IND vs SA:ദ്രാവിഡ് റിഷഭിന്റെ ടെക്‌നിക്കില്‍ 'തൊടരുത്', സ്വന്തം ശൈലിയില്‍ കളിക്കട്ടെ-ബ്രാഡ് ഹോഗ്

സിഡ്‌നി: റിഷഭ് പന്ത് ഇന്ത്യന്‍ ടീമിലെ എക്‌സ് ഫാക്ടറാണ്. ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള താരമായ റിഷഭ് വിദേശ പര്യടനങ്ങളില്‍ എതിര്‍ ടീമിന്റെ പേടി സ്വപ്‌നമാണ്. ഇന്ത്യ രണ്ടാം തവണ ഓസ്‌ട്രേലിയയില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടിയപ്പോള്‍ നിര്‍ണ്ണായകമായത് റിഷഭിന്റെ പ്രകടനമായിരുന്നു. മധ്യനിരയിലിറങ്ങി തന്റെ സ്വാഭാവിക ശൈലിയില്‍ കടന്നാക്രമിക്കുന്ന റിഷഭ് ബൗളര്‍മാരുടെ എല്ലാ ആത്മവിശ്വാസവും തകര്‍ക്കാന്‍ കെല്‍പ്പുള്ള താരമാണ്.
എന്നാല്‍ സമീപകാലത്തായി അദ്ദേഹത്തിന്റെ പ്രകടനം വളരെ മോശമാണ്. പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം റിഷഭിന്റെ ശരാശരി 20ല്‍ താഴെയാണ്. കഴിഞ്ഞ 12 ഇന്നിങ്‌സില്‍ നിന്ന് അദ്ദേഹം നേടിയത് ഒരു അര്‍ധ സെഞ്ച്വറി മാത്രം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ കഗിസോ റബാഡയുടെ പന്തില്‍ വലിയ ഷോട്ടിന് ശ്രമിച്ച് റിഷഭ് പുറത്തായത് വലിയ ചര്‍ച്ചയായിരുന്നു. നിര്‍ണ്ണായക സമയത്ത് ഉത്തരവാദിത്തമില്ലാത്ത ബാറ്റിങ് പ്രകടനമാണ് റിഷഭ് കാഴ്ചവെച്ചതെന്ന തരത്തില്‍ വലിയ വിമര്‍ശനം അദ്ദേഹം നേരിടുകയും ചെയ്തു.

മത്സരത്തിന് ശേഷം റിഷഭിന്റെ ഷോട്ട് സെലക്ഷനെതിരേ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും പ്രതികരിച്ചു. ഷോട്ട് സെലക്ഷനുമായി ബന്ധപ്പെട്ട് റിഷഭിനോട് സംസാരിക്കേണ്ടതുണ്ടെന്നാണ് ദ്രാവിഡ് പറഞ്ഞത്. ഇപ്പോഴിതാ റിഷഭിനെ സ്വന്തം ശൈലിയില്‍ കളിക്കാന്‍ അനുവദിക്കണമെന്നും അവന്‍ സ്വന്തം ശൈലിയില്‍ കളിക്കുന്നതാണ് ടീമിനും നല്ലതെന്നും ദ്രാവിഡ് അവന്റെ സാങ്കേതിക വിദ്യയില്‍ ഇടപെടേണ്ട ആവിശ്യമില്ലെന്നും അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഓസീസ് സ്പിന്നറായ ബ്രാഡ് ഹോഗ്.
'റിഷഭ് പന്ത് മത്സരം ആസ്വദിപ്പിക്കുന്ന താരമാണ്. എന്നാല്‍ അവന്‍ ബാറ്റ് ചെയ്യുമ്പോള്‍ വലിയ സ്‌കോര്‍ നേടുമോ അതോ മോശം ഷോട്ടിന് ശ്രമിച്ച് പുറത്താകുമോയെന്ന ആശങ്കയുമുണ്ട്. ജോഹാനസ്ബര്‍ഗില്‍ ടീമിന് അവനെ വളരെ വേണ്ടപ്പെട്ട സമയത്താണ് അത്തരത്തില്‍ പുറത്തായത്. അവന് ഭേദപ്പെട്ട സാങ്കേതിക മികവുണ്ടെന്ന് നമുക്കറിയാം. കൂടാതെ സമ്മര്‍ദ്ദത്തില്‍ കളിക്കാനും മികവുണ്ടെന്ന് നമുക്കറിയാവുന്ന കാര്യമാണ്. ഓസ്‌ട്രേലിയയിലെ ഗാബയില്‍ അവനത് കാട്ടിത്തന്നതാണ്. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ അവനത് കാട്ടാനാവുന്നില്ല. ക്രീസില്‍ നിന്ന് കയറിക്കളിച്ചാണ് പുറത്തായത്. അതിന് മുമ്പ് ചില വാക് പോരാട്ടങ്ങളും അവിടെ സംഭവിച്ചു. എന്നാല്‍ നമ്മള്‍ കണ്ടിട്ടുള്ള റിഷഭ് പന്തല്ല അത്'-ഹോഗ് പറഞ്ഞു.

