For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: എന്തുകൊണ്ട് സഞ്ജുവില്ല? ഗംഭീറിന് മിണ്ടാട്ടമില്ല! അഗാര്‍ക്കര്‍ പറഞ്ഞത് ഇങ്ങനെ

ശ്രീലങ്കയുമായുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും മലയാളി താരം സഞ്ജു സാംസണിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട ചോദ്യത്തിനു വ്യക്തമായ മറുപടി നല്‍കാതെ മുഖ്യ കോച്ച് ഗൗതം ഗംഭീറും മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറും. ലങ്കന്‍ പര്യടനത്തിനുള്ള ടി20, ഏകദിന ടീമുകളുടെ പ്രഖ്യാപനത്തിനു ശേഷം ഇന്നു രാവിലെ ഗംഭീറും അഗാര്‍ക്കറും വാര്‍ത്താസമ്മേളനം വിളിച്ചിരുന്നു. മുഖ്യ കോച്ചായി സ്ഥാനമേറ്റെടുത്ത ശേഷമുള്ള ഗംഭീറിന്റെ ആദ്യത്തെ വാര്‍ത്താസമ്മേളനവും കൂടിയായിരുന്നു ഇത്.

ടി20 ടീമിന്റെ ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവിനെ നിയമിച്ചതിനു പിന്നിലെ കാരണത്തെക്കുറിച്ചും ശുഭ്മന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കിയതിനെക്കുറിച്ചുമെല്ലാം ഗംഭീറും അഗാര്‍ക്കറും വിശദീകരണങ്ങള്‍ നല്‍കിയെങ്കിലും സഞ്ജുവിന്റെ കാര്യത്തില്‍ വ്യക്തമായൊരു മറുപടി രണ്ടു പേരുടെയും പക്കല്‍ ഇല്ലായിരുന്നു. മാത്രമല്ല സഞ്ജുവിനെ ഏകദിനത്തില്‍ നിന്നും ഒഴിവാക്കിയതുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ ചോദ്യങ്ങളൊന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകരും ചോദിച്ചില്ല.

SANJU SAMSON

സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, റുതുരാജ് ഗെയ്ക്വാദ് എന്നിവരെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ടാണ് വാര്‍ത്താസമ്മേളനത്തില്‍ ചോദ്യമുയര്‍ന്നത്. സഞ്ജു ടി20 ടീമില്‍ ഇടം നേടിയപ്പോള്‍ സിംബാബ്‌വെയുമായുള്ള അവസാനത്തെ ടി20 പരമ്പരയില്‍ സെഞ്ച്വറി നേടിയ അഭിഷേകും ഇതേ പരമ്പരയില്‍ തിളങ്ങിയ റുതുരാജും ഇത്തവണ ഒഴിവാക്കപ്പെടുകയായിരുന്നു. ഈ മൂന്നു പേരുടെയും അഭാവത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി നല്‍കാന്‍ ഗംഭീര്‍ തയ്യാറായില്ല. അദ്ദേഹം തൊട്ടരികില്‍ ഇരുന്ന അഗാര്‍ക്കറോടു ഇതേക്കുറിച്ച് മറുപടി നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.

ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട ഏതൊരു താരത്തെ സംബന്ധിച്ചും ഈ തീരുമാനം കഠിനമായിരിക്കും. 15 പേരെ മാത്രം തിരഞ്ഞെടുക്കുകയെന്നതായിരുന്നു ഞങ്ങളുടെ മുന്നിലുണ്ടായിരുന്ന വെല്ലുവിളി. വളരെ ബാലന്‍സുള്ള ഒരു ടീമിനെ തിരഞ്ഞെടുക്കാനാണ് ഞങ്ങള്‍ ശ്രമിച്ചത്. അതിനാല്‍ തന്നെ ചിലര്‍ക്കെല്ലാം സ്ഥാനം നഷ്ടമായേക്കുകയും ചെയ്യും. ചിലപ്പോള്‍ അവര്‍ സമീപകാലത്തു ഭേദപ്പെട്ട പ്രകടനം നടത്തിയിട്ടുണ്ടായിരിക്കാം.

