For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: ടെസ്റ്റില്‍ റുതുരാജ് വേണ്ട, ഈ 3 പേരോട് അനീതികാട്ടി! ആഭ്യന്തര ക്രിക്കറ്റിലെ പുലികള്‍

മുംബൈ: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള മുന്നൊരുക്കത്തിലേക്ക് ഇന്ത്യ കടന്നിരിക്കുകയാണ്. രണ്ട് മത്സര ടെസ്റ്റ്, മൂന്ന് മത്സര ഏകദിന, അഞ്ച് മത്സര ടി20 പരമ്പരയാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസില്‍ കളിക്കുന്നത്. ഇതില്‍ ടെസ്റ്റ്, ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ ഇന്ത്യ പ്രഖ്യാപിച്ച് കഴിഞ്ഞു. ശക്തരായ ടീമിനെത്തന്നെയാണ് ഇന്ത്യ അയക്കുന്നത്. രോഹിത് ശര്‍മ നയിക്കുമ്പോള്‍ ടെസ്റ്റില്‍ വൈസ് ക്യാപ്റ്റനായി അജിന്‍ക്യ രഹാനെയെത്തി.

രണ്ട് യുവതാരങ്ങള്‍ക്കാണ് ഇന്ത്യ ടെസ്റ്റിലേക്ക് വിളി നല്‍കിയത്. ഐപിഎല്ലില്‍ സ്ഥിരത കാട്ടി കൈയടി നേടുന്ന റുതുരാജ് ഗെയ്ക് വാദ്, യശ്വസി ജയ്‌സ്വാള്‍ എന്നിവരാണ് ഈ രണ്ട് താരങ്ങള്‍. രണ്ടുപേരും ആഭ്യന്തര ക്രിക്കറ്റില്‍ മികവുകാട്ടുന്നവരാണ്. മൂന്ന് ഫോര്‍മാറ്റിലും കളിക്കാന്‍ ശേഷിയുള്ളവരായി ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരുന്ന താരങ്ങളാണ് രണ്ടുപേരുമെന്ന് പറയാം. ചേതേശ്വര്‍ പുജാര മാറിയതോടെ മൂന്നാം നമ്പറില്‍ ഇവരിലൊരാളെ പരിഗണിച്ചേക്കും.

പക്ഷെ ടെസ്റ്റില്‍ ഇരുവരേയും ഇന്ത്യ പരിഗണിക്കുമ്പോള്‍ മറ്റുചില താരങ്ങളോട് ചെയ്യുന്ന ചതിയായി അത് മാറുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയോടെ കളിച്ച് ഇന്ത്യന്‍ ടീമിലേക്കുള്ള വിളികാത്തിയിരിക്കുന്നവര്‍ക്ക് മുകളില്‍ ഐപിഎല്‍ താരങ്ങള്‍ എത്തുന്നുവെന്നത് ദൗര്‍ഭാഗ്യകരമായ കാര്യമാണ്. റുതുരാജ് ഗെയ്ക് വാദിനെ ഇന്ത്യ പരിഗണിച്ച സമയത്ത് ഇന്ത്യ പരിഗണിക്കേണ്ടിയിരുന്ന മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ഒന്നാമത്തെ താരം അഭിമന്യു ഈശ്വരനാണ്. ബംഗാള്‍ ക്രിക്കറ്റ് താരം ഏറെ നാളുകളായി ഇന്ത്യന്‍ ടീമിലേക്കുള്ള വിളി കാത്തിരിക്കുകയാണ്. ഇതിനോടകം ഇന്ത്യ ടീമിലേക്ക് വിളിനല്‍കിയെങ്കിലും കളിക്കാനുള്ള അവസരം അഭിമന്യുവിന് ലഭിച്ചിട്ടില്ല. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ തീര്‍ച്ചയായും അവസരം അദ്ദേഹം അര്‍ഹിച്ചിരുന്നു. കരിയറില്‍ അടുത്ത തലത്തിലേക്ക് വളരാനുള്ള സുവര്‍ണ്ണാവസരമായിരുന്നു അഭിമന്യുവിന്റെ മുന്നിലുണ്ടായിരുന്നത്.

എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ തഴയപ്പെട്ടു. 87 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 6556 റണ്‍സാണ് അഭിമന്യു നേടിയത്. 47ന് മുകളില്‍ ശരാശരിയുള്ള അഭിമന്യു 22 സെഞ്ച്വറിയും 26 ഫിഫ്റ്റിയും നേടിയിട്ടുണ്ട്. എന്നാല്‍ ഇതൊന്നും ദേശീയ ടീമിലേക്ക് വിളി നല്‍കാനുള്ള മികവായി സെലക്ടര്‍മാര്‍ കാണുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്നത്. രണ്ടാമത്തെ താരം പ്രിയങ്ക് പാഞ്ചലാണ്. ചേതേശ്വര്‍ പുജാരക്ക് പകരം ഇന്ത്യക്ക് വിശ്വസ്തനായി വളര്‍ത്താന്‍ സാധിക്കുന്ന താരമായിരുന്നു പ്രിയങ്ക് പാഞ്ചല്‍.

sarfaraz khan

ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനമാണ് താരം കാഴ്ചവെച്ചത്. 111 മത്സരത്തില്‍ നിന്ന് 7901 റണ്‍സാണ് പ്രിയങ്കിന്റെ സമ്പാദ്യം. 26 സെഞ്ച്വറിയും 31 ഫിഫ്റ്റിയും അദ്ദേഹം സ്വന്തമാക്കി. ടോപ് ഓഡറില്‍ എവിടെ വേണമെങ്കിലും കളിപ്പിക്കാന്‍ സാധിക്കുന്ന പാഞ്ചല്‍ പക്വതയോടെ കളിക്കുന്ന താരമാണ്. മികച്ച കണക്കുകളും അവകാശപ്പെടാന്‍ സാധിക്കുന്ന അദ്ദേഹം ഇന്ത്യന്‍ ടീമില്‍ അവസരം അര്‍ഹിച്ചിരുന്നുവെന്ന് പറയാം.

എന്നാല്‍ താരത്തിനെ പരിഗണിക്കാന്‍ സെലക്ടര്‍മാര്‍ തയ്യാറായില്ല. 33കാരനായ പാഞ്ചല്‍ കരിയറിന്റെ അവസാന സമയത്തുകൂടിയാണ് കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ നിന്ന് തഴയപ്പെട്ടത് വലിയ നിരാശയുണ്ടാക്കുന്ന കാര്യമാണ്. ഇനിയൊരു അവസരം അദ്ദേഹത്തിന് ലഭിക്കാനുള്ള സാധ്യതയും വളരെ കുറവാണ്.

സര്‍ഫറാസ് ഖാനാണ് മറ്റൊരാള്‍. മുംബൈക്കായി ആഭ്യന്തര ക്രിക്കറ്റില്‍ മികവുകാട്ടുന്ന സര്‍ഫറാസ് ഖാന്‍ ഏറെ നാളുകളായി ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് വിളി കാത്തിരിക്കുകയാണ്. മൂന്നാം നമ്പറിലും മധ്യനിരയിലും ഉപയോഗിക്കാന്‍ സാധിക്കുന്ന മികച്ച ബാറ്റ്‌സ്മാനാണ് അദ്ദേഹം. റുതുരാജിനെക്കാള്‍ മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാനെന്ന് സര്‍ഫറാസിനെ വിശേഷിപ്പിക്കാം. അജിന്‍ക്യ രഹാനെക്ക് ശേഷം ആ സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന താരമെന്ന നിലയില്‍ സര്‍ഫറാസ് കൂടുതല്‍ പിന്തുണ അര്‍ഹിക്കുന്നു.

Story first published: Sunday, June 25, 2023, 8:14 [IST]
Other articles published on Jun 25, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+