Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: സൂര്യയെക്കൊണ്ട് ക്യാപ്റ്റന്‍സി താങ്ങുമോ? ആ താരം തുറുപ്പുചീട്ട്! മുന്‍ സ്പിന്നര്‍ പറയുന്നു

ഇന്ത്യന്‍ ടി20 ടീമിന്റെ പുതിയ കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ചേര്‍ന്നുള്ള കോംബിനേഷന്‍ ടി20യില്‍ ക്ലിക്കാവുമോയെന്നതിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജ. സ്ഥിരം നായകനായ ശേഷം സൂര്യക്കു കീഴില്‍ ആദ്യത്തെ ടി20 പരമ്പരയ്ക്കു കച്ചമുറുക്കുകയാണ് ടീം ഇന്ത്യ. ശനിയാഴ്ചയാണ് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ടി20 പരമ്പരയ്ക്കു തുടക്കമാവുന്നത്. കോച്ചായി ഗംഭീര്‍ അരങ്ങേറുന്ന പരമ്പരയും കൂടിയാണിത്.

കഴിഞ്ഞ ടി20 ലോകകപ്പ് വിജയത്തിനു ശേഷം ടി20 ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച രോഹിത് ശര്‍മയ്ക്കു പകരമാണ് സൂര്യ പുതിയ നായകനായി വന്നിരിക്കുന്നത്. നേരത്തേ വൈറ്റ് ബോള്‍ ടീമുകളുടെ വൈസ് ക്യാപ്റ്റനായിരുന്ന ഹാര്‍ദിക് പാണ്ഡ്യയായിരുന്നു നായകസ്ഥാനത്തേക്കു ഫേവറിറ്റ്. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായി സൂര്യക്കു ക്യാപ്റ്റന്‍സി ലഭിക്കുകയായിരുന്നു. വൈസ് ക്യാപ്റ്റനായി ശുഭ്മന്‍ ഗില്ലും നിയമിക്കപ്പെടുകയും ചെയ്തു. പുതിയ കോച്ചായി ഗംഭീര്‍ എത്തുമ്പോള്‍ ഒരുപാട് പ്രതീക്ഷകളാണുള്ളതെന്നു ഓജ ചൂണ്ടിക്കാട്ടി.

SURYAKUMAR YADAV

ഒരു താരമെന്ന നിലയില്‍ വളരെ അഗ്രസീവായ ഗംഭീറിനു ഇനി കോച്ചെന്ന നിലയിലും ഇതേ സമീപനം തന്നെ ആവര്‍ത്തിക്കാന്‍ സാധിക്കുമെന്നു ഓജ പ്രതീക്ഷ പ്രകടിപ്പിച്ചു. ഏറ്റവും പ്രധാനപ്പെട്ട കാര്യം കോച്ചായി ഗംഭീര്‍ വരുമ്പോഴുള്ള പ്രതീക്ഷകള്‍ തന്നെയാണ്. 2011ലെ ലോകകപ്പിനു ശേഷം നമ്മള്‍ കണ്ടതിനു സമാനമായ സാഹചര്യമാണിത്. കാരണം ഗ്യാരി കേസ്റ്റണ്‍ ഇന്ത്യയുടെ കോച്ചായി തുടരണമെന്നു എല്ലാവരും ആഗ്രഹിച്ചു.

പക്ഷെ കാര്യങ്ങള്‍ മാറിയെന്നതു നിങ്ങള്‍ക്കെല്ലാം അറിയാം. നമുക്കു ഇപ്പോള്‍ പുതിയൊരു കോച്ചിനെ ലഭിച്ചിരിക്കുകയാണ്. അതിനാല്‍ തന്നെ ലോകകപ്പ് നേട്ടത്തിനു ശേഷം നമുക്കു 2011ലേതു പോലെയുള്ള പ്രതീക്ഷകള്‍ തന്നെയാണുള്ളത്. ഈ ഫോര്‍മാറ്റില്‍ ഇന്ത്യ കളിക്കുമ്പോഴെല്ലാം അതു സമാനമായ താല്‍പ്പര്യം തന്നെയുണ്ടാക്കുമെന്നും ഓജ കൂട്ടിച്ചേര്‍ത്തു.

ഗൗതം ഗംഭീര്‍ വളരെ അഗ്രസീവായ കോച്ച് തന്നെയായിരിക്കും. ഒരു കളിക്കാരനെന്ന നിലയില്‍ അദ്ദേഹം എങ്ങനെയായിരുന്നു അതു പോലെ തന്നെയായിരിക്കും കോച്ചായാലുമുള്ള സമീപനം. ഇതു വളരെയധികം താല്‍പ്പര്യമുണര്‍ത്തുന്ന കാര്യമാണ്. കാരണം ടി20 ഫോര്‍മാറ്റില്‍ കളിക്കാര്‍ കൂടുതല്‍ അഗ്രസീവാകേണ്ടത് പ്രധാനം തന്നെയാണ്.

GAUTAM GAMBHIR

നേരത്തേ ടി20യില്‍ സാഹചര്യം എന്തു തന്നെയാണെങ്കിലും കളിക്കാര്‍ കൂടുതല്‍ അഗ്രസീവായ സമീപനം സ്വീകരിക്കേണ്ടതിനെക്കുറിച്ച് രോഹിത്തും പറയുന്നത് നമ്മള്‍ കേട്ടിട്ടുള്ളതാണ്. അതിനാല്‍ തന്നെ ഗംഭീറിനും സൂര്യക്കും കീഴില്‍ എങ്ങനെയാവും ടീമിന്റെ സമീപനമെന്നതു താല്‍പ്പര്യമുണര്‍ത്തുന്നു. കാരണം കോച്ചും ക്യാപ്റ്റനും ഒരുപോലെ അഗ്രസീവായിട്ടുള്ളവരാണ്. വളരെ തന്ത്രശാലികളും കൂടിയാണ് ഇവരെന്നും ഓജ നിരീക്ഷിച്ചു.

കഴിഞ്ഞ ടി20 ലോകകപ്പിനു ശേഷം രോഹിത്തിനൊപ്പം മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ വിരാട് കോലി, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവരും ടി20 ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ടി20യില്‍ ഇനി ഇന്ത്യയുടെ തുറുപ്പുചീട്ടാവാന്‍ പോവുന്നയാള്‍ യശസ്വി ജയ്‌സ്വാളായിരിക്കുമെന്നും ഓജ പറയുന്നു.

സൂര്യകുമാര്‍ യാദവ് വെല്ലുവിളിയേറ്റെടുക്കണമെന്നു ഞാന്‍ കരുതുന്നു. യശസ്വി ജയ്‌സ്വാളിനെപ്പോലെയുള്ള ഒരാള്‍ ഇതിനു കെല്‍പ്പുള്ള താരമാണ്. ഈ രണ്ടു പേരുമാണ് ടി20 ടീമില്‍ വെല്ലുവിളിയേറ്റെടുക്കാന്‍ സാധിക്കുന്നവരെന്നു ഞാന്‍ വിശ്വസിക്കുന്നു. കാരണം നിങ്ങള്‍ രോഹിത്തിനെയും വിരാടിനെയും പറ്റി പറയുമ്പോള്‍ രണ്ടു പേരും വളരെ വലിയ താരങ്ങളാണ്. ഒരുപാട് കാര്യങ്ങള്‍ ഇവര്‍ ചെയ്തിട്ടുമുണ്ടെന്നും ഓജ വിശദമാക്കി.

Story first published: Friday, July 26, 2024, 18:43 [IST]
Other articles published on Jul 26, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+