Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയുടെ വേഗ ഫിഫ്റ്റിക്കാരന്‍ മാത്രമല്ല, നാണംകെട്ട റെക്കോഡും അഗാര്‍ക്കറിനുണ്ട്! അറിയാം

മുംബൈ: ഇന്ത്യയുടെ മുഖ്യ സെലക്ടറായി മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അജിത് അഗാര്‍ക്കറെ ഇന്നലെയാണ് നിയമിച്ചത്. ചേതന്‍ ശര്‍മ സീറ്റൊഴിഞ്ഞപ്പോള്‍ തല്‍സ്ഥാനത്തേക്ക് അഗാര്‍ക്കറെത്തുകയായിരുന്നു. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിച്ചിട്ടുള്ള താരമാണ് അഗാര്‍ക്കര്‍. 2007ലെ പ്രഥമ ടി20 ലോകകപ്പ് കിരീടം ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ അഗാര്‍ക്കറും ഈ ടീമിലുണ്ടായിരുന്നു. 1998ല്‍ ഇന്ത്യന്‍ ക്രിക്കറ്റിലേക്കെത്തി 2007വരെ ടീമിന്റെ ഭാഗമായി തുടരാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.

പേസ് ബൗളറെന്നതിലുപരിയായി പല നിര്‍ണ്ണായക സമയങ്ങളിലും ബാറ്റുകൊണ്ട് ടീമിന്റെ രക്ഷകനായി മാറാന്‍ അഗാര്‍ക്കറിന് സാധിച്ചിട്ടുണ്ട്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ മിടുക്കനായ അഗാര്‍ക്കര്‍ ടെസ്റ്റില്‍ ഇന്ത്യക്കായി സെഞ്ച്വറി നേടിയിട്ടുണ്ട്. ഏകദിനത്തില്‍ ഇന്ത്യക്കാരന്റെ അതിവേഗ ഫിഫ്റ്റിയെന്ന റെക്കോഡ് ഇപ്പോഴും അഗാര്‍ക്കറുടെ പേരിലാണ്. സിംബാബ്‌വെക്കെതിരേ 21 പന്തില്‍ അദ്ദേഹം നേടിയ ഈ റെക്കോഡ് ഇതുവരെ തകര്‍ക്കാന്‍ ആര്‍ക്കുമായിട്ടില്ല.

ഇന്ത്യക്കായി 26 ടെസ്റ്റില്‍ നിന്ന് 58 വിക്കറ്റും 191 ഏകദിനത്തില്‍ നിന്ന് 288 വിക്കറ്റും 4 ടി20യില്‍ നിന്ന് 3 വിക്കറ്റുമാണ് അദ്ദേഹം വീഴ്ത്തിയത്. ഒരു കാലത്ത് ഇന്ത്യന്‍ ആരാധകരെ ത്രസിപ്പിച്ചിരുന്ന അഗാര്‍ക്കര്‍ മുഖ്യ സെലക്ടറായി എത്തുന്നത് എല്ലാവര്‍ക്കും സന്തോഷം നല്‍കുന്ന കാര്യമാണ്. അഗാര്‍ക്കറിനെ കൂടാതെ മുഖ്യ സെലക്ടര്‍ സ്ഥാനത്തേക്ക് വേറെയും അപേക്ഷകരുണ്ടായിരുന്നു. എന്നാല്‍ ടെസ്റ്റ് കളിച്ച മുന്‍തൂക്കത്തിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അനുഭവസമ്പത്തിന്റെ കരുത്തിലും അഗാര്‍ക്കര്‍ മുഖ്യ സെലക്ടറാവുകയായിരുന്നു.

മികച്ച നേട്ടങ്ങള്‍ അഗാര്‍ക്കറുടെ പേരിലുണ്ടെങ്കിലും ഒരു നാണംകെട്ട റെക്കോഡും അദ്ദേഹത്തിനുണ്ട്. 23 വര്‍ഷം പഴക്കമുള്ള ഈ റെക്കോഡിന്റെ നാണക്കേടില്‍ നിന്ന് ഇതുവരെ മുക്തനാവാന്‍ അഗാര്‍ക്കറിനായിട്ടില്ല. ടെസ്റ്റില്‍ തുടര്‍ച്ചയായി കൂടുതല്‍ ഡെക്കെന്ന റെക്കോഡാണ് അഗാര്‍ക്കറിന്റെ പേരിലുള്ളത്. 1999-2000 സീസണില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇന്ത്യ ഓസീസ് പര്യടനം നടത്തിയിരുന്നു. 3-0ന് ഇന്ത്യ നാണംകെട്ട പരമ്പരയായിരുന്നു ഇത്.

ajit agarkar

ഇൗ പരമ്പരയില്‍ ഉള്‍പ്പെടെ ടെസ്റ്റില്‍ തുടര്‍ച്ചയായി 7 ഡെക്കാണ് അഗാര്‍ക്കറിന് നേരിടേണ്ടി വന്നത്. അഗാര്‍ക്കറിന്റെ കരിയറിന്റെ തുടക്ക കാലത്തായിരുന്നു ഇത്. ടെസ്റ്റില്‍ ഇത്തരമൊരു നാണക്കേട് നേരിടേണ്ടി വന്നെങ്കിലും അടുത്ത ഓസീസ് പര്യടനത്തില്‍ അഗാര്‍ക്കര്‍ മിന്നിച്ചു. 2003-04 സീസണില്‍ സൗരവ് ഗാംഗുലിക്ക് കീഴിലാണ് ഇന്ത്യ ഓസീസ് പര്യടനം നടത്തിയത്. 41 റണ്‍സ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയത് ഉള്‍പ്പെടെ തകര്‍പ്പന്‍ ബൗളിങ്ങാണ് അഗാര്‍ക്കര്‍ കാഴ്ചവെച്ചത്.

ഏകദിന പരമ്പരയില്‍ 42 റണ്‍സ് വഴങ്ങി 6 വിക്കറ്റും വീഴ്ത്തി. ഇന്ത്യയുടെ ഇതിഹാസ താരങ്ങളായ സച്ചിന്‍, ഗാംഗുലി, ദ്രാവിഡ്, ലക്ഷ്മണ്‍, സെവാഗ് എന്നിവരോടൊപ്പമെല്ലാം കളിക്കാന്‍ അഗാര്‍ക്കറിന് സാധിച്ചിട്ടുണ്ട്. നിലവിലെ ഇന്ത്യയുടെ മുഖ്യ പരിശീലകനായ രാഹുല്‍ ദ്രാവിഡിനൊപ്പം ഏറെ നാള്‍ കളിക്കാന്‍ അഗാര്‍ക്കറിന് സാധിച്ചിട്ടുണ്ട്. ഇരുവരും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്. ഇത് ഇന്ത്യയുടെ ടീം തിരഞ്ഞെടുപ്പിനെ കൂടുതല്‍ എളുപ്പമാക്കുമെന്ന് പ്രതീക്ഷിക്കാം.

വലിയ വെല്ലുവിളികളാണ് അഗാര്‍ക്കറിന് മുന്നിലുള്ളത്. നേരത്തെ മുംബൈ ടീമിന്റെ മുഖ്യ സെലക്ടറായിരുന്നു അഗാര്‍ക്കര്‍. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പരിശീലക സംഘത്തിനും അദ്ദേഹം ഉള്‍പ്പെട്ടിരുന്നു. ഈ സ്ഥാനം രാജിവെച്ചാണ് ഇപ്പോള്‍ ഇന്ത്യയുടെ മുഖ്യ സെലക്ടറാവുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെ തിരഞ്ഞെടുക്കുന്നത് പുതിയ സെലക്ഷന്‍ കമ്മിറ്റിയാവും. ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് വരാനിരിക്കെ വലിയ ഉത്തരവാദിത്തമാണ് അഗാര്‍ക്കര്‍ക്കുള്ളതെന്ന് പറയാം.

അഗാര്‍ക്കറുടെ വരവ് യുവതാരങ്ങളെ സംബന്ധിച്ച് വലിയ പ്രതീക്ഷ നല്‍കുന്നതാണ്. ഇന്ത്യന്‍ ടീമില്‍ വലിയ അഴിച്ചുപണി നടത്താന്‍ സാധ്യതകളുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ മികവുകാട്ടുന്ന പല യുവതാരങ്ങളും അവസരം കിട്ടാതെ പുറത്താണ്. ഇവരെ അഗാര്‍ക്കര്‍ പരിഗണിക്കുമോയെന്നതും കണ്ടറിയണം.

Story first published: Wednesday, July 5, 2023, 13:02 [IST]
Other articles published on Jul 5, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+