For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: നീയെന്തിനാ എന്നെ നോക്കുന്നത്? വാഷിങ്ടണിനോടു രോഹിത്! വീഡിയോ വൈറല്‍

കൊളംബോ: ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ കളിക്കളത്തിലെ രസകരമായ സംഭാഷണങ്ങള്‍ പലപ്പോഴും സ്റ്റംപ് മൈക്കുകളില്‍ പതിയുകയും ഇവ പിന്നീട് വൈറലായി മാറുകയും ചെയ്യാറുണ്ട്. ശ്രീലങ്കയുമായുള്ള ആദ്യ ഏകദിനത്തിലും ഈ തരത്തില്‍ രോഹിത്തിന്റെ ചില സംഭാഷണങ്ങള്‍ ആരാധകരെ ചിരിപ്പിച്ചിരിക്കുകയാണ്. ഒരിടവേളയ്ക്കു ശേഷം 37കാരനായ ഹിറ്റ്മാന്റെ തിരിച്ചുവരവ് കൂടിയാണ് ഈ മല്‍സരം. ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കിയതിനു ശേഷം അദ്ദേഹം കളിച്ച ആദ്യ മല്‍സരമായിരുന്നു ഇത്.

ലങ്കയുടെ ഇന്നിങ്‌സിനിടെ 29ാമത്തെ ഓവറില്‍ ബൗളറായ വാഷിങ്ടണ്‍ സുന്ദറിനോടുള്ള രോഹിത്തിന്റെ ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ക്രീസിലുണ്ടായിരുന്ന ദുനിത് വെല്ലാലഗെയ്‌ക്കെതിരേ ബൗള്‍ ചെയ്ത ശേഷം വാഷിങ്ണും മറ്റു ഇന്ത്യന്‍ താരങ്ങളും എല്‍ബിഡബ്ല്യുവിനായി അപ്പീല്‍ ചെയ്‌തെങ്കിലും അംപയര്‍ ഇതു തള്ളുകയായിരുന്നു.

ROHIT SHARMA

ഇതോടെ ഇന്ത്യ റിവ്യു എടുക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കിയത്. ഈ സമയത്തു ക്യാമറാക്കണ്ണുകള്‍ രോഹിത്തിലേക്കു തിരിയുകയും ചെയ്തു. പക്ഷെ എന്തു ചെയ്യണമെന്ന സംശയത്തിലായിരുന്നു അദ്ദേഹം. ടീമംഗങ്ങളില്‍ ആരില്‍ നിന്നും കാര്യമായ പ്രതികരണം ലഭിക്കാതിരുന്നതോടെ രോഹിത് എന്തു ചെയ്യുമെന്ന് കൈ മലര്‍ത്തി. പലരോടും അദ്ദേഹം ആംഗ്യത്തിലൂടെ എന്താണെന്നു ചോദിക്കുന്നുണ്ടായിരുന്നെങ്കിലും ആരും അനുകൂലമായി പ്രതികരിച്ചില്ല.

ബൗള്‍ ചെയ്ത വാഷിങ്ടണും വലിയ ആവേശമൊന്നും കാണിച്ചില്ല. രോഹിത്തിന്റെ മുഖത്തേക്കു നോക്കി അദ്ദേഹം നില്‍ക്കുകയും ചെയ്തു. ഈ സമയത്തായിരുന്നു ഹിറ്റ്മന്റെ രസകമരായ ചോദ്യം. എന്താണ്, നീ പറയൂ. എന്നെ എന്തിനാണ് നോക്കുന്നത്? എല്ലാം ഞാന്‍ തന്നെ ചെയ്യണോയെന്നും ഹിന്ദിയില്‍ ചിരിയോടെ രോഹിത് പറയുകയായിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണ്.

വാഷിങ്ടണില്‍ നിന്നോ, വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലില്‍ നിന്നോ അനുകൂല പ്രതികരണം ഇല്ലാതിരുന്നതോടെ രോഹിത് റിവ്യു വേണ്ടെന്നു വയ്ക്കുകയായിരുന്നു. ഈ തീരുമാനം ശരിയായിരുന്നുവെന്നു പിന്നാലെ വ്യക്തമാവുകയും ചെയ്തു. പാഡില്‍ പതിക്കു മുമ്പ് ബാറ്റില്‍ ബോള്‍ തട്ടിയിരുന്നുവെന്നാണ് റീപ്ലേയിലെ അള്‍ട്രാ എഡ്ജില്‍ തെളിഞ്ഞത്. രോഹിത് റിവ്യു എടുത്തിരുന്നെങ്കില്‍ വിലപ്പെട്ട ഒരു റിവ്യു നഷ്ടപ്പെടുമായിരുന്നു.

ഇതു കൂടാതെ സ്റ്റംപ് മൈക്കിലൂടെ രോഹിത്തിന്റെ മറ്റൊരു കമന്റ് കൂടി പുറത്തുവന്നിരുന്നു. 20ാമത്തെ ഓവറിലായിരുന്നു ഇത്. ലങ്കന്‍ ക്യാപ്റ്റന്‍ ചരിത് അസലെന്‍ക്ക്‌കെതിരേ സ്പിന്നര്‍ കുല്‍ദീപ് യാദവ് ബൗള്‍ ചെയ്യവെയായിരുന്നു ഇത്. അവിടേക്കു തന്നെയാണ് അടിക്കുക, ഇക്കാര്യം മനസ്സില്‍ വച്ചോളൂയെന്നാണ് രോഹിത്ത് പറഞ്ഞത്.

ഈ മല്‍സരത്തില്‍ ബാറ്റിങില്‍ ഹിറ്റ്മാന്‍ കസറുകയും ചെയ്തു. കിടിലന്‍ ഫിഫ്റ്റി കുറിച്ചാണ് അദ്ദേഹം ഈ മല്‍സരത്തില്‍ പുറത്തായത്. അഗ്രസീവ് ബാറ്റിങ് കാഴ്ചവച്ച രോഹിത് 58 റണ്‍സ് നേടി മടങ്ങുകയായിരുന്നു. 47 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ ഏഴു ഫോറുകളും മൂന്നു സിക്‌സറുമുള്‍പ്പെട്ടിരുന്നു. 231 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശവെ ഓപ്പണിങ് വിക്കറ്റില്‍ ശുഭ്മന്‍ ഗില്ലിനൊപ്പം 75 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ രോഹിത്തിനു സാധിച്ചു. വെല്ലാലഗെയ്‌ക്കെതിരേ സ്വീപ്പ് ഷോട്ടിനു ശ്രമിച്ച് വിക്കറ്റിനു മുന്നില്‍ കുരുങ്ങിയാണ് അദ്ദേഹം മടങ്ങിയത്.

Story first published: Friday, August 2, 2024, 21:03 [IST]
Other articles published on Aug 2, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+