For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഫ്ളോറിഡ ട്വന്റി-20: വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് 22 റൺസ് ജയം

ലൊഡര്‍ഹില്‍: ഡക്ക് വർത്ത് ലൂയിസ് നിയമം പ്രകാരം ഇന്ത്യയ്ക്ക് 22 റൺസ് ജയം. 15.3 ഓവറിൽ മഴയെത്തി കളി മുടങ്ങുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 98 റൺസാണ് വിൻഡീസ് നേടിയത്. നേരത്തെ അവസാന ഓവറിൽ ക്രുണാൽ പാണ്ഡ്യ നടത്തിയ വെടിക്കെട്ടിന്റെ പിൻബലത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് ഇന്ത്യ കുറിക്കുകയായിരുന്നു. ഇന്ത്യയ്ക്കായി രോഹിത് ശര്‍മ്മ 67 റണ്‍സ് നേടി. മൂന്നു സിക്‌സും ആറു ബൗണ്ടറിയും ഉള്‍പ്പെടെയാണ് രോഹിത്തിന്റെ പ്രകടനം.

കോലി

16 പന്തില്‍ 23 റണ്‍സ് കുറിച്ച് ശിഖര്‍ ധവാനും 23 പന്തില്‍ 28 റണ്‍സ് നേടി വിരാട് കോലിയും ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡില്‍ നിര്‍ണായക സംഭവന നല്‍കി. വിന്‍ഡീസ് നിരയില്‍ ഒഷെയ്ന്‍ തോമസ്, ഷെല്‍ഡണ്‍ കോട്രല്‍ എന്നിവര്‍ രണ്ടു വിക്കറ്റു വീതം വീഴ്ത്തി. നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ടീം ഇന്ത്യ

മറുഭാഗത്ത് ഇന്ത്യന്‍ ബോളിങ് ആക്രമണത്തില്‍ വിൻഡീസ് ബാറ്റ്സ്മാൻമാർക്ക് വീണ്ടും മുനയൊടിഞ്ഞു. 34 പന്തിൽ 54 റൺസെടുത്ത പവൽ മാത്രമാണ് വിൻഡീസ് നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

രോഹിത്

Aug 05, 2019, 12:44 am IST

ഡക്ക് വർത്ത് ലൂയിസ് നിയമം പ്രകാരം ഇന്ത്യയ്ക്ക് 22 റൺസ് ജയം.

Aug 04, 2019, 11:15 pm IST

മഴഭീഷണി ശക്തം

Aug 04, 2019, 11:14 pm IST

27 പന്തിൽ 70 റൺസാണ് വെസ്റ്റ് ഇൻഡീസിന് ഇനി ജയിക്കാൻ വേണ്ടത്. 15.3 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 98 റൺസ് സ്കോർബോർഡിൽ വിൻഡീസ് കുറിച്ചിട്ടുണ്ട്.

Aug 04, 2019, 11:09 pm IST

മഴഭീഷണി കാരണം മത്സരം താത്കാലികമായി നിർത്തി.

Aug 04, 2019, 11:03 pm IST

ഹിറ്റ്മയറും പൊള്ളാർഡും കളത്തിൽ. വെസ്റ്റ് ഇൻഡീസിന് വേണ്ടത് 36 പന്തിൽ 79 റൺസ്.

Aug 04, 2019, 11:00 pm IST

ക്രുണാലിന്റെ 14 ആം ഓവറിൽ വിൻഡീസിന് വീണ്ടുമൊരു വിക്കറ്റ് നഷ്ടം. വിക്കറ്റിന് മുന്നിൽ കുരുങ്ങി റോവ്മാൻ പവലും മടങ്ങി. 34 പന്തിൽ മൂന്നു സിക്സും ആറു ഫോറും ഉൾപ്പെടെ 54 റൺസാണ് പവൽ നേടിയത്. വിൻഡീസ് സ്കോർ, നാലു വിക്കറ്റ് നഷ്ടത്തിൽ 85 റൺസ്.

Aug 04, 2019, 10:56 pm IST

മനീഷ് പാണ്ഡെയുടെ ഉജ്ജ്വല ക്യാച്ച്. നിക്കോളാസ് പൂരന് മടക്കം. ക്രുണാൽ പാണ്ഡ്യയെ സിക്സർ പറത്താൻ പൂരൻ നടത്തിയ നീക്കം ബൗണ്ടറി ലൈനിൽ വെച്ച് പാണ്ഡെ തടയുകയായിരുന്നു.

Aug 04, 2019, 10:49 pm IST

പവലിന് അർധ സെഞ്ചുറി. 30 പന്തിൽ മൂന്നു സിക്സും അഞ്ചു ഫോറും ഉൾപ്പെടെയാണ് പവലിന്റെ പ്രകടനം.

Aug 04, 2019, 10:41 pm IST

11 ഓവർ പൂർത്തിയാവുമ്പോൾ സ്കോർബോർഡിൽ വെസ്റ്റ് ഇൻഡീസ് കുറിച്ചത് രണ്ടു വിക്കറ്റ് നഷ്ടത്തിൽ 66 റൺസ്.

Aug 04, 2019, 10:34 pm IST

വെസ്റ്റ് ഇൻഡീസിന് ഇനി ജയിക്കാൻ വേണ്ടത് 66 പന്തിൽ 111 റൺസ്.

Aug 04, 2019, 10:30 pm IST

വിൻഡീസ് സ്കോറിങ്ങിന് വേഗം കൂട്ടി പൂരനും പവലും.

Aug 04, 2019, 10:14 pm IST

അഞ്ചോവർ പൂർത്തിയാവുമ്പോൾ വിൻഡീസ് സ്കോർ, രണ്ടു വിക്കറ്റ് നഷ്ടത്തിൽ 16 റൺസ്.

Aug 04, 2019, 10:06 pm IST

വാഷിങ്ടൺ സുന്ദറിനെ ഇറങ്ങിയാക്രമിക്കാൻ സുനിൽ നരെയ്ൻ നടത്തിയ നീക്കം. വിൻഡീസിന് രണ്ടാം വിക്കറ്റും നഷ്ടം.

Aug 04, 2019, 10:00 pm IST

വിൻഡീസീന് ആദ്യ വിക്കറ്റു നഷ്ടം. രണ്ടാം ഓവറിൽ എവിൻ ലൂയിസിനെ വീഴ്ത്തി ഭുവനേശ്വർ കുമാർ. വിൻഡീസ് സ്കോർ, ഒരു വിക്കറ്റു നഷ്ടത്തിൽ രണ്ടു റൺസ്.

Aug 04, 2019, 9:41 pm IST

ഇന്ത്യൻ ഇന്നിങ്ങ്സ് 167 റൺസിന് അവസാനിച്ചു. 20 ആം ഓവറിൽ പാണ്ഡ്യ നടത്തിയ കടന്നാക്രമണമാണ് ഇന്ത്യൻ സ്കോർ ഇത്രയേറെ ഉയർത്തിയത്. അവസാന ഓവറിൽ മൂന്നു സിക്സറുകളാണ് ക്രുണാൽ പാണ്ഡ്യ അടിച്ചെടുത്തത്.

Aug 04, 2019, 9:37 pm IST

അവസാന ഓവറിൽ ഇന്ത്യ ടോപ് ഗിയറിൽ. ബാറ്റിങ് വെടിക്കെട്ടിന് തിരികൊളുത്തി ക്രുണാൽ പാണ്ഡ്യ. തുടരെ സിക്സറുകൾ.

Aug 04, 2019, 9:35 pm IST

19 ഓവർ പൂർത്തിയായി. ഇന്ത്യൻ സ്കോർ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 147 റൺസ്.

Aug 04, 2019, 9:33 pm IST

കോട്രലിന്റെ കുരുതിക്കുഴിയിൽ വീണ് മനീഷ് പാണ്ഡെയ്ക്കും മടക്കം. കുത്തിയുയർന്ന പന്തിനെ ആക്രമിക്കാനുള്ള പാണ്ഡെയുടെ ശ്രമം വിഫലം. കീപ്പർക്ക് ക്യാച്ച് നൽകി മനീഷ് പാണ്ഡെയും കൂടാരം കയറി.

Aug 04, 2019, 9:26 pm IST

17 ഓവർ പിന്നിടുമ്പോൾ ഇന്ത്യൻ സ്കോർ, നാലു വിക്കറ്റ് നഷ്ടത്തിൽ 135 റൺസ്.

Aug 04, 2019, 9:23 pm IST

തനിയാവർത്തനം. കോലിയെ രണ്ടാം മത്സരത്തിലും വീഴത്തി ഷെൽഡൺ കോട്രൽ. 23 പന്തിൽ 28 റൺസുമായി കോലിക്കും മടക്കം. കോട്രൽ എറിഞ്ഞ പന്തിൽ കോലിയുടെ മിഡിൽ സ്റ്റംപ് തെറിക്കുകയായിരുന്നു.

Aug 04, 2019, 9:17 pm IST

വീണ്ടും നിരാശപ്പെടുത്തി ഋഷഭ് പന്ത്. ഓഷെയ്ൻ തോമസിന്റെ പന്തിൽ കീറോൺ പൊള്ളാർഡിന് ക്യാച്ച് നൽകി ഋഷഭ് പന്തും മടങ്ങി. ഇന്ത്യൻ സ്കോർ, മൂന്നു വിക്കറ്റ് നഷ്ടത്തിൽ 126 റൺസ്. അഞ്ചു പന്തിൽ നാലു റൺസ് മാത്രമാണ് പന്തിന്റെ സമ്പാദ്യം.

Aug 04, 2019, 9:15 pm IST

മത്സരം 15 ഓവർ പൂർത്തിയായി. ഇന്ത്യൻ സ്കോർ, രണ്ടു വിക്കറ്റു നഷ്ടത്തിൽ 126 റൺസ്. നാലോവർ എറിഞ്ഞിട്ടും വിക്കറ്റുകൾ വീഴ്ത്താനാവാതെ സുനിൽ നരെയ്ന് മടക്കം.

Aug 04, 2019, 9:09 pm IST

രോഹിത് ശർമ്മ പുറത്ത്. ഓഷെയ്ൻ തോമസിന്റെ സ്ലോ ബോൾ പഠിക്കാൻ രോഹിത്തിന് കഴിഞ്ഞില്ല. ആകാശത്തിലേക്കുയർന്ന പന്ത് ഹിറ്റ്മയർ ഭദ്രമായി കൈപ്പിടിയിലൊതുക്കി. 51 പന്തിൽ 67 റൺസുമായാണ് രോഹിത്തിന്റെ മടക്കം.

Aug 04, 2019, 9:04 pm IST

13 ഓവർ പൂർത്തിയാവുമ്പോൾ ഇന്ത്യൻ സ്കോർ, ഒരു വിക്കറ്റ് നഷ്ടത്തിൽ 111 റൺസ്.

Aug 04, 2019, 9:00 pm IST

ഇന്ത്യൻ സ്കോറിങ് വേഗം കൂട്ടാൻ രോഹിത് തയ്യാർ.

Aug 04, 2019, 8:58 pm IST

വിക്കറ്റിനായുള്ള അന്വേഷണത്തിൽ വിൻഡീസ് ബോളർമാർ. ഖാരി പിയറിയെ സിക്സറിന് പറത്തി കോലിയും.

Aug 04, 2019, 8:55 pm IST

രോഹിത് ശർമ്മയ്ക്ക് അർധ സെഞ്ചുറി. നാൽപതു പന്തിൽ നിന്നാണ് ഹിറ്റ്മാൻ 50 റൺസ് നേടിയത്.

Aug 04, 2019, 8:53 pm IST

മത്സരം പത്തോവർ പൂർത്തിയായി. ഇന്ത്യൻ സ്കോർ, ഒരു വിക്കറ്റു നഷ്ടത്തിൽ 77 റൺസ്. രോഹിത് ശർമ്മയ്ക്ക് അർധ സെഞ്ചുറിയിലേക്ക് ഇനി ഏഴു റൺസിന്റെ അകലം മാത്രം.

Aug 04, 2019, 8:44 pm IST

കീമോ പോളിനെ ആഞ്ഞടിക്കാനുള്ള ധവാന്റെ ശ്രമം. ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റു നഷ്ടം. 16 പന്തിൽ 23 റൺസുമായി ധവാൻ മടങ്ങി. ഇനി രോഹിത് - കോലി കൂട്ടുകെട്ട്.

