Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: വിദേശത്ത് മായങ്ക് 'ദുരന്തം', ഇനി അവസരം ലഭിക്കില്ല, അവസാന 14 ഇന്നിങ്‌സിലെ കണക്കിതാ

1

കേപ്ടൗണ്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര അവസാനിക്കുമ്പോള്‍ പല താരങ്ങളുടെയും കരിയറിലും അത് വലിയ മാറ്റമുണ്ടാക്കുമെന്നുറപ്പാണ്. തുടര്‍ച്ചയായി നിരാശപ്പെടുത്തിയിട്ടും സീനിയര്‍ താരങ്ങളില്‍ ഇന്ത്യ വിശ്വാസം അര്‍പ്പിച്ചാണ് ഈ പരമ്പര വരെ മുന്നോട്ട് പോയിരുന്നത്. എന്നാല്‍ ഇനിയങ്ങോട്ട് അങ്ങനെയായിരിക്കില്ലെന്നുറപ്പാണ്. മോശം ഫോമിലുള്ള സീനിയര്‍ താരങ്ങളെ മാറ്റി പകരം യുവതാരങ്ങള്‍ക്ക് അവസരം നല്‍കുമെന്ന കാര്യം ഉറപ്പാണ്.

പല താരങ്ങള്‍ക്കും കരുത്ത് തെളിയിക്കാനുള്ള അവസരമായിരുന്നു ദക്ഷിണാഫ്രിക്കയില്‍ ലഭിച്ചത്. എന്നാല്‍ ഇത് മുതലാക്കാനാവാതെ പോയി. അത്തരത്തിലുള്ള താരങ്ങളിലൊരാളാണ് മായങ്ക് അഗര്‍വാള്‍. പൊതുവേ വിദേശ പര്യടനങ്ങളില്‍ അദ്ദേഹത്തിന് അവസരം കുറവാണ്. എന്നാല്‍ രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലും ഒരുപോലെ പരിക്കിന്റെ പിടിയിലായതോടെയാണ് മായങ്കിന് മുന്നില്‍ വഴി തുറന്നത്. എന്നാല്‍ ഇത് മുതലാക്കാന്‍ അദ്ദേഹത്തിനായില്ല.

1

വിദേശത്തെ കഴിഞ്ഞ 14 ഇന്നിങ്‌സിലെ മായങ്കിന്റെ പ്രകടനം വിലയിരുത്തുമ്പോള്‍ ടെസ്റ്റ് ടീമില്‍ നിന്നടക്കം മായങ്ക് പുറത്താവാനാണ് സാധ്യത. 7, 15, 23, 26, 4, 60, 9, 38, 5, 0, 17, 3, 7 എന്നിങ്ങനെയാണ് മായങ്കിന്റെ സ്‌കോര്‍. അവസാന 14 ഇന്നിങ്‌സില്‍ നിന്ന് ഒരു അര്‍ധ സെഞ്ച്വറി മാത്രം. ഇത്തരത്തില്‍ പ്രകടനം നടത്തുന്നതിനാല്‍ ഇനി മായങ്കിനെ ഇന്ത്യ വിദേശത്തേക്ക് പരിഗണിക്കുമെന്ന് കരുതാനാവില്ല.
എന്നാല്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ മായങ്ക് പുലിയാണ്. ഇന്ത്യന്‍ സാഹചര്യത്തില്‍ ഓപ്പണര്‍മാരില്‍ സ്ഥിരതയുള്ള താരങ്ങളെ പരിഗണിച്ചാല്‍ മുന്‍ നിരയില്‍ത്തന്നെയാണ് മായങ്കിന്റെ സ്ഥാനം. അവസാന ന്യൂസീലന്‍ഡ് പര്യടനത്തില്‍ ഇന്ത്യക്കായി സെഞ്ച്വറിയടക്കം നേടാന്‍ മായങ്കിനായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ടീമിനൊപ്പം വിദേശത്തേക്കെത്തുമ്പോള്‍ ഇതേ മികവ് ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിനാവുന്നില്ല.

2

അദ്ദേഹത്തിന്റെ ടെസ്റ്റിലെ ബാറ്റിങ് കണക്കുകള്‍ നോക്കുമ്പോള്‍ മോശമെന്ന് പറയുക പ്രയാസമാണ്. 19 ടെസ്റ്റില്‍ നിന്ന് 43.30 ശരാശരിയില്‍ 1429 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ നാല് സെഞ്ച്വറിയും രണ്ട് ഇരട്ട സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. അമിത പ്രതിരോധത്തിലൂന്നി കളിക്കുന്ന താരമല്ല മായങ്ക്. ഇന്ത്യയിലെ ഫ്‌ളാറ്റ് പിച്ചില്‍ ഈ ശൈലി ഗുണം ചെയ്യുമെങ്കിലും വിദേശത്തേക്കെത്തുമ്പോള്‍ കളി മാറും. അപ്രതീക്ഷിത ബൗണ്‍സും വേഗവും മനസിലാക്കാന്‍ മായങ്ക് ശരിക്കും പ്രയാസപ്പെടുന്നുണ്ട്.

മായങ്കിന്റെ ബാറ്റിങ്ങിന്റെ പോരായ്മകളെക്കുറിച്ച് മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ഷോണ്‍ പൊള്ളോക്ക് വിലയിരുത്തിയത് ശ്രദ്ധേയമാണ്. മായങ്കിന്റേയും ദക്ഷിണാഫ്രക്കയുടെ എയ്ഡന്‍ മാര്‍ക്രമിന്റേയും ഒരേ പ്രശ്‌നമാണെന്നാണ് പൊള്ളോക്ക് പറയുന്നത്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ആറ് ഇന്നിങ്‌സില്‍ നിന്ന് 135 റണ്‍സാണ് മായങ്ക് നേടിയത്. മാര്‍ക്രം അഞ്ച് ഇന്നിങ്‌സില്‍ നിന്ന് 12 ശരാശരിയില്‍ നേടിയത് വെറും 60 റണ്‍സാണ്.

3

'മായങ്കിന്റേയും മാര്‍ക്രമിന്റേയും പ്രശ്‌നം ഒരുപോലെയാണെന്നാണ് കരുതുന്നത്. ബാറ്റ് ഉയര്‍ത്തിപ്പിടിച്ച് കളിക്കുന്ന താരങ്ങളെ ഇഷ്ടപ്പെടുന്ന ആളല്ല ഞാന്‍. പ്രതിരോധിക്കാനും ഷോട്ട് കളിക്കാനും പ്രയാസമാണ്. കോലിയും കാലിസും റൂട്ടുമെല്ലാം തങ്ങളുടെ ബാക് ഫൂട്ടില്‍ നല്ല നിയന്ത്രണമുള്ളവരാണ്. ഇവര്‍ക്ക് ആഗ്രഹിക്കുന്നിടത്ത് ഷോട്ട് കളിക്കാനാവും. എന്നാല്‍ മായങ്കും മാര്‍ക്രമും അങ്ങനെയല്ല. ഇന്ത്യയിലെ ഫ്‌ളാറ്റ് പിച്ചില്‍ നന്നായി കളിക്കാനാവും. എന്നാല്‍ വായുവില്‍ നല്ല വേഗവും ചലനവും അപ്രതീക്ഷിത ബൗണ്‍സും ലഭിക്കുന്ന പിച്ചില്‍ കളിക്കുന്ന പ്രയാസമാവും. രണ്ട് പേരും ശ്രദ്ധിക്കേണ്ടത് ഇതാണ്'-പൊള്ളോക്ക് പറഞ്ഞു.

മായങ്ക് ബാറ്റ് ഉയര്‍ത്തിപ്പിടിച്ച് കളിക്കുന്ന താരമാണ്. അതിവേഗത്തില്‍ സ്വിങ് ചെയ്‌തെത്തുന്ന പന്തുകളില്‍ പെട്ടെന്ന് പ്രതിരോധിക്കുക അദ്ദേഹത്തിന് പ്രയാസമാണ്. കാലുകളുടെ ചലനത്തിലും പ്രശ്‌നമുണ്ട്. കൂടാതെ ഷോട്ട് തിരഞ്ഞെടുപ്പിലെ അപാകതകളും എടുത്തുപറയാവുന്നതാണ്. വിദേശ മൈതാനത്ത് തിളങ്ങാന്‍ കൂടുതല്‍ ക്ഷമയും പക്വതയും കാട്ടേണ്ടതുണ്ട്. രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലും മടങ്ങിവരുന്നതോടെ മായങ്കിന് അവസരം നഷ്ടമാകുമെന്നുറപ്പാണ്.

Story first published: Thursday, January 13, 2022, 16:32 [IST]
Other articles published on Jan 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+