Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: അടിച്ചു തകര്‍ക്കണം! ഫ്‌ളോപ്പായാല്‍ സീറ്റ് തെറിച്ചേക്കും- 3 ഇന്ത്യന്‍ താരങ്ങളിതാ

മുംബൈ: ഏഷ്യാ കപ്പിനും ഏകദിന ലോകകപ്പിനും മുമ്പായി ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് തയ്യാറെടുക്കുകയാണ്. രണ്ട് മത്സര ടെസ്റ്റ്, മൂന്ന് മത്സര ഏകദിനം, അഞ്ച് മത്സര ടി20 പരമ്പരയാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെതിരേ കളിക്കുന്നത്. ഏഷ്യാ കപ്പും ഏകദിന ലോകകപ്പും വരാനിരിക്കുന്നത് പരിഗണിക്കുമ്പോള്‍ ഏകദിന പരമ്പരക്ക് പ്രാധാന്യമേറെ. ഇതിനോടകം ഇന്ത്യ ടീമിനെ പ്രഖ്യാപിച്ച് കഴിഞ്ഞു. അവസാന ഘട്ട പരിശീലനത്തിലാണ് ഇന്ത്യന്‍ താരങ്ങളുള്ളത്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര ചില ഇന്ത്യന്‍ താരങ്ങള്‍ക്ക് ജീവന്‍-മരണ പോരാട്ടമാണ്. ഫ്‌ളോപ്പായാല്‍ ടീമിലെ സ്ഥാനത്തെയാകെയത് ബാധിച്ചേക്കും. ലോകകപ്പ് ടീമിലടക്കം ഇടം പ്രതീക്ഷിക്കുന്ന താരങ്ങളാണ് വിന്‍ഡീസ് പരമ്പരയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. എന്നാല്‍ തിളങ്ങാനാവാത്ത പക്ഷം ലോകകപ്പ് ടീമിലെ അവസരം നഷ്ടമായേക്കും. വെസ്റ്റ് ഇന്‍ഡീസില്‍ ഫ്‌ളോപ്പായാല്‍ ഏകദിന കരിയറില്‍ വലിയ തിരിച്ചടി നേരിടാന്‍ സാധ്യതയുള്ള മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഒന്നാമത്തെ താരം സഞ്ജു സാംസണാണ്. ഇന്ത്യയുടെ ഏകദിന ടീമിലേക്ക് അപ്രതീക്ഷിതമായാണ് സഞ്ജുവിന് വിളിയെത്തിയത്. ഇടവേളക്ക് ശേഷം ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയ സഞ്ജുവിന് വിന്‍ഡീസ് പരമ്പര വളരെ നിര്‍ണ്ണായകമാണ്. ഏകദിന പരമ്പരയില്‍ സഞ്ജു പ്ലേയിങ് 11 ഉള്‍പ്പെടാനുള്ള സാധ്യതയുമുണ്ട്. അതുകൊണ്ടുതന്നെ അവസരം ലഭിച്ചാല്‍ കസറണം. മൂന്ന് മത്സരത്തിലും മികച്ച ബാറ്റിങ് പ്രകടനം നടത്തിയാല്‍ മാത്രമെ സഞ്ജുവിന് ലോകകപ്പ് ടീമില്‍ ഇടം പ്രതീക്ഷിക്കാനാവൂ.

വെസ്റ്റ് ഇന്‍ഡീസില്‍ തിളങ്ങാനായാല്‍ 2024ലെ ടി20 ലോകകപ്പ് ടീമില്‍ ഇടം നേടാനുള്ള അവസരവും സഞ്ജുവിന് മുന്നിലുണ്ട്. ടി20 ലോകകപ്പിന് വേദിയാവുന്നത് വെസ്റ്റ് ഇന്‍ഡീസാണെന്നത് മുന്നില്‍ക്കണ്ട് കസറാന്‍ മലയാളി താരത്തിന് സാധിക്കണം. ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍, ജിതേഷ് ശര്‍മ എന്നിവരെല്ലാം സഞ്ജുവിന് വലിയ ഭീഷണി ഉയര്‍ത്തുന്നവരാണ്. ഇവരെയെല്ലാം മറികടന്ന് ടീമില്‍ സീറ്റുറപ്പിക്കാന്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ സഞ്ജു മികവുകാട്ടേണ്ടതായുണ്ട്.

