For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: റിഷഭിനു പകരം സഞ്ജു വരണം, ഗംഭീര്‍ കനിയുമോ? സാധ്യത ഇങ്ങനെ

പല്ലക്കെലെ: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി20 പോരാട്ടത്തില്‍ ഗംഭീര വിജയം കൊയ്തിരിക്കുകയാണ് ടീ ഇന്ത്യ. 43 റണ്‍സിന്റെ ആധികാരിക വിജയമാണ് പുതിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനു കീഴില്‍ ഇന്ത്യ സ്വന്തമാക്കിയത്. കോച്ചെന്ന നിലയില്‍ ഗൗതം ഗംഭീറും ടീമിനൊപ്പമുള്ള തുടക്കം ഉജ്ജ്വലമാക്കുകയും ചെയ്തു. ഇന്ത്യയെ സംബന്ധിച്ച് പല പോസിറ്റീവുകളും ആദ്യ മല്‍സരത്തിലുള്ളതായി കാണാം. എന്നാല്‍ ചില നെഗറ്റീവുകളും കൂടി ഇതോടൊപ്പമുണ്ടെന്നു കാണാം. ഫീല്‍ഡിങില്‍ ചില ക്യാച്ചുകള്‍ പാഴാക്കിയതാണ് ഇതിലൊന്ന്. രണ്ടാമത്തേത് റിഷഭ് പന്തിന്റെ ബാറ്റിങ് പ്രകടനമാണ്.

ബാറ്റിങില്‍ ഒരിക്കല്‍ക്കൂടി താളം കണ്ടെത്താതെ തപ്പിത്തടയുന്ന റിഷഭിനെയാണ് ഈ മല്‍സരത്തിലും കണ്ടത്. 49 റണ്‍സ് നേടിയാണ് അദ്ദേഹം ക്രീസ് വിട്ടതെങ്കിലും ഇതിനു പിന്നില്‍ ലങ്കന്‍ താരങ്ങളുടെയും സഹായം ലഭിച്ചിട്ടുള്ളതായി കാണാം. റിഷഭിന്റെ ചില ക്യാച്ചുകള്‍ ലങ്കന്‍ താരങ്ങള്‍ താഴെയിട്ടിരുന്നു. മാത്രല്ല ഫുള്‍ ടോസുകളടക്കം മോശം ബോളുകളെറിഞ്ഞ് അദ്ദേഹത്തിനു വലിയ ഷോട്ടുകള്‍ കളിക്കാനുള്ള അവസരവും ഒരുക്കി നല്‍കി.

RISHABH PANT

രണ്ടാം ടി20യില്‍ റിഷഭിനു പകരം സഞ്ജു സാംസണിനെ പ്ലെയിങ് ഇലവനിലേക്കു കൊണ്ടുവരാന്‍ ഗംഭീര്‍ തയ്യാറാവുമേയെന്നതാണ് പ്രധാന ചോദ്യം. നിലവിലെ ഫോമും ടി20യിലെ പ്രകടനവുമെല്ലാം നോക്കിയാല്‍ റിഷഭിനേക്കാള്‍ ടീമില്‍ സ്ഥാനമര്‍ഹിക്കുന്നത് അദ്ദേഹം തന്നെയാണ്. പക്ഷെ റിഷഭിനെ വിട്ടൊരു കളിയില്ലെന്ന നിലപാടിലാണ് ടീ മാനേജ്‌മെന്റും ബിസിസിഐയും.

ഇന്ത്യക്കു വേണ്ടി അവസാനമായി കളിച്ച ടി20യില്‍ ഫിഫ്റ്റിയുമായി കസറാന്‍ സഞ്ജുവിവു സാധിച്ചിരുന്നു. കഴിഞ്ഞ സിംബാബ്‌വെ പര്യടനത്തിലായിരുന്നു ഇത്. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ അവസാനത്തെ മൂന്നു കളിയിലും അദ്ദേഹം പ്ലെയിങ് ഇലവന്റെ ഭാഗമായിരുന്നു. അഞ്ചാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ ഇന്ത്യക്കു തുടക്കത്തില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ടപ്പോള്‍ രക്ഷകനായത് 58 റണ്‍സെുത്ത സഞ്ജുവായിരുന്നു. ഈ മല്‍സരത്തില്‍ ഇന്ത്യ ജയിക്കുകയും ചെയ്തിരുന്നു.

എന്നിട്ടും ശ്രീലങ്കയുമായുള്ള ആദ്യ ടി20യില്‍ അദ്ദേഹത്തിനു പ്ലെയിങ് ഇലവനില്‍ സ്ഥാനം നല്‍കാന്‍ ഗംഭീര്‍ തയ്യാറായില്ല. ഒരിക്കല്‍ക്കൂടി റിഷഭില്‍ അവര്‍ വിശ്വാസമര്‍പ്പിക്കുകയായിരുന്നു. പക്ഷെ കണ്ണുംപൂട്ടി അടിക്കുകയല്ലാതെ ഈ തന്നെക്കൊണ്ട് മറ്റൈാന്നിനും സാധിക്കില്ലെന്നു അദ്ദേഹം വീണ്ടും തെളിയിക്കുകയായിരുന്നു. ഭാഗ്യം കൂടി ഒപ്പം നിന്നതു കൊണ്ടു മാത്രം 49 റണ്‍സ് വരെ റിഷഭ് എത്തുകയും ചെയ്തു. ആദ്യത്തെ 20 ബോളില്‍ വെറും 20 റണ്‍സ് മാത്രമെടുത്ത അദ്ദേഹം സ്ലോ ബാറ്റിങിലൂടെ ഇന്ത്യന്‍ സ്‌കോറിങിന്റെയും വേഗത കുറച്ചിരുന്നു.

SANJU SAMSON

ഇന്ത്യന്‍ കോച്ചാവും മുമ്പ് സഞ്ജുവിനെ വാനോളം പുകഴ്ത്തിയിട്ടുള്ള ഗംഭീര്‍ ഇപ്പോള്‍ ഇവയെല്ലാം മറന്നാണ് റിഷഭിനു മുന്‍തൂക്കം നല്‍കിയിരിക്കുന്നത്. ആദ്യ ടി20യിലേതു പോലെ രണ്ടാമങ്കത്തിലും സഞ്ജുവിനു അവസരം ലഭിക്കാന്‍ സാധ്യതയില്ല. റിഷഭിനു തന്നെ വീണ്ടും വിക്കറ്റ് കീപ്പറുടെ റോള്‍ നല്‍കാനാണ് സാധ്യത.

റിയാന്‍ പരാഗ് ബാറ്റിങില്‍ തിളങ്ങിയില്ലെങ്കിലും മൂന്നു വിക്കറ്റുകളുമായി ബൗളിങില്‍ മിന്നിച്ചതിനാല്‍ പ്ലെയിങ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തും. അതിനാല്‍ തന്നെ സഞ്ജുവിനു ഇലവനിലേക്കു വരാനുള്ള പഴുതും ഇല്ല. രണ്ടാം ടി20യിലും ഇന്ത്യക്കു ജയിക്കാന്‍ കഴിഞ്ഞാല്‍ മാത്രം അവസാനത്തെ മല്‍സരത്തില്‍ സഞ്ജു പരീക്ഷിക്കപ്പെട്ടേക്കും.

Story first published: Sunday, July 28, 2024, 11:20 [IST]
Other articles published on Jul 28, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+