For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: 1000ാം ഏകദിനത്തിലും ടീമില്‍ സച്ചിന്‍ ടച്ച്! മാസ്റ്റര്‍ ബ്ലാസ്റ്ററില്ലാതെ എന്ത് ആഘോഷം?

ഇന്ത്യയുടെ ആയിരാമത്തെ ഏകദിന മല്‍സരമായിരുന്നു ഇത്

ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം സുവര്‍ണദിനമാണ് ഇന്നത്തേത്. ഏകദിനത്തില്‍ 1000 മല്‍സരങ്ങളെന്ന നാഴികക്കല്ല് തികച്ചിരിക്കുകയാണ് മെന്‍ ഇന്‍ ബ്ലൂ. ഇന്ത്യ ഈ ചരിത്രനേട്ടം ആഘോഷിക്കുമ്പോള്‍ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും ആഹ്ലാദിക്കാന്‍ വകയുണ്ട്. സച്ചിന്‍ യുഗത്തിനു തിരശീല വീണെങ്കിലും ഇപ്പോഴും ടീമിലുള്ള തന്റെ ഇംപാക്ട് എത്ര മാത്രമുണ്ടെന്നു വീണ്ടും തെളിയിച്ചിരിക്കുകയാണ് അദ്ദേഹം.

1

വെസ്റ്റ് ഇന്‍ഡീസിനെതിരേ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ ഏകദിനത്തില്‍ ഇറങ്ങിയതോടെയാണ് ഇന്ത്യ 1000 മല്‍സരങ്ങളെന്ന നാഴികക്കല്ല് പിന്നിട്ടത്. ലോക ക്രിക്കറ്റില്‍ മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡ് കൂടിയാണിത്.

2

ഏകദിന ചരിത്രമെടുക്കുകയാണെങ്കില്‍ ആദ്യത്തെ അഞ്ചു മല്‍സരങ്ങളില്‍ മാത്രമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കറുടെ സാന്നിധ്യം ഇല്ലാത്തതെന്നു കാണാം. ഇന്ത്യയുടെ ആറാം ഏകദിനത്തില്‍ കളിച്ച മുന്‍ ഇതിഹാസ താരം ദിലീപ് വെങ്‌സാര്‍ക്കര്‍ മുതല്‍ ഇപ്പോള്‍ ആയിരാമത്തെ മല്‍സരത്തിന്റെ ഭാഗമായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോലി എന്നിവരെല്ലാം സച്ചിന്റെ ടീമംഗങ്ങളായിട്ടുണ്ടന്നതാണ് രസകരമായ യാഥാര്‍ഥ്യം. അതായത് ആദ്യത്തെ അഞ്ചു ഏകിനങ്ങളില്‍ കളിച്ചവര്‍ മാത്രമേ ഒരിക്കലെങ്കിലും സച്ചിനൊപ്പം ഒരേ ടീമില്‍ ഇല്ലാതിരുന്നിട്ടുള്ളൂ. പിന്നീട് നടന്ന മുഴുവന്‍ ഏകദിനങ്ങളിലുമുള്ളവര്‍ ഒരിക്കലെങ്കിലും സച്ചിന്റെ ടീമംഗമായിട്ടുണ്ട്.

3

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കരിയറെടുത്താല്‍ 463 ഏകദിനങ്ങളില്‍ അദ്ദേഹം ഇന്ത്യന്‍ കുപ്പായമണിഞ്ഞിട്ടുണ്ട്. ഇതുമൊരു ലോക റെക്കോര്‍ഡ് തന്നെയാണ്. 1989 ഡിസംബര്‍ 18ന് ചിരവൈരികളായ പാകിസ്താനെതിരേ കളിച്ചുകൊണ്ടാണ് അദ്ദേഹം ഏകദിനത്തില്‍ അരങ്ങേറിയത്. 2012 മാര്‍ച്ചില്‍ മറ്റൊരു 18ാം തിയ്യതി സച്ചിന്‍ കരിയറിലെ അവസാന ഏകദിനവും കളിക്കുകയായിരുന്നു. ഈ മല്‍സരവും പാകിസ്താനെതിരേ തന്നെയായിരുന്നു.
463 മല്‍സരങ്ങളില്‍ നിന്നും 44.83 ശരാശരിയില്‍ 18,426 റണ്‍സാണ് സച്ചിന്‍ വാരിക്കൂട്ടിയത്. 49 സെഞ്ച്വറികളും 96 ഫിഫ്റ്റികളുമുള്‍പ്പെട്ട സ്വപ്‌നതുല്യമായ കരിയറാണ് മാസ്റ്റര്‍ ബ്ലാസ്റ്ററുടേത്. അദ്ദേഹത്തിന്റെ പല ബാറ്റിങ് റെക്കോര്‍ഡുകളും ഇപ്പോഴും ഇളക്കം തട്ടാതെ നില്‍ക്കുകയാണ്.