Aug 04, 2019, 8:40 pm IST

മത്സരം ഏഴോവർ പൂർത്തിയാവുമ്പോൾ വിക്കറ്റു നഷ്ടപ്പെടാതെ ഇന്ത്യ 61 റൺസിൽ നിൽക്കുന്നു. 38 റൺസുമായി രോഹിത്തും 18 റൺസുമായി ശിഖർ ധവാനുമാണ് ക്രീസിൽ.

Aug 04, 2019, 8:30 pm IST

അഞ്ചോവർ മൂന്നാം പന്തിൽ ഇന്ത്യയ്ക്കായി ആദ്യ സിക്സർ പറത്തി രോഹിത് ശർമ്മ. കീമോ പോൾ നൽകിയ ഫുൾ ടോസിനെ അതിർത്തി കടത്താൻ രോഹിത്തിന് ഏറെ പ്രയാസപ്പെടേണ്ടി വന്നില്ല.

Aug 04, 2019, 8:27 pm IST

അഞ്ചോവർ പിന്നിടുമ്പോൾ വിക്കറ്റു നഷ്ടപ്പെടാതെ 39 റൺസ് സ്കോർബോർഡിൽ ഇന്ത്യ കുറിച്ചു.

Aug 04, 2019, 8:21 pm IST

ഗ്രൗണ്ടിന് ചുറ്റും സ്‌റ്റൈലിഷ് ഷോട്ടുകള്‍ പായിച്ച് ഹിറ്റ്മാന്‍ രോഹിത്. നാലാം ഓവറില്‍ കോട്രല്‍ വഴങ്ങിയത് രണ്ടു ബൗണ്ടറിയടക്കം 16 റണ്‍സ്.

Aug 04, 2019, 8:17 pm IST

ഒഷെയ്ൻ തോമസെറിഞ്ഞ രണ്ടാം ഓവറിലെ അവസാന പന്തിൽ ശിഖർ ധവാന് ബൗണ്ടറി. ഇന്ത്യൻ സ്കോർ, 21 റൺസ്.

Aug 04, 2019, 8:12 pm IST

രണ്ടോവർ പിന്നിടുമ്പോൾ ഇന്ത്യൻ സ്കോർ, വിക്കറ്റു നഷ്ടപ്പെടാതെ ഒൻപതു റൺസ്. ശിഖർ ധവാൻ ഇനിയും സ്കോറിങ് ആരംഭിച്ചിട്ടില്ല.

Aug 04, 2019, 8:02 pm IST

ആദ്യ പന്തിൽത്തന്നെ ഇന്ത്യയ്ക്ക് ബൗണ്ടറി. മികച്ച തുടക്കം.

Aug 04, 2019, 7:55 pm IST

വെസ്റ്റ് ഇന്‍ഡീസ് നിരയില്‍ ഒരു മാറ്റം മാത്രം. വിന്‍ഡീസ് XI: എവിന്‍ ലൂയിസ്, സുനില്‍ നരെയ്ന്‍, നിക്കോളാസ് പൂരന്‍, കീറോണ്‍ പൊള്ളാര്‍ഡ്, ഷിമ്രോണ്‍ ഹിറ്റ്മയര്‍, റോവ്മാന്‍ പവല്‍, കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റ്, കീമോ പോള്‍, ഖാരി പിയറി, ഷെല്‍ഡണ്‍ കോട്രല്‍, ഓഷെയ്ന്‍ തോമസ്‌

Aug 04, 2019, 7:52 pm IST

ഇന്ത്യൻ സംഘത്തിൽ മാറ്റമില്ല. ഇന്ത്യ XI: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോലി, ഋഷഭ് പന്ത്, മനീഷ് പാണ്ഡെ, ക്രുണാല്‍ പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍, നവ്ദീപ് സെയ്‌നി, ഖലീല്‍ അഹമ്മദ്‌

Aug 04, 2019, 7:43 pm IST

ടോസ് ഇന്ത്യയ്ക്ക്. വെസ്റ്റ് ഇൻഡീസിനെതിരെ ബാറ്റു ചെയ്യാനാണ് ഇന്ത്യൻ നായകൻ കോലിയുടെ തീരുമാനം.

Story first published: Monday, August 5, 2019, 0:48 [IST]
Other articles published on Aug 5, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+