമാണെന്നതിനാല്‍ ഇന്ത്യ വളരെ ആലോചിച്ചുവേണം തീരുമാനം എടുക്കാന്‍.

ഇന്ത്യയുടെ ശൈലിയാണ് മറ്റൊരു പ്രധാന പ്രശ്‌നം. രാഹുല്‍ ദ്രാവിഡും രോഹിത് ശര്‍മയും ഇന്ത്യ ആക്രമണോത്സക ശൈലിയില്‍ മുന്നോട്ട് പോകുമെന്നാണ് പറയുന്നത്. എന്നാല്‍ ഈ ശൈലിയില്‍ ഇന്ത്യ കളിച്ച പ്രധാന ടൂര്‍ണമെന്റുകളിലൊന്നും കപ്പിലേക്കെത്താന്‍ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ മാറ്റം ഇന്ത്യക്ക് അനിവാര്യമാണെന്ന് പറയാം. ആരൊക്കെ ആക്രമിക്കണം ആരൊക്കെ ആംഗര്‍ റോളില്‍ കളിക്കണം എന്നത് ഉള്‍പ്പെടെ കൃത്യമായ ശൈലി ഇന്ത്യ തീരുമാനിക്കണം.

താരങ്ങളുടെ ഫിറ്റ്‌നസിനെക്കുറിച്ചാണ് അഞ്ചാമത്തെ കാര്യം. ഇന്ത്യന്‍ ടീമിലെ പല പ്രധാന താരങ്ങളും ഫിറ്റ്‌നസ് പ്രശ്‌നം നേരിടുന്നവരാണ്. ഇവരെ കൃത്യമായി കൈകാര്യം ചെയ്യുകയെന്നത് വളരെ നിര്‍ണ്ണായകമാണ്. അല്ലാത്ത പക്ഷം ലോകകപ്പിന് മുമ്പ് പരിക്കിന്റെ നീണ്ട നിര സൃഷ്ടിക്കപ്പെടുകയും ഇന്ത്യയുടെ പ്രതീക്ഷകള്‍ക്കത് കടുത്ത തിരിച്ചടി നല്‍കുകയും ചെയ്യും.

Story first published: Tuesday, June 27, 2023, 19:34 [IST]
Other articles published on Jun 27, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+