4

അതേസമയം, 1974ല്‍ അജിത് വഡേക്കറുടെ ക്യാപ്റ്റന്‍സിയിലായിരുന്നു ഇന്ത്യ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയത്. അന്നു എതിരാളികള്‍ ഇംഗ്ലണ്ടായിരുന്നു. വെഡിങ്‌ലേയിലായിരുന്നു ഈ മല്‍സരം. 100ാമത്തെ ഏകദിനത്തില്‍ ഇന്ത്യയുടെ ക്യാപ്റ്റന്‍ കപില്‍ ദേവായിരുന്നു. 200ാമത്തേതില്‍ മുഹമ്മദ് അസ്ഹറുദ്ദീനും 300ാമത്തേതില്‍ സച്ചിനും ഇന്ത്യന്‍ ക്യാപ്റ്റന്‍മാരായി. 400ാം ഏകദിനത്തില്‍ വീണ്ടും മുഹമ്മദ് അസ്ഹറുദ്ദീന്‍ നായകസ്ഥാനത്തു തിരിച്ചെത്തി. 500ാമത്തെ കളിയിലെ നായകന്‍ സൗരവ് ഗാംഗുലിയായിരുന്നു.

5

വീരേന്ദര്‍ സെവാഗ് 600ാമത്തെ കളിയില്‍ നയിച്ചപ്പോള്‍ 700, 800, 900 മല്‍സരങ്ങളിലെ ക്യാപ്റ്റന്‍ എംഎസ് ധോണിയായിരുന്നു. ധോണിക്കു ശേഷം വിരാട് കോലി നായകസ്ഥാനത്തേക്കു വന്നെങ്കിലും എലൈറ്റ് ക്യാപ്റ്റന്‍മാരുടെ ക്ലബ്ബില്‍ അംഗമാവാന്‍ അദ്ദേഹത്തിനു ഭാഗ്യമുണ്ടായില്ല.

6

ഏറ്റവുമധികം ഏകദിനങ്ങളില്‍ കളിച്ച ടീമെന്ന റെക്കോര്‍ഡ് ഇന്ത്യക്കാണെങ്കിലും വിജയത്തിന്റെ കാര്യത്തില്‍ ഇന്ത്യയല്ല ഒന്നാമത്. ഓസ്‌ട്രേലിയയാണ് തലപ്പത്ത്. 958 ഏകദിനങ്ങളുമായി മല്‍സരങ്ങളുടെ എണ്ണത്തില്‍ ഇന്ത്യക്കു പിറകില്‍ രണ്ടാംസ്ഥാനത്തുള്ള ഓസീസിന് 581 വിജയങ്ങള്‍ നേടാന്‍ കഴിഞ്ഞു. ഇന്ത്യയാണ് രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത്. 518 വിജയങ്ങളാണ് ഇന്ത്യയുടെ അക്കൗണ്ടുള്ളത്. 54.54 ആണ് വിജയശരാശരി.

7

അഹമ്മദാബാദിലെ ആദ്യ ഏകദിനത്തില്‍ ടോസ് ലഭിച്ച ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ടീമിന്റെ പുതിയ വൈറ്റ് ബോള്‍ ക്യാപ്റ്റനായ ശേഷം അദ്ദേഹത്തിനു കീഴില്‍ ഇന്ത്യയുടെ കന്നി ഏകദിന പരമ്പര കൂടിയാണിത്. മുന്‍ നായകന്‍ വിരാട് കോലി രോഹിത്തിന്റെ കീഴില്‍ ആദ്യമായി കളിച്ച മല്‍സരമെന്ന പ്രത്യേകതയും ആദ്യ കളിക്കുണ്ട്. ഓള്‍റൗണ്ടര്‍ ദീപക് ഹൂഡ ഈ മല്‍സരത്തിലൂടെ ഇന്ത്യക്കു വേണ്ടി അരങ്ങേറി.

Story first published: Sunday, February 6, 2022, 15:47 [IST]
Other articles published on Feb 6, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+