Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഗാര്‍ക്കര്‍ സെലക്ടറായാല്‍ എന്ത് ചെയ്യണം? 3 പ്രധാന ജോലികള്‍! ഇല്ലെങ്കില്‍ സീറ്റ് തെറിക്കും

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലക്ടറായി മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അജിത് അഗാര്‍ക്കര്‍ എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാണ്. ചേതന്‍ ശര്‍മ സീറ്റൊഴിഞ്ഞതിന് ശേഷം താല്‍ക്കാലിക സെലക്ഷന്‍ കമ്മിറ്റിയാണ് ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ഏഷ്യാ കപ്പും ഏകദിന ലോകകപ്പും വരാനിരിക്കെ പുതിയ സെലക്ഷന്‍ കമ്മിറ്റിയാവും ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുക. ഇതില്‍ മുഖ്യ സെലക്ടര്‍ സ്ഥാനത്തേക്കാണ് അഗാര്‍ക്കര്‍ എത്തുന്നത്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കുക പുതിയ സെലക്ഷന്‍ കമ്മറ്റിയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. അഗാര്‍ക്കര്‍ ഏറ്റെടുക്കാന്‍ പോകുന്നത് മുള്‍ക്കിരീടമാണെന്ന് ഉറപ്പിച്ച് പറയാം. ഏഷ്യാ കപ്പിലും ലോകകപ്പിലും ഇന്ത്യ പ്രതീക്ഷക്കൊത്ത് ഉയരാതിരുന്നാല്‍ മുഖ്യ സെലക്ടറായ അഗാര്‍ക്കറിനും വിമര്‍ശനം കേള്‍ക്കേണ്ടി വരുമെന്നുറപ്പ്. വലിയ വെല്ലുവിളിയാണ് അഗാര്‍ക്കര്‍ക്ക് മുന്നിലുള്ളത്.

മുഖ്യ സെലക്ടറായി അഗാര്‍ക്കറെത്തിയാല്‍ പ്രധാനമായും മൂന്ന് പ്രശ്‌നങ്ങളിലാണ് ശ്രദ്ധ നല്‍കേണ്ടത്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം താരങ്ങളുടെ ജോലി ഭാരം നിയന്ത്രിക്കുകയെന്നതാണ്. നിലവിലെ ഇന്ത്യയുടെ മിക്ക താരങ്ങളും വിശ്രമമില്ലാതെ കളിക്കുന്നവരാണ്. ഇവര്‍ക്ക് വിശ്രമം നല്‍കാന്‍ സാധിക്കാത്തതിന്റെ കാരണം മികച്ച ബാക്കപ്പ് താരങ്ങളുടെ അഭാവമാണ്. അതുകൊണ്ടുതന്നെ മികച്ച താരങ്ങളെ വളര്‍ത്തുകയെന്നത് പുതിയ സെലക്ഷന്‍ കമ്മിറ്റിയുടെ പ്രധാന ചുമതലയാണ്.

ഇന്ത്യന്‍ താരങ്ങള്‍ക്ക് പരിക്കേല്‍ക്കുന്നത് സമീപകാലത്തായി നിത്യ സംഭവമാണ്. ഇപ്പോഴത്തെ ടീമിലേക്ക് വന്നാല്‍ത്തന്നെ ജസ്പ്രീത് ബുംറ, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, പ്രസിദ്ധ് കൃഷ്ണ തുടങ്ങി പരിക്കേറ്റ് പുറത്തുള്ളവരുടെ വലിയ പട്ടിക കാണാനാവും. ഇതിന് മാറ്റം വരികയും താരങ്ങള്‍ക്ക് ആവശ്യത്തിന് വിശ്രമം ലഭിക്കുന്ന തരത്തില്‍ മികച്ച ബെഞ്ച് കരുത്ത് സൃഷ്ടിച്ചെടുക്കുകയും ചെയ്യേണ്ടത് മുഖ്യ സെലക്ടറായെത്തുന്ന അഗാര്‍ക്കറുടെ ഉത്തരവാദിത്തമാണ്.

ajit agarkar

രണ്ടാമത്തെ കാര്യം മികച്ച സ്പിന്നര്‍മാരെ വളര്‍ത്തുകയെന്നതാണ്. ആര്‍ അശ്വിനും രവീന്ദ്ര ജഡേജയ്ക്കും ശേഷം ഇന്ത്യക്കായി ടെസ്റ്റ് കളിക്കാന്‍ സ്പിന്‍ നിരയില്‍ ആരെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. ഇന്ത്യന്‍ സെലക്ടര്‍മാര്‍ വേണ്ട പ്രാധാന്യം നല്‍കാത്ത കാര്യമാണിത്. അഗാര്‍ക്കര്‍ സെലക്ടറായെത്തിയാല്‍ മികച്ച യുവ സ്പിന്നര്‍മാരെ വളര്‍ത്തണം. ടെസ്റ്റ് മുന്നില്‍ക്കണ്ടുകൊണ്ടാവണം സ്പിന്നര്‍മാരെ പരിഗണിക്കേണ്ടത്. കുല്‍ദീപ് യാദവിന് ടെസ്റ്റില്‍ കൂടുതല്‍ അവസരം നല്‍കണം.

യുസ്‌വേന്ദ്ര ചഹാലിന് ടെസ്റ്റിലേക്ക് വിളി നല്‍കിയാലും തെറ്റില്ല. ഐപിഎല്ലിനെ മാത്രം നോക്കാതെ ആഭ്യന്തര ക്രിക്കറ്റില്‍ മികവുകാട്ടുന്ന യുവതാരങ്ങള്‍ക്കും പ്രാധാന്യം നല്‍കണം. അല്ലാത്ത പക്ഷം ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി വലിയ ചോദ്യമാവും. പ്രതിഭകള്‍ക്ക് കൂടുതല്‍ അവസരം നല്‍കുകയെന്നതാണ് മറ്റൊരു കാര്യം. സഞ്ജു സാംസണിന് വിക്കറ്റ് കീപ്പറായി കൂടുതല്‍ അവസരം നല്‍കണം. അര്‍ഷദീപ് സിങ്, ഉമ്രാന്‍ മാലിക് തുടങ്ങിയവരെയും പിന്തുണക്കണം.

വരാനിരിക്കുന്ന ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പല പ്രമുഖരും കളി മതിയാക്കിയേക്കും. ഈ സാഹചര്യം മുന്നില്‍ക്കണ്ട് പുതിയൊരു ടീമിനെത്തന്നെ സൃഷ്ടിക്കേണ്ടതായുണ്ട്. വലിയ അനുഭവസമ്പത്തുള്ള താരമാണ് അഗാര്‍ക്കര്‍. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിച്ചിട്ടുമുണ്ട്. അതുകൊണ്ടുതന്നെ മികച്ച തീരുമാനങ്ങളെടുക്കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്ന് പ്രതീക്ഷിക്കാം.

Story first published: Saturday, July 1, 2023, 23:11 [IST]
Other articles published on Jul 1, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+