For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: റിഷഭ് വേണ്ട, രാഹുല്‍ പ്ലേയിങ് 11ല്‍ തുടരണം! കാരണം എന്താണെന്ന് അറിയാം

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനം നാളെ നടക്കാനിരിക്കെ ഇന്ത്യന്‍ ടീമിന് മുന്നില്‍ ആശങ്കകളേറെയാണ്. ആദ്യ മത്സരം ടൈയായപ്പോള്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് തോല്‍ക്കേണ്ടി വന്നു. മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് ജയിക്കാനാവാതെ പോയാല്‍ പരമ്പര കൈവിടേണ്ടി വരും. അതുകൊണ്ടുതന്നെ എന്ത് വിലകൊടുത്തും ഇന്ത്യക്ക് അവസാന മത്സരം ജയിക്കേണ്ടതായുണ്ട്. ഇന്ത്യ പ്ലേയിങ് 11ല്‍ മാറ്റം വരുത്തുമെന്ന കാര്യം ഉറപ്പാണ്.

ആദ്യ രണ്ട് മത്സരവും കളിക്കാത്ത റിഷഭ് പന്തിനെ മൂന്നാം മത്സരത്തില്‍ ഇന്ത്യ കളിപ്പിക്കാന്‍ സാധ്യതയേറെയാണ്. എന്നാല്‍ മൂന്നാം മത്സരത്തില്‍ റിഷഭ് പന്തിനെ കളിപ്പിക്കാനായി കെ എല്‍ രാഹുലിനെയോ ശ്രേയസ് അയ്യരയോ ഇന്ത്യ മാറ്റേണ്ടതായുണ്ടോ?. ഇത്തരമൊരു നീക്കത്തിന്റെ ആവശ്യമില്ലെന്നത് തന്നെ പറയാം. ഇതിന് ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം ഇടവേളക്ക് ശേഷമാണ് റിഷഭ് കളിക്കുന്നത്.

ശ്രീലങ്കയ്‌ക്കെതിരായ അവസാന ടി20 മത്സരത്തില്‍ റിഷഭ് കളിച്ചിരുന്നില്ല. ആദ്യ രണ്ട് ഏകദിന മത്സരത്തിലും അദ്ദേഹം കളിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ നിര്‍ണ്ണായകമായ മൂന്നാം മത്സരത്തില്‍ കളിക്കുമ്പോള്‍ റിഷഭില്‍ നിന്ന് അത്ഭുതം പ്രതീക്ഷിക്കാനാവില്ല. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ റിഷഭ് പന്തിന് കഴിവുണ്ട്. എന്നാല്‍ സമീപകാലത്തെ അദ്ദേഹത്തിന്റെ ബാറ്റിങ് ശൈലി നോക്കുമ്പോള്‍ ഇത്തരമൊരു പ്രകടനമല്ല നടത്തുന്നത്. പതിയെ പിടിച്ചുനിന്ന് പിന്നീട് ആക്രമണത്തിലേക്ക് റിഷഭ് ഗിയര്‍ മാറ്റുന്നതാണ് കാണാനാവുന്നത്.

എന്നാല്‍ ശ്രീലങ്കയിലെ സ്പിന്‍ പിച്ചില്‍ റിഷഭിന് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ല. സ്പിന്നിനെ നേരിടാന്‍ റിഷഭിനെക്കാള്‍ മിടുക്ക് രാഹുലിനുണ്ട്. ആദ്യ മത്സരത്തില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയ രാഹുലിന് രണ്ടാം മത്സരത്തില്‍ തിളങ്ങാനായില്ല. എന്നാല്‍ പിച്ചിന്റെ സ്വഭാവത്തെക്കുറിച്ച് ഇപ്പോള്‍ കൃത്യമായി രാഹുലിന് അറിയാം. ഇത് അദ്ദേഹത്തിന്റെ പ്രകടനത്തിന് കരുത്ത് പകര്‍ന്നേക്കും. മൂന്നാം മത്സരത്തില്‍ പെട്ടെന്ന് റിഷഭിനെ കൊണ്ടുവരുന്നത് കാര്യമായി ഗുണം ചെയ്‌തേക്കില്ല.

gautam gambhir virat kohli ind vs sl

അതുകൊണ്ടുതന്നെ രാഹുല്‍ തന്നെ പ്ലേയിങ് 11ല്‍ തുടരുന്നതാണ് നല്ലത്. ശ്രേയസ് അയ്യരും സ്പിന്നിനെ നന്നായി നേരിടുന്ന താരമാണ്. സ്പിന്നര്‍മാര്‍ക്കെതിരേ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശ്രേയസിന് കഴിവുണ്ട്. മികച്ച ഫുട് വര്‍ക്കുകളിലൂടെ കളിക്കാന്‍ ശ്രേയസിന് മികവുണ്ട്. അതുകൊണ്ടുതന്നെ ആദ്യ രണ്ട് മത്സരവും കളിച്ച ശ്രേയസിനേയും പ്ലേയിങ് 11 നിലനിര്‍ത്തുന്നതാവും നല്ലത്. റിയാന്‍ പരാഗിനെ ടീമിലേക്ക് പരിഗണിക്കണമെന്ന അഭിപ്രായം ഒരു വിഭാഗത്തിനുണ്ട്.

എന്നാല്‍ യുവതാരമായ പരാഗിന് ഇത്തരമൊരു പിച്ചില്‍ കാര്യമായ പ്രകടനം നടത്താനായേക്കില്ല. അതുകൊണ്ടുതന്നെ ഇന്ത്യ പ്ലേയിങ് 11ല്‍ മാറ്റം വരുത്തേണ്ട ആവശ്യമില്ലെന്ന് തന്നെ പറയാം. ഇന്ത്യക്ക് ആദ്യ രണ്ട് മത്സരത്തിലും അടി പതറിയത് മികച്ച തുടക്കം ലഭിച്ച ശേഷമാണ്. കടന്നാക്രമിച്ച് കളിക്കാന്‍ താരങ്ങള്‍ ധൈര്യം കാട്ടുന്നില്ല. പിച്ച് സ്പിന്‍ സൗഹൃദമാവുന്നതോടെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ പ്രയാസപ്പെടുന്നതാണ് കാണാനാവുന്നത്.

ഇന്ത്യയുടെ തോല്‍വിയുടെ മറ്റൊരു കാരണം ഗൗതം ഗംഭീര്‍ നടത്തുന്ന അനാവശ്യ പരീക്ഷണങ്ങളാണ്. ഗംഭീറിന്റെ പരിശീലനത്തിന് കീഴില്‍ ഇന്ത്യ ടി20 പരമ്പര തൂത്തുവാരിയെങ്കിലും ഏകദിനത്തില്‍ തിരിച്ചടിയാണ് നേരിടുന്നത്. നാലാം നമ്പറില്‍ ശ്രേയസ് അയ്യരെ കളിപ്പിക്കണം. അവിടെ വാഷിങ്ടണ്‍ സുന്ദറേയും അക്ഷര്‍ പട്ടേലിനേയുമെല്ലാം പരീക്ഷിക്കുന്നത് തെറ്റായ തീരുമാനമാണ്. ഇത്തരം പരീക്ഷണം രണ്ട് മത്സരത്തിലും ഇന്ത്യയെ ബാധിച്ചിരുന്നു.

ഇന്ത്യക്ക് കൂടുതല്‍ ഗുണം ചെയ്യുക പ്ലേയിങ് 11 വലിയ മാറ്റങ്ങളില്ലാതെ ഇറങ്ങുന്നതാണ്. ആദ്യ രണ്ട് മത്സരത്തിലെ തോല്‍വിക്ക് പകരം വീട്ടാനുള്ള പക ഈ താരങ്ങള്‍ക്കുണ്ടാവും. പിച്ചിന്റെ സ്വഭാവം പെട്ടെന്ന് മനസിലാക്കാന്‍ പുതിയ താരങ്ങള്‍ക്ക് പ്രയാസമാണെന്നിരിക്കെ ഇന്ത്യ നിലവിലെ പ്ലേയിങ് 11 നിലനിര്‍ത്തി മുന്നോട്ട് പോകുന്നതാണ് നല്ലത്.

Story first published: Tuesday, August 6, 2024, 10:57 [IST]
Other articles published on Aug 6, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+