പക്ഷെ അവര്‍ക്കു പകരം ആരൊക്കെയാണ് ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നു നിങ്ങള്‍ കാണേണ്ടതുണ്ട്. അവരില്‍ സ്ഥാനം അര്‍ഹിക്കാത്തവരുണ്ടെന്നതാണ് കാര്യമെങ്കില്‍ അതു ചര്‍ച്ച ചെയ്യേണ്ടതുണ്ട്. സിംബാബ്‌വെ പര്യടനത്തില്‍ കളിക്കാന്‍ ഇവരില്‍ ചിലര്‍ക്കു അവസരം നല്‍കാന്‍ ഞങ്ങള്‍ക്കു സാധിച്ചിരുന്നു. അതു നല്ല കാര്യമാണ്. ഒരു ടീമെന്ന നിലയില്‍ ഞങ്ങള്‍ക്കു മതിയായ ആഴവുമുണ്ട്. ഇപ്പോള്‍ ടീമിലുള്ളവര്‍ക്കു നാളെ പരിക്കേല്‍ക്കുകയോ, ഫോമൗട്ട് ആവുകയോ ചെയ്താല്‍ അതു ടീമിനെ സഹായിക്കുകയും ചെയ്യുമെന്നും അഗാര്‍ക്കര്‍ വിശദമക്കി.

GAUTAM GAMBHIR- AJIT AGARKAR

പക്ഷെ ടീമില്‍ സ്ഥാനം ലഭിക്കാതെ പോവുകയെന്നത് കടുപ്പം തന്നെയാണ്. കഴിഞ്ഞ ടി20 ലോകകപ്പില്‍ റിങ്കുവിന് (റിങ്കു സിങ്) ഇടം ലഭിക്കാതെ പോയത് അദ്ദേഹത്തിന്റെ പിഴവല്ല. ലോകകപ്പിനു മുമ്പ് ടി20യില്‍ ഇന്ത്യക്കൊപ്പം വളരെ മികച്ച റെക്കോര്‍ഡാണ് റിങ്കുവിനുള്ളത്. പക്ഷെ നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിനു ടീമില്‍ സ്ഥാനം കിട്ടിയില്ല. എല്ലാ താരങ്ങളെയും 15 അംഗ സ്‌ക്വാഡിലേക്കു ഉള്‍പ്പെടുത്തുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്.

ഒരു താരത്തിനെ സംബന്ധിച്ച് ഇതു കടുപ്പമാണെങ്കിലും ഇതു അവരുടെ ജീവിതത്തിന്റെ ഭാഗമാണ്. അതുകൊണ്ടു തന്നെ നിങ്ങള്‍ക്കു ഒരു അവസരം കിട്ടുമ്പോള്‍ പെര്‍ഫോം ചെയ്യണം. നിങ്ങള്‍ക്കു പകരം ടീമിലെത്തിയ ഒരാള്‍ ഫോമൗട്ടാവുകയോ, പരിക്കേല്‍ക്കുകയോ ചെയ്താല്‍ പകരം ടീമിലേക്കു വിളിക്കുകയും ചെയ്യുമെന്നും സഞ്ജുവിന്റെ പേര് പരാമര്‍ശിക്കാതെ അഗാര്‍ക്കര്‍ വിശദമാക്കി.

ഇന്ത്യക്കൊപ്പം അവസാനമായി കളിച്ച ഏകദിനത്തില്‍ സെഞ്ച്വറിയുമായി പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള താരമാണ് സഞ്ജു. പക്ഷെ എന്നിട്ടും ലങ്കയുമായുള്ള പരമ്പരയില്‍ അദ്ദേഹത്തിനു ഇടം ലഭിച്ചില്ല. ഇന്ത്യന്‍ ടീം കോച്ചാവും മുമ്പ് സഞ്ജുവിന്റെ പ്രതിഭയെയും ഷോട്ടുകളെക്കുറിച്ചുമെല്ലാം പല തവണ പുകഴ്ത്തിയിട്ടുള്ളയാളാണ് ഗംഭീര്‍. കഴിഞ്ഞ ഏകദിന ലോകകപ്പിലുള്‍പ്പെടെ അദ്ദേഹം തഴയപ്പെട്ടപ്പോള്‍ ഗംഭീര്‍ ഇതിനെ ചോദ്യവും ചെയ്തിരുന്നു. പക്ഷെ ഇപ്പോള്‍ കോച്ചിന്റെ റോളിലെത്തിയപ്പോള്‍ ആദ്യ പരമ്പരയില്‍ തന്നെ സഞ്ജുവിനെ ഗംഭീര്‍ പുറത്താക്കിയിരിക്കുകയാണ്.

Story first published: Monday, July 22, 2024, 12:45 [IST]
Other articles published on Jul 22, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+