
ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യയുടെ ടെസ്റ്റ് ടീം സെലക്ഷനെ ദിലിപ് വെങ്‌സാര്‍ക്കര്‍ വിമര്‍ശിച്ചത്. ഒട്ടും ചിന്തിക്കാതെയാണോ സെലക്ടര്‍മാര്‍ ടീമിനെ തിരഞ്ഞെടുത്തതെന്നു അദ്ദേഹം ചോദിക്കുന്നു.
ഇന്ത്യന്‍ ടീം സെലക്ഷന്റെ കാര്യത്തില്‍ നല്ല പോലെ ആലോചിച്ചല്ല സെലക്ടര്‍മാര്‍ കളിക്കാരെ തിരഞ്ഞെടുത്തതെന്നു തോന്നുന്നു. റുതുരാജ് ഗെയ്ക്വാദ്, സര്‍ഫറാസ് ഖാന്‍ എന്നിവരെ ടീമില്‍ നിന്നും തഴഞ്ഞതിനെ ഒരാള്‍ക്ക് എങ്ങനെ വിശദീകരിക്കാന്‍ സാധിക്കും? ഇന്ത്യന്‍ ടീമിലേക്കു നോക്കുകയാണെങ്കില്‍ ചില താരങ്ങള്‍ കഴിവുള്ളവരാണെങ്കിലും ടീമില്‍ സ്ഥാനമര്‍ഹിക്കുന്ന പ്രകടനം കാഴ്ചവച്ചിട്ടില്ലെന്നും വെങ്‌സാര്‍ക്കര്‍ തുറന്നടിച്ചു.

ഇന്ത്യന്‍ ടീമിലേക്കു ഓരോ കളിക്കാരവും കഴിവിന്റെ അടിസ്ഥാനത്തില്‍ മാത്രം എത്തട്ടെ. ആര്‍ക്കും ദാനമായി ടീമിലെ സ്ഥാനം നല്‍കരുത്. റുതുരാജ് ഗെയ്ക്വാദും സര്‍ഫറാസ് ഖാനും ടെസ്റ്റ് ടീമില്‍ സ്ഥാനമര്‍ഹിച്ചവരാണ്. പക്ഷെ ഇരുവരെയും തിരഞ്ഞെടുക്കാതെ സെലക്ടര്‍മാര്‍ അവരുടെ മനോവീര്യം തകര്‍ക്കുകയാണെന്നും ദിലിപ് വെങ്‌സാര്‍ക്കര്‍ വ്യക്തമാക്കി.

റുതുരാജ് ഗെയ്ക്വാദ് നിലവില്‍ ഇന്ത്യയുടെ വൈറ്റ് ബോള്‍ ടീമിന്റെ ഭാഗമാണെങ്കിലും ടെസ്റ്റ് ഫോര്‍മാറ്റിലേക്കു ഇനിയും തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല. കഴിഞ്ഞ വര്‍ഷം ശ്രീലങ്കന്‍ പര്യടനത്തിലെ രണ്ടു ടെസ്റ്റുകളില്‍ താരം കളിച്ചിരുന്നു. അതിനു ശേഷം ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ റുതുരാജ് ഉള്‍പ്പെട്ടിരുന്നെങ്കിലും അവസരം ലഭിച്ചില്ല. അതിനു ശേഷം സൗത്താഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന സ്‌ക്വാഡിന്റെ ഭാഗമായിരുന്നെങ്കിലും പുറത്തിരിക്കേണ്ടി വന്നു. പിന്നീട് വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലും താരത്തെ കളിപ്പിച്ചില്ല. എന്നാല്‍ വിന്‍ഡീസുമായുള്ള മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ റുതുരാജിനെ ഇന്ത്യ ഉള്‍പ്പെടുത്തുകയും ചെയ്തു.

സര്‍ഫറാസ് ഖാന്റെ കാര്യമെടുത്താല്‍ രഞ്ജി ട്രോഫിയുടെ ഈ സീസണിലെ ആദ്യ മല്‍സരത്തില്‍ തന്നെ മുംബൈയ്ക്കായി ഡബിള്‍ സെഞ്ച്വറി കുറിച്ചിരുന്നു. നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ സൗരാഷ്ട്രയ്‌ക്കെതിരേ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന കളിയില്‍ 275 റണ്‍സാണ് സര്‍ഫറാസ് അടിച്ചെടുത്തത്.

2019നു ശേഷമുള്ള കണക്കുകളെടുത്താല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ വെറും ഒമ്പത് മല്‍സരങ്ങളില്‍ നിന്നും 199 ശരാശരിയില്‍ 1995 റണ്‍സാണ് താരം വാരിക്കൂട്ടിയത്. മാത്രമല്ല രഞ്ജി ട്രോഫിയുടെ തൊട്ടുമുമ്പത്തെ സീസണിലും സര്‍ഫറാസ് മികച്ച ബാറ്റിങാണ് കാഴ്ചവച്ചത്. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സെടുത്ത അഞ്ചാമത്തെ താരവുമായിരുന്നു അദ്ദേഹം.

ലങ്കയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ടെസ്റ്റ് ടീം
രോഹിത് ശര്‍മ ( ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, പ്രിയങ്ക് പാഞ്ചല്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി, ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കെ എസ് ഭരത് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ജയന്ത് യാദവ്, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ശര്‍ദുല്‍ ഠാക്കൂര്‍.


Click it and Unblock the Notifications











