Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'തലവനായി' അഗാര്‍ക്കര്‍, 5 പേരുടെ തലവര മാറും! പ്രധാനപ്പെട്ട തീരുമാനങ്ങള്‍ ഇതൊക്കെയാവും

മുംബൈ: ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലക്ടര്‍ സ്ഥാനത്തേക്ക് അജിത് അഗാര്‍ക്കര്‍ എത്തിയിരിക്കുകയാണ്. നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇന്നലെയാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ഇന്ത്യയുടെ മുന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഇന്ത്യയുടെ മുഖ്യ സെലക്ടറായി എത്തുമ്പോള്‍ പ്രതീക്ഷകളുമേറെയാണ്. ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും കളിച്ചിട്ടുള്ള താരമാണ് അഗാര്‍ക്കര്‍. 2007ലെ പ്രഥമ ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിലും അദ്ദേഹം ഉള്‍പ്പെട്ടിരുന്നു.

ഇന്ത്യയുടെ മുഖ്യ പരിശീലകനായ രാഹുല്‍ ദ്രാവിഡിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലടക്കം കളിച്ചിട്ടുള്ള അഗാര്‍ക്കര്‍ മുഖ്യ സെലക്ടറാവുമ്പോള്‍ വലിയ വെല്ലുവിളികളാണ് മുന്നിലുള്ളത്. പ്രധാനപ്പെട്ട പല തീരുമാനങ്ങളും അദ്ദേഹത്തിന് എടുക്കേണ്ടതായുണ്ട്. ഇന്ത്യയുടെ പല സീനിയര്‍ താരങ്ങളുടെയും ഭാവി തീരുമാനിക്കുക അഗാര്‍ക്കറാവും. ഏഷ്യാ കപ്പും ഏകദിന ലോകകപ്പും വരാനിരിക്കെ അഗാര്‍ക്കര്‍ എടുക്കാന്‍ സാധ്യതയുള്ള പ്രധാന അഞ്ച് തീരുമാനങ്ങള്‍ എന്തൊക്കെയാണെന്നറിയാം.

ഇന്ത്യയുടെ ടെസ്റ്റ്, ടി20 ടീമുകളെ ഉടച്ചുവാര്‍ക്കലാണ് പ്രധാനപ്പെട്ട കാര്യം. ടെസ്റ്റ് ടീമില്‍ ചേതേശ്വര്‍ പുജാര, ഉമേഷ് യാദവ് എന്നിവരുടെയെല്ലാം കരിയര്‍ അവസാനിച്ചുകഴിഞ്ഞു. ഇപ്പോള്‍ ടീമില്‍ നിന്ന് പുറത്താക്കപ്പെട്ട ഇരുവര്‍ക്കും ഇനിയൊരു തിരിച്ചുവരവും പ്രയാസമാണ്. അതുകൊണ്ടുതന്നെ ടെസ്റ്റ് ടീമിലേക്ക് പുതിയ താരങ്ങളെ കണ്ടെത്തേണ്ടതായുണ്ട്. നിലവിലെ ഇന്ത്യയുടെ ബെഞ്ച് കരുത്ത് മോശമാണ്. ഇത് മെച്ചപ്പെടുത്താല്‍ പുതിയ പ്രതിഭകളെ കണ്ടെത്തി വളര്‍ത്തേണ്ടതായുണ്ട്.

ആഭ്യന്തര ക്രിക്കറ്റില്‍ മികവുകാട്ടുന്ന സര്‍ഫറാസ് ഖാന്‍, രജത് പാട്ടീധാര്‍, യശ്വസി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്ക് വാദ്, അഭിമന്യു ഈശ്വരന്‍ തുടങ്ങിയ പല താരങ്ങളുടെയും ടെസ്റ്റിലെ ഭാവിയെക്കുറിച്ച് തീരുമാനിക്കേണ്ടതായുണ്ട്. ടി20 ലോകകപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കെ ഏതൊക്കെ താരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കണം. യുവതാരങ്ങളില്‍ ആരെയൊക്കെ പിന്തുണച്ച് വളര്‍ത്തണം എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. ഇതിനുള്ള ഉത്തരവും അഗാര്‍ക്കര്‍ കണ്ടെത്തണം.

ajit agarkar

രോഹിത് ശര്‍മക്ക് ശേഷം നായകനായി ആരെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. നിലവില്‍ ഹര്‍ദിക് പാണ്ഡ്യയെന്നാണ് ഈ ചോദ്യത്തിന് ഉത്തരമായി എല്ലാവരും പറയുന്നത്. ഏകദിന, ടി20 ഫോര്‍മാറ്റുകളില്‍ ഇന്ത്യയെ നയിക്കാന്‍ ഹര്‍ദിക്കിന് യോഗ്യതയുണ്ട്. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് നായകനായി മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഹര്‍ദിക്കിന് സാധിച്ചിരുന്നു. എന്നാല്‍ ഹര്‍ദിക്ക് ടെസ്റ്റ് കളിക്കാത്തതിനാല്‍ ഇന്ത്യക്ക് സ്പ്ലിറ്റ് ക്യാപ്റ്റന്‍സി കൊണ്ടുവരേണ്ടി വരും.

അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ സെലക്ടര്‍മാരുടെ തീരുമാനം നിര്‍ണ്ണായകമാണ്. രാഹുല്‍ ദ്രാവിഡിന്റെ കാര്യത്തിലും മുഖ്യ സെലക്ടറെന്ന നിലയിലുള്ള അഗാര്‍ക്കറുടെ തീരുമാനം പ്രധാനപ്പെട്ടതാണ്. വരാനിരിക്കുന്ന ഏകദിന ലോകകപ്പോടെ ദ്രാവിഡിന്റെ ഇന്ത്യന്‍ ടീമുമായുള്ള കരാര്‍ അവസാനിക്കും. അതുകൊണ്ടുതന്നെ കരാര്‍ പുതുക്കണോ അതോ പുതിയ പരിശീലകനെ കണ്ടെത്തണോയെന്നതും അഗാര്‍ക്കറിന് തീരുമാനിക്കാം.

ലോകകപ്പ് നേടാന്‍ ഇന്ത്യക്ക് സാധിക്കാതെ പോയാല്‍ ദ്രാവിഡിനെ മുഖ്യ പരിശീലകസ്ഥാനത്തുനിന്ന് നീക്കാനുള്ള സാധ്യത കൂടുതലാണെന്ന് പറയാം. എന്നാല്‍ ദ്രാവിഡുമായി മികച്ച ബന്ധമുള്ള അഗാര്‍ക്കര്‍ അദ്ദേഹത്തെ പിന്തുണക്കുമെന്ന കാര്യം ഉറപ്പാണ്. ഇന്ത്യന്‍ താരങ്ങളുടെ ജോലി ഭാരം നിയന്ത്രിക്കുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. നിലവില്‍ ഇന്ത്യന്‍ താരങ്ങളിലെ പരിക്കിന്റെ തോത് വളരെ കൂടുതലാണ്. പ്രധാന പല താരങ്ങളും പരിക്കേറ്റ് പുറത്താണ്.

ഈ സാഹചര്യത്തില്‍ താരങ്ങളുടെ ജോലി ഭാരം നിയന്ത്രിക്കുകയെന്ന വലിയ ഉത്തരവാദിത്തവും മുഖ്യ സെലക്ടര്‍ക്കുണ്ട്. രോഹിത് ശര്‍മ, വിരാട് കോലി എന്നീ സീനിയര്‍ താരങ്ങളുടെ ടി20യിലെ ഭാവിയും തീരുമാനിക്കേണ്ടതായുണ്ട്. 2024ലെ ടി20 ലോകകപ്പില്‍ ഇരുവരേയും മാറ്റിനിര്‍ത്തണോയെന്നതും അഗാര്‍ക്കറെടുക്കേണ്ട പ്രധാന തീരുമാനമാണെന്ന് പറയാം. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കുകയാണ് അഗാര്‍ക്കര്‍ തലവനായുള്ള സെലക്ഷന്‍ കമ്മിറ്റിയുടെയും ആദ്യ ചുമതല.

Story first published: Wednesday, July 5, 2023, 8:21 [IST]
Other articles published on Jul 5, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+