രാഹുല്‍ ദ്രാവിഡിന്റെ പ്രതികരണത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായവും ഹോഗ് വ്യക്തമാക്കി. 'അവനോട് ഷോട്ട് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസാരിക്കാനുണ്ടെന്നാണ് രാഹുല്‍ ദ്രാവിഡ് പറഞ്ഞത്. എന്നാല്‍ ദ്രാവിഡത് ചെയ്യേണ്ട കാര്യമുണ്ടെന്ന് കരുതുന്നില്ല. അവനെ സ്വന്തം ശൈലിക്ക് വിടുന്നതാണ് നല്ലത്. അവന്റെ മനോവികാരങ്ങളിലെ പ്രശ്‌നം മാത്രമാണത്. ചിലപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ വാക്കുകളാവാം അവനെ അത്തരമൊരു ഷോട്ടിന് പ്രേരിപ്പിച്ചത്. അവന്‍ നെഗറ്റീവ് മനോഭാവത്തോടെ കളിച്ച ഇന്നിങ്‌സാണിതെന്നാണ് കരുതുന്നത്'-ഹോഗ് പറഞ്ഞു.
റിഷഭ് പന്തിനെ ഇന്ത്യ മൂന്ന് ഫോര്‍മാറ്റിലും മുഖ്യ വിക്കറ്റ് കീപ്പറായിത്തന്നെയാണ് പരിഗണിക്കുന്നത്. കേപ്ടൗണ്‍ ടെസ്റ്റില്‍ ഇന്ത്യ റിഷഭിനെ മാറ്റിനിര്‍ത്തണമെന്ന അഭിപ്രായം ഉയര്‍ന്നിരുന്നെങ്കിലും ഇന്ത്യ റിഷഭിന് തന്നെയാണ് അവസരം നല്‍കിയത്. ആദ്യ ഇന്നിങ്‌സില്‍ 27 റണ്‍സെടുത്താണ് റിഷഭ് പുറത്തായത്. മികച്ച താരങ്ങള്‍ അവസരത്തിനായി കാത്തിരിക്കുന്നതിനാല്‍ എത്രയും വേഗം റിഷഭിന് ഫോമിലേക്കെത്തേണ്ടതായുണ്ട്.

റിഷഭ് പന്തിനെ ഇന്ത്യ മൂന്ന് ഫോര്‍മാറ്റിലും മുഖ്യ വിക്കറ്റ് കീപ്പറായിത്തന്നെയാണ് പരിഗണിക്കുന്നത്. കേപ്ടൗണ്‍ ടെസ്റ്റില്‍ ഇന്ത്യ റിഷഭിനെ മാറ്റിനിര്‍ത്തണമെന്ന അഭിപ്രായം ഉയര്‍ന്നിരുന്നെങ്കിലും ഇന്ത്യ റിഷഭിന് തന്നെയാണ് അവസരം നല്‍കിയത്. ആദ്യ ഇന്നിങ്‌സില്‍ 27 റണ്‍സെടുത്താണ് റിഷഭ് പുറത്തായത്. മികച്ച താരങ്ങള്‍ അവസരത്തിനായി കാത്തിരിക്കുന്നതിനാല്‍ എത്രയും വേഗം റിഷഭിന് ഫോമിലേക്കെത്തേണ്ടതായുണ്ട്.
കേപ്ടൗണില്‍ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയെ വിജയത്തിലേക്കെത്തിക്കാന്‍ സാധിക്കുന്ന ഇന്നിങ്‌സ് കളിക്കാന്‍ റിഷഭിന് സാധിക്കുമോയെന്നത് കണ്ടറിയാം. റിഷഭ് ശൈലി മാറ്റി കളിക്കുന്നത് അദ്ദേഹത്തിന് ഗുണം ചെയ്‌തേക്കില്ല. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ടെസ്റ്റ് സെഞ്ച്വറി നേടിയിട്ടുള്ള ഏക ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ് റിഷഭ് പന്ത്. കരിയറിലെ മോശം സമയത്തെ അതിജീവിച്ച് റിഷഭിന്റെ ഉജ്ജ്വല തിരിച്ചുവരവ് തന്നെ പ്രതീക്ഷിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications