Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: ടി20യില്‍ ശ്രേയസും രാഹുലും തിരിച്ചെത്തും? റിഷഭിനു പകരം സഞ്ജു! എങ്ങനെയാവും ഗംഭീറിന്റെ ടീം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ കോച്ചായി ഗൗതം ഗംഭീര്‍ എത്തിയത് ആരാധകരെ വലിയ ആവേശത്തിലാക്കിയിരിക്കുകയാണ്. വരാനിരിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ ടീമിനെ പരിശീലിപ്പിക്കുക അദ്ദേഹമായിരിക്കും. മൂന്നു വീതം ടി20, ഏകദിന പരമ്പരകളാണ് ലങ്കയില്‍ ഇന്ത്യ കളിക്കുക. ഗംഭീറുമായി കൂടിയാലോചിച്ച ശേഷമായിരിക്കും അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിക്കുക. തന്റെ അഗ്രസീവ്, ഫിയര്‍ലെസ് ശൈലികളുമായി ചേര്‍ന്നുപോവാന്‍ സാധിക്കുന്ന താരങ്ങളെ ടീമിലേക്കു കൊണ്ടുവരാന്‍ ഗംഭീര്‍ ശ്രമിക്കുമെന്ന കാര്യമുറപ്പാണ്.

ശ്രീലങ്കയുമായുള്ള ടി20 പരമ്പരയില്‍ എങ്ങനെയാവും ഇന്ത്യന്‍ ടീമെന്നു നമുക്കും നോക്കാം. ഗംഭീറിന്റെ ആദ്യത്തെ ചുമതല ടി20 ലോകകപ്പിനു ശേഷം ഈ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ച രോഹിത് ശര്‍മയ്ക്കു പകരം പുതിയൊരു സ്ഥിരം ക്യാപ്റ്റനെ കൊണ്ടുവരികയെന്നതായിരിക്കും. നിലവിലെ വൈസ് ക്യാപ്റ്റന്‍ കൂടിയായ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയായിരിക്കും ഈ റോളിലേക്കു ഫേവറിറ്റ്.

indian-cricket-squad-1

ഓപ്പണിങില്‍ ഒരാളായി യശസ്വി ജയ്‌സ്വാള്‍ സ്ഥാനമുറപ്പാക്കിയെങ്കിലും രോഹിത്തിനു പകരം ആരെയിറക്കുമെന്നതാണ് ചോദ്യം. ശുഭ്മന്‍ ഗില്‍, അഭിഷേക് ശര്‍മ എന്നിവരാണ് ഈ റോളിലേക്കു മല്‍സരിക്കുന്നത്. ഗില്ലിന്റെ ടി20യിലെ മോശം ഫോം അഭിഷേകിനു കൂടുതല്‍ അവസരങ്ങള്‍ നല്‍കാന്‍ ഗംഭീറിനെ പ്രേരിപ്പിച്ചേക്കും.

രോഹിത്തിനെക്കൂടാതെ ടി20 മതിയാക്കിയ ഇതിഹാസ ബാറ്ററും മുന്‍ നായകനുമായ വിരാട് കോലി, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവര്‍ക്കും പകരക്കാരെ ഗംഭീറിനു കണ്ടെത്തിയേ തീരൂ. നിലവില്‍ ടി20 ടീമുകളുടെ ഭാഗമല്ലാത്ത മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യരെ കോലിക്കു പകരം ഗംഭീര്‍ പരീക്ഷിക്കാനിടയുണ്ട്. കൂടാതെ ടി20യില്‍ ഇപ്പോള്‍ ഇടമില്ലാത്ത സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലും ഗംഭീര്‍ പരിഗണിക്കാനിടയുള്ള താരമാണ്.

ഐപിഎല്ലില്‍ നേരത്തേ രാഹുല്‍, ശ്രേയസ് എന്നിവര്‍ക്കൊപ്പം ഗംഭീര്‍ പ്രവര്‍ത്തിച്ചിട്ടുള്ളതാണ്. അതുകൊണ്ടു തന്നെ ടി20യില്‍ ഇവരുടെ ബാറ്റിങിനെക്കുറിച്ച് കൃത്യമായ ധാരണയും അദ്ദേഹത്തിനുണ്ടാവും. രണ്ടു പേരും ഒരുപോലെ സാങ്കേതിക മികവും അനുഭവസമ്പത്തുമുള്ള താരങ്ങളാണ്. ഇങ്ങനെയൊരാളെയായിരിക്കും ഗംഭീര്‍ നോട്ടമിടുകയും ചെയ്യുക. കോലിയുടെ അതേ ശൈലിയില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കുമെന്നതിനാല്‍ രണ്ടിലൊരാളെയാവും അദ്ദേഹം കളിപ്പിച്ചേക്കുക.

indian-cricket-squad-2

നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവിന്റെ കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമില്ല. വിക്കറ്റ് കീപ്പിങിലേക്കു വന്നാല്‍ അവിടെ ഗംഭീര്‍ വലിയൊരു മാറ്റം വരുത്തിയേക്കും. റിഷഭ് പന്തിനെ ഒഴിവാക്കി പകരം സഞ്ജു സാംസണിനെ അദ്ദേഹം ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാക്കിയേക്കും. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ റിഷഭിന്റെ പ്രകടനത്തെ നേരത്തേ തന്നെ ചോദ്യം ചെയ്യുകയും സഞ്ജുവിന്റെ പ്രതിഭയെ വാനോളം പുകഴ്ത്തുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് ഗംഭീര്‍. അതുകൊണ്ടു തന്നെ സഞ്ജുവിനു കൂടുതല്‍ അവസരങ്ങള്‍ നല്‍കി അദ്ദേഹം വളര്‍ത്തിയെടുത്തേക്കും. സഞ്ജുവിനെക്കൂടാതെ യുവതാരം ധ്രുവ് ജുറേലിനെയും വിക്കറ്റ് കീപ്പര്‍ റോളിലേക്കു ഗംഭീര്‍ കൊണ്ടുവരാനിടയുണ്ട്.

ഓള്‍റൗണ്ടര്‍മാരില്‍ ജഡേജയ്ക്കു പകരം കെകെആറില്‍ തനിക്കൊപ്പം പ്രവര്‍ത്തിക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്ത വെങ്കടേഷ് അയ്യരെ ടീമിലേക്കു തിരികെ കൊണ്ടുവരാന്‍ ഗംഭീര്‍ ശ്രമിച്ചേക്കും. കെകെആറിനായി മികച്ച പ്രകടനം നടത്തിയിട്ടും ഇന്ത്യന്‍ ടീമില്‍ നിന്നും തഴയപ്പെടുന്ന മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെയും ഗംഭീര്‍ തിരികെയെത്തിക്കാനിടയുണ്ട്. കൂടാതെ അണ്‍ക്യാപ്ഡ് ഫാസ്റ്റ് ബൗളര്‍മാരായ ഹര്‍ഷിത് റാണ, മായങ്ക് യാദവ് എന്നിവരെയും ഈ പരമ്പരയില്‍ അദ്ദേഹം പരീക്ഷിച്ചേക്കുമെന്നാണ് സൂചന..

ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യന്‍ ടി20 സ്‌ക്വാഡ്

യശസ്വി ജയ്‌സ്വാള്‍, അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), വെങ്കടേഷ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, മായങ്ക് യാദവ്, ഹര്‍ഷിത് റാണ.

Story first published: Wednesday, July 10, 2024, 12:32 [IST]
Other articles published on Jul 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+