Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ vs വെസ്റ്റ് ഇന്‍ഡീസ് ഏകദിനം: രണ്ടര പതിറ്റാണ്ടു പഴക്കമുള്ള റെക്കോര്‍ഡ് തിരുത്താന്‍ കോലി

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വിന്‍ഡീസ് പര്യടനത്തിലെ രണ്ടാം ഏകദിനം ഇന്നു നടക്കാനിരിക്കെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെയും കാത്ത് വീണ്ടുമൊരു റെക്കോര്‍ഡ് കാത്തിരിപ്പുണ്ട്. ഇന്നത്തെ മത്സരത്തില്‍ 19 റണ്‍സ് നേടിയാല്‍ ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് അടിച്ചുകൂട്ടിയ താരമാകും കോലി.

മുൻ റെക്കോർഡ്

മുൻ റെക്കോർഡ്

നിലവില്‍ മുന്‍ പാകിസ്താന്‍ താരം ജാവേദ് മിയാന്‍ദാദിന്റെ പേരിലാണ് ഈ റെക്കോര്‍ഡ്. 64 ഇന്നിങ്ങ്‌സുകളില്‍ നിന്നായി 1,930 റണ്‍സ് മിയാന്‍ദാദ് സ്വന്തമാക്കിയിട്ടുണ്ട്. ഗയാനയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ബാറ്റു ചെയ്യാന്‍ കോലിക്ക് അവസരം ലഭിച്ചിരുന്നില്ല.

ക്വീന്‍സ് പാര്‍ക്ക് ഓവല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം ഏകദിനത്തില്‍ 19 റണ്‍സ് നേടിയാല്‍ മിയാന്‍ദാദിന്റെ റെക്കോര്‍ഡിനെ 34 ഇന്നിങ്ങ്‌സുകളില്‍ നിന്നായി കോലി പിന്നിടും. നിലവില്‍ 1,912 റണ്‍സാണ് വിന്‍ഡീസിനെതിരെ ഇന്ത്യന്‍ നായകന്റെ സമ്പാദ്യം.

കണക്കുകൾ

കണക്കുകൾ

പരിമിത അന്‍പതോവര്‍ ക്രിക്കറ്റില്‍ ഇതുവരെ ഏഴു സെഞ്ചുറികളും പത്തു അര്‍ധ സെഞ്ചുറികളും കരീബിയന്‍ ടീമിനെതിരെ കോലി കുറിച്ചിട്ടുണ്ട്. മറുഭാഗത്ത് ജാവേദ് മിയാന്‍ദാദിന്റെ കാര്യമെടുത്താല്‍, കരിയറില്‍ ഒരു സെഞ്ചുറിയും പന്ത്രണ്ട് അര്‍ധ സെഞ്ചുറികളുമാണ് വിന്‍ഡീസിനെതിരെ പാക് താരം കൈയ്യെത്തിപ്പിടിച്ചിട്ടുള്ളത്.

26 വർഷം പഴക്കമുള്ള റെക്കോർഡ്

26 വർഷം പഴക്കമുള്ള റെക്കോർഡ്

തൊണ്ണൂറ്റിമൂന്നിലായിരുന്നു വിന്‍ഡീസിനെതിരെ മിയാന്‍ദാദ് അവസാന ഏകദിനം കളിച്ചത്. രണ്ടാം ഏകദിനത്തില്‍ കോലി 19 റണ്‍സ് നേടുകയാണെങ്കില്‍ 26 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് ഇന്ന് പൊളിച്ചെഴുതപ്പെടും.

നേരത്തെ, മൂന്നു മത്സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പരയില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായിരുന്നു കോലി. പരമ്പരയില്‍ 106 റണ്‍സാണ് താരം അടിച്ചെടുത്തത്. ഇതേസമയം, 115 റണ്‍സെടുത്ത വിന്‍ഡീസ് താരം കീറോണ്‍ പൊള്ളാര്‍ഡാണ് ഏറ്റവും ഉയര്‍ന്ന റണ്‍സ് സ്‌കോറര്‍. എന്തായാലും മൂന്നു മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കുകയായിരുന്നു.

രണ്ടാം ഏകദിനം

രണ്ടാം ഏകദിനം

ഇന്ന് ട്രിനിഡാഡിലെ ക്വീന്‍സ് പാര്‍ക്ക് ഓവല്‍ സ്‌റ്റേഡിയത്തില്‍ വെച്ചാണ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം. ഗയാനയില്‍ നടന്ന ആദ്യ മത്സരം മഴയില്‍ ഒലിച്ചുപോയ സാഹചര്യത്തില്‍ ഇനിയുള്ള മത്സരങ്ങളും ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്.

ഓഗസ്റ്റ് 14 -ന് ക്വീന്‍സ് പാര്‍ക്കില്‍ വെച്ചുതന്നെ മൂന്നാം ഏകദിവും നടക്കും. പര്യടനത്തിന്റെ ഭാഗമായ ടെസ്റ്റ് മത്സരങ്ങള്‍ ആന്റിഗ്വയിലും ജമൈക്കയിലുമാണ് നിശ്ചയിച്ചിരിക്കുന്നത്.

Story first published: Sunday, August 11, 2019, 12:28 [IST]
Other articles published on Aug 11, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+