IND vs SL: ഗംഭീര്‍ ചെയ്തത് ശരി, ഏകദിന പരമ്പരയില്‍ സഞ്ജു വേണ്ട! കാരണങ്ങള്‍ അറിയാം
മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന, ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഗൗതം ഗംഭീര്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനായ ശേഷമുള്ള ആദ്യത്തെ പരമ്പരയാണ് വരാനിരിക്കുന്നത്. ഗംഭീര്‍ പരിശീലകനാവുമ്പോള്‍ ഇന്ത്യന്‍ ടീമില്‍ പൊളിച്ചെഴുത്ത് ഉണ്ടാവുമെന്ന് നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നതാണ്. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായ ചില നീക്കങ്ങളാണ് ഗംഭീര്‍ പരിശീലകനായപ്പോള്‍ നടത്തിയത്. ഹാര്‍ദിക് പാണ്ഡ്യയെ നായകസ്ഥനത്ത് നിന്ന് നീക്കി സൂര്യകുമാര്‍ യാദവിനെ ഗംഭീര്‍ ടി20 നായകനാക്കി.
കൂടാതെ സഞ്ജു സാംസണെ ടി20 ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഏകദിന ടീമില്‍ നിന്ന് തഴഞ്ഞു. അവസാന ഏകദിന മത്സരത്തില്‍ സെഞ്ച്വറിയടക്കം നേടിയിട്ടും സഞ്ജുവിനെ ഗംഭീര്‍ തഴഞ്ഞു. ഇതിന്റെ പേരില്‍ രൂക്ഷ വിമര്‍ശനമാണ് ഗംഭീര്‍ നേരിടുന്നത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ സഞ്ജു ആരാധകരെല്ലാം ശക്തമായ പ്രതിഷേധമാണ് അറിയിക്കുന്നത്. സഞ്ജുവിന്റെ ടി20യിലെ കണക്കുകളെക്കാള്‍ മികച്ച കണക്കുകള്‍ ഏകദിനത്തില്‍ അവകാശപ്പെടാനാവും.
എന്നിട്ടും സഞ്ജുവിനെ തഴഞ്ഞത് ശരിയായ തീരുമാനമാണെന്ന് പറയാനാവുമോ?. ശരിയായ തീരുമാനമാണ് ഗംഭീര്‍ എടുത്തതെന്ന് തന്നെ പറയാം. ഇത് പറയാന്‍ ചില കാരണങ്ങളുമുണ്ട്. ഇത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം മികച്ച സ്പിന്‍ പിച്ചുകളില്‍ സഞ്ജു സാംസണ്‍ പ്രയാസപ്പെടുമെന്നതാണ്. സ്പിന്‍ സൗഹൃദ പിച്ചിലെ സഞ്ജുവിന്റെ കണക്കുകള്‍ തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. ശ്രീലങ്കയിലെ സാഹചര്യം സ്പിന്നിന് അനുകൂലമാണ്.
ഇവിടെ മികവ് കാട്ടുകയെന്നത് സഞ്ജുവിനെ സംബന്ധിച്ച് ദുഷ്‌കരമാവും. ശ്രീലങ്കയുടെ വനിന്‍ഡു ഹസരങ്ക സഞ്ജുവിന്റെ പേടി സ്വപ്‌നമാണ്. എട്ട് തവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ആറ് തവണയും സഞ്ജുവിനെ ഹസരങ്ക പുറത്താക്കി. മികച്ച സ്പിന്നര്‍മാര്‍ക്കെതിരേ സഞ്ജു പതറുന്നതാണ് ഇതുവരെയുള്ള കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. അതുകൊണ്ടുതന്നെ സഞ്ജുവിന് ശ്രീലങ്കയില്‍ അടിപതറാനാണ് സാധ്യത കൂടുതല്‍.

സഞ്ജുവിനെക്കാള്‍ നന്നായി സ്പിന്നിനെ നേരിടുന്ന ബാറ്റ്‌സ്മാന്‍മാരാണ് കെ എല്‍ രാഹുലും റിഷഭ് പന്തും. ഐപിഎല്ലില്‍ സ്പിന്നിനെതിരേ സഞ്ജു തിളങ്ങുമെങ്കിലും സ്പിന്നിന് വലിയ മേല്‍കൈയുള്ള മൈതാനങ്ങളില്‍ സഞ്ജുവിന് കാലിടറും. എന്നാല്‍ രാഹുലും റിഷഭും നന്നായി നേരിടുന്ന താരങ്ങളാണ്. അതുകൊണ്ടുതന്നെ സഞ്ജുവിനെക്കാള്‍ ശ്രീലങ്കന്‍ പിച്ചില്‍ തിളങ്ങാനാവുക റിഷഭിനും രാഹുലിനുമാവും. രണ്ടാമത്തെ കാര്യം സഞ്ജുവിന്റെ സ്ഥിരതയില്ലായ്മയാണ്.
ദക്ഷിണാഫ്രിക്കയില്‍ ഏകദിന സെഞ്ച്വറി നേടിയതിന് പിന്നാലെ സഞ്ജുവിനെ തഴഞ്ഞുവെന്നതാണ് പ്രധാനമായും ഉയരുന്ന ആരോപണം. എന്നാല്‍ സഞ്ജുവിന്റെ കണക്കുകള്‍ നോക്കുമ്പോള്‍ സ്ഥിരത വലിയൊരു പ്രശ്‌നമാണ്. ഏകദിനത്തില്‍ സ്ഥിരതയോടെ കളിക്കാന്‍ സഞ്ജു നന്നായി പ്രയാസപ്പെടുന്നുണ്ട്. എന്നാല്‍ രാഹുല്‍ സഞ്ജുവിനെക്കാള്‍ ഏകദിനത്തില്‍ മികച്ച റെക്കോഡുള്ള താരവും അനുഭവസമ്പത്തുള്ള താരവുമാണ്. അതുകൊണ്ടുതന്നെ ഗംഭീര്‍ സഞ്ജുവിനെ തഴഞ്ഞ് രാഹുലിനെ പിന്തുണച്ചതില്‍ തെറ്റ് പറയാനാവില്ല.
മൂന്നാമത്തെ കാര്യം സഞ്ജുവിന് ഏകദിനത്തില്‍ വലിയ ഭാവി കാണുന്നില്ലെന്നതാണ്. ഇന്ത്യ ഇതുവരെ സഞ്ജുവിനെ ഏകദിനത്തില്‍ പ്രധാനപ്പെട്ട താരമായി പരിഗണിച്ചിട്ടില്ല. ഐപിഎല്ലില്‍ കളിച്ചാണ് സഞ്ജു ഇന്ത്യന്‍ ടീമിലേക്കെത്തുന്നത്. ടി20 ഫോര്‍മാറ്റിലാണ് സഞ്ജുവിന് നേരത്തെ മുതല്‍ ഇന്ത്യ പരിഗണന നല്‍കുന്നത്. രാഹുലിനെപ്പോലൊരു താരത്തെ മാറ്റിനിര്‍ത്തി സഞ്ജുവിനെ ഏകദിന ടീമിലേക്ക് പരിഗണിക്കേണ്ടതായുണ്ടെന്ന് പറയാനാവില്ല.
റിഷഭ് പന്തിനെ ഇന്ത്യ എക്‌സ് ഫാക്ടര്‍ താരമായും പരിഗണിക്കവെ സഞ്ജുവിനെ ഏകദിന ടീമിലേക്ക് പരിഗണിക്കേണ്ട ആവശ്യകതയില്ല. എന്നാല്‍ ഏകദിനത്തിലെ സഞ്ജുവിന്റെ കരിയര്‍ അവസാനിച്ചെന്ന് പറയാറായിട്ടില്ല. ടി20 പരമ്പരകളില്‍ മികച്ച പ്രകടനം നടത്തിയാല്‍ സഞ്ജുവിന് ഏകദിന ടീമിലേക്ക് തിരിച്ചുവരവ് നടത്താന്‍ സാധിച്ചേക്കും. നിലവിലെ സാഹചര്യത്തില്‍ സഞ്ജു ടീമിന് പുറത്ത് നില്‍ക്കുന്നതാണ് നല്ലത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications