For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: ആദ്യം സഞ്ജു പുറത്ത്, ഇപ്പോള്‍ രാഹുലും! റിഷഭിനായി ഏതു അടവും രോഹിത് പയറ്റും?

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരേയുള്ള മൂന്നാമത്തെയും ഏകദിനത്തില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ നിന്നും സ്റ്റാര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുലിനെ തഴഞ്ഞതിനെതരേ ആരാധകരോഷം. ഇന്ത്യ ഞെട്ടിക്കുന്ന തോല്‍വിയേറ്റുവാങ്ങിയ കഴിഞ്ഞ കളിയില്‍ അദ്ദേഹം ഡെക്കായി മടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് രാഹുലിനെ പുറത്തിരുത്തി റിഷഭ് പന്തിനെ പ്ലെയിങ് ഇലവനിലേക്കു ഇന്ത്യ കൊണ്ടുവന്നിരിക്കുന്നത്.

ആദ്യത്തെ രണ്ടു ഏകദിനങ്ങളിലും വ്യത്യസ്ത പൊസിഷനുകളിലാണ് രാഹുല്‍ ബാറ്റ് ചെയ്തത്. ടൈയില്‍ കലാശിച്ച ആദ്യ മല്‍സരത്തില്‍ ആറം സ്ഥാനത്താണ് അദ്ദേഹം ഇറങ്ങിയത്. 43 ബോളില്‍ രണ്ടു ഫോറുള്‍പ്പെടെ 31 റണ്‍സ് നേടുകയും ചെയ്തു. രണ്ടാം ഏകദിനത്തിലാവട്ടെ രാഹുലിനു ബാറ്റിങില്‍ വീണ്ടും താഴേക്കു ഇറങ്ങേണ്ടി വരികയും ചെയ്തു. ഏഴാമനായാണ് രാഹുല്‍ ക്രീസിലെത്തിയത്. രണ്ടു ബോളുകള്‍ നേരിട്ട അദ്ദേഹത്തെ അക്കൗണ്ട് തുറക്കും മുമ്പ് സ്പിന്നര്‍ ജെഫ്രി വാന്‍ഡര്‍സായ് ബൗള്‍ഡാക്കുകയും ചെയ്തു.

KL RAHUL

ഒരൊറ്റ കളിയില്‍ ബാറ്റിങില്‍ ക്ലിക്കായില്ലെന്ന കാരണത്താല്‍ രാഹുലിനെ പുറത്താക്കി റിഷഭിനെ കൊണ്ടു വന്നത് കടുത്ത അനീതിയാണെന്നാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. കെഎല്‍ രാഹുലിനെതിരേ നടന്നത് വൃത്തികെട്ട രാഷ്ട്രീയമാണ്. അഞ്ചാം നമ്പറാണ് രാഹുലിനു ബെസ്റ്റെന്ന് എല്ലാവര്‍ക്കുമറിയാം. എന്നിട്ടും ആദ്യ കളിയില്‍ ആറാമനായും അടുത്തതില്‍ ഏഴാമനായും ഇറക്കി അദ്ദേഹത്തിന്റെ ആത്മവിശ്വാസം തകര്‍ത്തു. രാഹുലിനെ ഫ്‌ളോപ്പാക്കിയ ശേഷം അതുവഴി റിഷഭ് പന്തിനെ ടീമിലെത്തിക്കാനുള്ള മാസ്റ്റര്‍ പ്ലാന്‍ തന്നെയാണിതെന്നും ആരാധകര്‍ ആഞ്ഞടിക്കുന്നു.

ഇന്ത്യക്കു വേണ്ടി അവസാനം കളിച്ച ഏകദിനത്തില്‍ സെഞ്ച്വറി നേടിയ സഞ്ജു സാംസണിനെ ആദ്യം ടീമില്‍ നിന്നൊഴിവാക്കി. ഇപ്പോള്‍ വ്യത്യസ്ത ബാറ്റിങ് പൊസിഷനുകളില്‍ നല്‍കി കെഎല്‍ രാഹുലിനെ ഫോമൗട്ടാക്കി ടീമിനു പുറത്തിരുത്തി. റിഷഭ് പന്തിനെ ഏതു വിധേനയും പ്ലെയിങ് ഇലവനിലേക്കു കൊണ്ടുവന്നേ തീരൂ. ഇതിനായി രോഹിത് ശര്‍മയും ഗൗതം ഗംഭീറും ചേര്‍ന്നൊരുക്കിയ തന്ത്രമാണിതെന്നും ആരാധകര്‍ ആരോപിക്കുന്നു.

റിഷഭ് പന്തിനെ കളിപ്പിക്കുന്നതിനു വേണ്ടി ഒരൊറ്റ ഇന്നിങ്‌സില്‍ ഫ്‌ളോപ്പായതിന്റെ പേരില്‍ കെഎല്‍ രാഹുലിനെ പുറത്താക്കിയിരിക്കുകയാണ്. ഏകദിനത്തില്‍ ഫേവറിറ്റ് പൊസിഷനായ അഞ്ചാം നമ്പര്‍ ഈ പരമ്പരയില്‍ രാഹുലിനു നല്‍കിയില്ല. ഇന്ത്യന്‍ മധ്യനിരയില്‍ ബാക്കിയുള്ളവരെല്ലാം ബാറ്റിങില്‍ ഫ്‌ളോപ്പായിട്ടും അതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടത് രാഹുലാണെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.

RISHABH PANT-ROHIT SHARMA

ഏകദിനത്തില്‍ നാലു മുതല്‍ ഏഴു വരെ സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യുന്നവരെയെടുത്താല്‍ അവരില്‍ ലോക ക്രിക്കറ്റില്‍ തന്നെ ഏറ്റവുമുയര്‍ന്ന ശരാശരിയുള്ളത് കെഎല്‍ രാഹുലിനാണ്. 30 ഇന്നിങ്‌സുകളില്‍ നിന്നും 56.14 ശരാശരിയില്‍ 1235 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. നിലവില്‍ മല്‍സരരംഗത്തുള്ളവരില്‍ മറ്റാര്‍ക്കും ഇത്ര മികച്ച റെക്കോര്‍ഡില്ല. എന്നിട്ടും രാഹുല്‍ ടീമില്‍ നിന്നും പുറത്തായിരിക്കുകയാണ്. രോഹിത് ശര്‍മയ്ക്കും ഗൗതം ഗൗതം ഗംഭീറിനും നാണമില്ലേയെന്നും ആരാധകര്‍ ചോദിക്കുന്നു.

സെഞ്ച്വറി നേടിയ സഞ്ജു സാംസണിനെ തഴഞ്ഞ ഇന്ത്യക്കു ഒരു കളിയില്‍ ഡെക്കായ കെഎല്‍ രാഹുലിനെ പുറത്താക്കുകയെന്നത് വലിയ വിഷയമല്ല. റിഷഭ് പന്തിന്റെ കാര്യമെടുത്താല്‍ അദ്ദേഹം ഫ്‌ളോപ്പായാല്‍ വീണ്ടും വീണ്ടും അവസരങ്ങള്‍ ലഭിച്ചു കൊണ്ടേയിരിക്കും. പക്ഷെ രാഹുലും സഞ്ജുവുമടക്കമുള്ള വിക്കറ്റ് കീപ്പര്‍മാരുടെ കാര്യത്തില്‍ ഇതു ബാധകമല്ലെന്നും ആരാധകര്‍ കുറിക്കുന്നു.

Story first published: Wednesday, August 7, 2024, 15:24 [IST]
Other articles published on Aug 7, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+