For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL:സഞ്ജു അല്ലെ യോഗ്യന്‍? ഗില്ലിനെ എന്തിന് വൈസ് ക്യാപ്റ്റനാക്കി? കാരണം കോച്ച് പറയുന്നു

മുംബൈ: ശ്രീലങ്കന്‍ പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ശ്രദ്ധേയമായ ചില മാറ്റങ്ങള്‍ ടീമിലുണ്ടായിരുന്നു. അതില്‍ പ്രധാനപ്പെട്ടത് ഹാര്‍ദിക് പാണ്ഡ്യയെ ടി20 നായകസ്ഥാനത്ത് നിന്ന് നീക്കി പകരം സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനാക്കിയതാണ്. കൂടാതെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ശുബ്മാന്‍ ഗില്ലിനേയും പരിഗണിച്ചു. റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍ എന്നിവരെല്ലാം ശുബ്മാനെക്കാള്‍ മുമ്പ് നായകസ്ഥാനത്തെത്തിയവരാണ്.

നായകനെന്ന നിലയില്‍ മികച്ച റെക്കോഡും ഇവര്‍ക്ക് അവകാശപ്പെടാം. എന്നിട്ടും ഇവരെയെല്ലാം മറികടന്ന് ശുബ്മാന്‍ ഗില്ലിനെയാണ് ഇന്ത്യ വൈസ് ക്യാപ്റ്റനാക്കിയത്. ഇപ്പോഴിതാ ഇന്ത്യയുടെ ബാറ്റിങ് പരിശീലകനായിരുന്ന വിക്രം റാത്തോര്‍ എന്തുകൊണ്ടാണ് ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കിയതെന്ന് വിശദീകരിക്കുകയാണ്. ഇത്തരമൊരു ഉത്തരവാദിത്തം നല്‍തിയത് അവന്‍ രോഹിത് ശര്‍മ, വിരാട് കോലി എന്നിവരെപ്പോലെ ആകാനായാണെന്നാണ് അദ്ദേഹം പറയുന്നത്.

'നായകസ്ഥാനം ലഭിച്ചതാണ് കോലിയില്‍ നിന്നും രോഹിത്തില്‍ നിന്നും ഏറ്റവും മികച്ച പ്രകടനം പുറത്തെത്തിച്ചത്. ശുബ്മാന്‍ ഗില്ലില്‍ നിന്നും ഇത് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇതുവരെ അവന്‍ ക്യാപ്റ്റനായിട്ടില്ല. എന്നാല്‍ ഇത്തരമൊരു വലിയ ടീമിന്റെ നായകസ്ഥാനം ലഭിച്ചാല്‍ അവനില്‍ നിന്ന് ഏറ്റവും മികച്ച പ്രകടനം കാണാനാവും. ഇക്കാര്യം എനിക്കുറപ്പാണ്. നമ്മള്‍ക്ക് നായകസ്ഥാനം ലഭിക്കുകയും മറ്റുള്ളവരെ നയിക്കേണ്ടി വരികയും ചെയ്യുമ്പോള്‍ സ്വാഭാവികമായും ഉത്തരവാദിത്തം കൂടും.

യുവതാരങ്ങള്‍ക്ക് ഇത് ഗുണം ചെയ്യുന്ന കാര്യമാണ്. ശുബ്മാനെപ്പോലെയുള്ള താരങ്ങള്‍ക്ക് വളരാനുള്ള അവസരം ഇത് നല്‍കുന്നു. ഭാവിയില്‍ മുന്ന് ഫോര്‍മാറ്റിലും ശുബ്മാന്‍ ഗില്‍ ഇന്ത്യയെ നയിക്കും' വിക്രം റാത്തോര്‍ പറഞ്ഞു. ഇന്ത്യ വലിയ പ്രതീക്ഷയോടെ കാണുന്ന യുവതാരങ്ങളിലൊരാളാണ് ശുബ്മാന്‍ ഗില്‍. വിരാട് കോലിക്ക് ശേഷം ആ സ്ഥാനം അലങ്കരിക്കാന്‍ കഴിവുള്ളവനെന്ന് പ്രമുഖരടക്കം പറയുന്ന താരമാണ് ശുബ്മാന്‍.

sanju samson

എന്നാല്‍ സമീപകാലത്തായി അദ്ദേഹം ടി20 ടീമിന് പുറത്തായിരുന്നു. ടി20 ലോകകപ്പില്‍ റിസര്‍വ് താരമായാണ് ശുബ്മാന്‍ ഗില്‍ കളിച്ചത്. എന്നാല്‍ ഇപ്പോള്‍ വൈസ് ക്യാപ്റ്റനായാണ് തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. ശുബ്മാന്‍ പതിയ തുടങ്ങി പിന്നീട് റണ്‍സുയര്‍ത്തുന്ന ക്ലാസിക് ശൈലിയുള്ള താരമാണ്. ടി20യില്‍ സെഞ്ച്വറിയും ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയും നേടിയിട്ടുള്ള താരമാണ് ശുബ്മാന്‍ ഗില്‍. എന്നാല്‍ സമീപകാലത്തായി അദ്ദേഹം പ്രതീക്ഷിച്ച പ്രകടനം നടത്തുന്നില്ല.

സിംബാബ് വെക്കെതിരായ ടി20 പരമ്പരയില്‍ ശുബ്മാന്‍ ഗില്ലിന് കീഴിലാണ് ഇന്ത്യ കളിച്ച് ജയിച്ചത്. എന്നാല്‍ ഇപ്പോള്‍ നായകസ്ഥാനത്തേക്ക് ശുബ്മാനെ എത്തിക്കുന്നത് ടീമിനുള്ളില്‍ ഭിന്നതയുണ്ടാക്കാന്‍ കാരണമായേക്കും. കാരണം ഹാര്‍ദിക് പാണ്ഡ്യയെപ്പോലെ അനുഭവസമ്പന്നനായ ക്യാപ്റ്റനെ ഒതുക്കിയാണ് ഗില്ലിനെ വളര്‍ത്തുന്നത്. ക്യാപ്റ്റന്‍സി താരത്തിന്റെ ബാറ്റിങ് പ്രകടനത്തെ ബാധിക്കുന്നുണ്ടെന്നാണ് ഐപിഎല്ലിലെ ഗുജറാത്ത് ടൈറ്റന്‍സിന്റെ അനുഭവം വ്യക്തമാക്കുന്നത്.

റിഷഭ് പന്ത്, സഞ്ജു സാംസണ്‍ എന്നിവരെല്ലാം നായകന്റെ സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ കഴിവുള്ള താരങ്ങളാണ്. എന്നിട്ടും ഇവരെ തഴഞ്ഞ് ശുബ്മാന്‍ ഗില്ലിനെ വളര്‍ത്താന്‍ കാരണം വ്യക്തി താല്‍പര്യങ്ങളാണെന്ന വിമര്‍ശനം ഇപ്പോള്‍ ശക്തമായി നിലനില്‍ക്കുന്നുണ്ട്. ശുബ്മാന്‍ ഗില്ലിനായി സച്ചിന്‍ ടെണ്ടുല്‍ക്കറടക്കം ഇടപെട്ടെന്നാണ് വിമര്‍ശനം. ശുബ്മാനെ നായകനായി വളര്‍ത്താന്‍ ശ്രമിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ നായകസ്ഥാനം അര്‍ഹിക്കുന്ന ഗില്ലിനെക്കാള്‍ മികച്ച താരങ്ങളുണ്ടെന്നതാണ് വസ്തുത.

ഗില്ലിന് സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ പഠിക്കേണ്ടതായുണ്ട്. രണ്ട് വര്‍ഷത്തോളം കൂടിയെങ്കിലും കളിച്ച ശേഷം യുവതാരത്തെ നായകസ്ഥാനത്തിലേക്ക് വളര്‍ത്തുന്നതാണ് നല്ലത്. എന്നാല്‍ നിലവില്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് കാട്ടുന്ന തിടുക്കം ശുബ്മാന്റെ കരിയര്‍ തകര്‍ക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Sunday, July 21, 2024, 8:34 [IST]
Other articles published on Jul 21, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+