IND vs SL: ഏകദിനത്തില്‍ റിഷഭ് രണ്ടാമന്‍, ഗംഭീറിന്റെ നീക്കത്തില്‍ സഞ്ജു ഹാപ്പി! കാരണമിതാണ്
കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ആദ്യം പന്തെറിയുകയാണ്. ടോസ് നേടിയ ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. രോഹിത് ശര്‍മയും വിരാട് കോലിയും ഗൗതം ഗംഭീര്‍ പരിശീലകനായ ശേഷം കളിക്കുന്ന ആദ്യ മത്സരമായിരുന്നു ഇത്. മത്സരത്തിനുള്ള ഇന്ത്യയുടെ പ്ലേയിങ് 11 പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരേയും ഞെട്ടിച്ചത് റിഷഭ് പന്തിന്റെ അഭാവമായിരുന്നു. രോഹിത് ശര്‍മക്ക് കീഴില്‍ റിഷഭിന് വലിയ പിന്തുണ ലഭിച്ചിരുന്നു.
ഏകദിനത്തിലും ടി20യിലും ടെസ്റ്റിലും ഒന്നാം നമ്പര്‍ കീപ്പര്‍ സ്ഥാനം റിഷഭ് പന്തിനാണ് നല്‍കിയിരുന്നത്. സമീപകാലത്ത് വന്ന പരിശീലകരെല്ലാം റിഷഭിനെത്തന്നെയാണ് പ്രധാന വിക്കറ്റ് കീപ്പറായി പരിഗണിച്ചത്. എന്നാല്‍ ഗംഭീര്‍ ഇത്തരത്തിലൊരു പരിശീലകനല്ലെന്ന് പറയാം. ഏകദിനത്തില്‍ റിഷഭ് പന്തിനെ രണ്ടാം വിക്കറ്റ് കീപ്പറാക്കി കെ എല്‍ രാഹുലിനെയാണ് ഗംഭീര്‍ കൂടുതലായി പിന്തുണക്കുന്നത്. ഗംഭീറിന്റെ നീക്കം റിഷഭ് ആരാധകര്‍ക്ക് നിരാശയുണ്ടാക്കുന്നതാണ്.
എന്നാല്‍ സഞ്ജു ആരാധകരെ സംബന്ധിച്ച് ഇത് സുഭസൂചനയാണ്. കാരണം റിഷഭ് പന്ത് തുടര്‍ച്ചയായി ഫ്‌ളോപ്പായാലും കണ്ണടച്ച് തുടര്‍ അവസരങ്ങള്‍ നല്‍കുന്നതായിരുന്നു ഇതുവരെയുള്ള രീതി. രവി ശാസ്ത്രിയും പിന്നീട് വന്ന രാഹുല്‍ ദ്രാവിഡുമെല്ലാം ഇത് തന്നെയാണ് ചെയ്തത്. ഏകദിനത്തില്‍ റിഷഭിനെക്കാള്‍ മികച്ച പ്രകടനം സഞ്ജു നടത്തിയിട്ടും പ്രധാന പരമ്പരകളിലൊന്നും പരിഗണിച്ചില്ല. തുടര്‍ അവസരങ്ങള്‍ നല്‍കാതെ സഞ്ജുവിനെ തഴയുകയും റിഷഭിലേക്ക് മാത്രമായി വിക്കറ്റ് കീപ്പര്‍ സ്ഥാനം ഒതുങ്ങുകയും ചെയ്തു.
എന്നാല്‍ ഗംഭീര്‍ അങ്ങനെ ചെയ്യില്ലെന്ന് ഈ നീക്കത്തിലൂടെത്തന്നെ വ്യക്തം. ഏകദിനത്തില്‍ രാഹുലിനെ പ്രധാന വിക്കറ്റ് കീപ്പറാക്കാനും റിഷഭിനെ ടെസ്റ്റിലും ടി20യിലും പിന്തുണക്കാനുമാണ് ഗംഭീറിന്റെ പദ്ധതി. അതുകൊണ്ടുതന്നെ റിഷഭ് പന്ത് ഏകദിനത്തില്‍ ഫ്‌ളോപ്പായാല്‍ സഞ്ജുവിന് ടീമിലേക്കെത്തുക പ്രയാസമായിരിക്കില്ല. ശ്രീലങ്കന്‍ ഏകദിന പരമ്പരയില്‍ നിന്ന് സഞ്ജുവിനെ തഴഞ്ഞതല്ലെന്നാണ് വിവരം. അദ്ദേഹത്തിന് വിശ്രമം നല്‍കിയിരിക്കുകയാണ്.