suryakumar yadav

രണ്ടാമത്തെ താരം സൂര്യകുമാര്‍ യാദവാണ്. ഇന്ത്യ നാലാം നമ്പറിലേക്ക് പരിഗണിക്കുന്ന താരമാണ് സൂര്യകുമാര്‍. ശ്രേയസ് അയ്യരുടെ അഭാവത്തില്‍ നാലാം നമ്പറില്‍ സൂര്യകുമാറിന് അവസരം ലഭിച്ചേക്കും. ഓസീസ് പരമ്പരയില്‍ ഹാട്രിക് ഗോള്‍ഡന്‍ ഡെക്കായി നാണംകെട്ട സൂര്യകുമാര്‍ ഐപിഎല്ലില്‍ മികവുകാട്ടിയിരുന്നു. ഏകദിനത്തില്‍ ലഭിച്ച അവസരങ്ങളിലൊന്നും വേണ്ടവിധം മുതലാക്കാന്‍ സൂര്യക്കായിട്ടില്ല. എന്നാല്‍ ടി20യില്‍ ഗംഭീര പ്രകടനമാണ് അദ്ദേഹം കാഴ്ചവെക്കുന്നത്.

ഏകദിന ലോകകപ്പിന്റെ പദ്ധതികളില്‍ സൂര്യക്ക് സ്ഥാനമുണ്ട്. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ ഫ്‌ളോപ്പായാല്‍ സൂര്യയുടെ ലോകകപ്പ് കളിക്കാനുള്ള സാധ്യതകള്‍ക്കും അത് മങ്ങലേല്‍പ്പിച്ചേക്കും. അതുകൊണ്ടുതന്നെ സൂര്യക്കും നിര്‍ണ്ണായകമാണ്. യുസ്‌വേന്ദ്ര ചഹാലിനും കുല്‍ദീപ് യാദവിനും വളരെ നിര്‍ണ്ണായകമായ പരമ്പരയാണ് വരാനിരിക്കുന്നത്. ഇടവേളക്ക് ശേഷം കുല്‍-ചാ സഖ്യം വീണ്ടും ഇന്ത്യയുടെ പരിമിത ഓവര്‍ ടീമില്‍ എത്തിയിരിക്കുകയാണ്.

ഈ കൂട്ടുകെട്ട് വെസ്റ്റ് ഇന്‍ഡീസില്‍ മികവുകാട്ടിയാല്‍ ഏകദിന ലോകകപ്പിലും ഇവര്‍ തുടര്‍ന്നേക്കും. അതേ സമയം ഫ്‌ളോപ്പായാല്‍ ഇവരുടെ കൂട്ടുകെട്ട് പൊളിക്കാന്‍ ടീം മാനേജ്‌മെന്റ് നിര്‍ബന്ധിതരാവും. കുല്‍ദീപ് യാദവിനെ ലോകകപ്പിലെ നിര്‍ണ്ണായക താരമായാണ് ഇന്ത്യ കാണുന്നത്. അതേ സമയം ചഹാലിന് കാര്യങ്ങള്‍ എളുപ്പമല്ല. ഏറ്റവും മികച്ച പ്രകടനം നടത്താതെ ചഹാലിന് ലോകകപ്പ് ടീമിലേക്കെത്താനാവില്ല. അതുകൊണ്ടുതന്നെ വെസ്റ്റ് ഇന്‍ഡീസ് പരമ്പര ചഹാലിന് നിര്‍ണ്ണായകമാണ്.

മോശം ഫോമിനെത്തുടര്‍ന്ന് ഇന്ത്യ തഴഞ്ഞ റുതുരാജ് ഗെയ്ക്‌വാദിനും ഏകദിന ടീമില്‍ അവസരം നല്‍കിയിട്ടുണ്ട്. പ്ലേയിങ് 11 ഇടം ലഭിക്കുമോയെന്നത് കണ്ടറിയണം. പരിഗണിക്കപ്പെട്ടാല്‍ ഏറ്റവും മികച്ച പ്രകടനം റുതുരാജ് നടത്തണം. അല്ലാത്ത പക്ഷം ഏഷ്യാ കപ്പിനുള്ള ടീമില്‍ പോലും ഇടം ലഭിച്ചേക്കില്ല. സിഎസ്‌കെയ്‌ക്കൊപ്പം മിന്നുന്ന റുതുരാജിന് കരുത്തു തെളിയിക്കാനുള്ള സുവര്‍ണ്ണാവസരമാണ് മുന്നിലുള്ളത്.

Story first published: Tuesday, July 4, 2023, 19:29 [IST]
Other articles published on Jul 4, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+