ടി20 ലോകകപ്പിന് ശേഷം സിംബാബ്‌വെ പര്യടനം. പിന്നാലെ തന്നെ ശ്രീലങ്കയ്‌ക്കെതിരായ ടി20 എന്നിവയിലെല്ലാം സഞ്ജു ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് വിശ്രമം ആവശ്യമാണ്. അതുകൊണ്ടാണ് ശ്രീലങ്കന്‍ ഏകദിനത്തില്‍ നിന്ന് വിശ്രമം നല്‍കിയതെന്നാണ് വിവരം. ദക്ഷിണാഫ്രിക്കയില്‍ ഏകദിന സെഞ്ച്വറിയടക്കം നേടിയ സഞ്ജു ഇപ്പോഴും ഏകദിന പദ്ധതികളുടെ ഭാഗമാണ്. അതുകൊണ്ടുതന്നെ റിഷഭിനെ ഗംഭീര്‍ അമിതമായി പിന്തുണക്കാത്തത് സഞ്ജുവിനെ സംബന്ധിച്ച് നല്ലവാര്‍ത്തയാണ്.
ഇനി ലഭിക്കുന്ന അവസരത്തില്‍ സഞ്ജുവിന് മികവ് കാട്ടാനായാല്‍ ഏകദിന ടീമിലേക്ക് തിരിച്ചെത്താന്‍ സഞ്ജുവിന് സാധിച്ചേക്കും. ശ്രീലങ്കന്‍ ടി20 പരമ്പരയില്‍ സഞ്ജു നിരാശപ്പെടുത്തിയിരുന്നു. ആദ്യ മത്സരത്തില്‍ അവസരം ലഭിക്കാതിരുന്ന സഞ്ജു പിന്നീട് കളിച്ച രണ്ട് മത്സരത്തിലും ഡെക്കിനാണ് പുറത്തായത്. ഈ അവസരം മുതലാക്കിയിരുന്നെങ്കില്‍ സഞ്ജുവിന് അടുത്ത പരമ്പരയില്‍ ടീമില്‍ അനായാസം ഇടം നേടിക്കൊടുക്കുമായിരുന്നു.
രാഹുല്‍ ഗംഭീറിന്റെ ഉപദേശത്തിന് കീഴില്‍ ഐപിഎല്‍ കളിച്ച താരമാണ്. രാഹുല്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് ക്യാപ്റ്റനായിരിക്കവെ ഗംഭീര്‍ ഉപദേഷ്ടാവായിരുന്നു. സഞ്ജുവിന്റെ ബാറ്റിങ് മികവില്‍ വലിയ വിശ്വാസം അര്‍പ്പിക്കുന്ന പരിശീലകനാണ് ഗംഭീര്‍. അതുകൊണ്ടുതന്നെ ഗംഭീറിനെ തഴഞ്ഞ് രാഹുല്‍ ആദ്യ ഏകദിനത്തില്‍ പ്ലേയിങ് 11ലെത്തിയത് സഞ്ജുവിന് ഗുണം ചെയ്യുന്ന കാര്യമാണെന്ന് നിസംശയം പറയാം. ഇടവേളക്ക് ശേഷം ശ്രേയസ് അയ്യര്‍ പ്ലേയിങ് 11ലെത്തി.
ഐപിഎല്ലിന്റെ അവസാന സീസണില്‍ ഗംഭീര്‍ ഉപദേഷ്ടാവായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കപ്പടിച്ചപ്പോള്‍ നായകനായി ശ്രേയസ് അയ്യരായിരുന്നു. ഈ ബന്ധമാണ് ശ്രേയസിന് മടങ്ങിവരവിന് അവസരം തുറന്നതെന്ന് നിസംശയം പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications