Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: 11ല്‍ ആറും നേടി! ഇന്ത്യയെ തീര്‍ത്ത വാന്‍ഡര്‍സായ്, ആരാണ് ഈ തുറുപ്പുചീട്ട്? അറിയാം

കൊളംബോ: രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ അന്തകനായി മാറിയതോടെ ലോക ക്രിക്കറ്റിലെ പുതിയ ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ് ശ്രീലങ്കന്‍ സ്പിന്നര്‍ ജെഫ്രി വാന്‍ഡര്‍സായ്. ലങ്ക 32 റണ്‍സിന്റെ അട്ടിമറി ജയം കുറിച്ച പോരാട്ടത്തില്‍ ഇന്ത്യയെ വാന്‍ഡര്‍സായ് ഏറെക്കുറെ തനിച്ചാണ് തീര്‍ത്തതെന്നു പറയാം. ഇന്ത്യയുടെ 11 വിക്കറ്റുകളില്‍ ആറും അദ്ദേഹം പോക്കറ്റിലാക്കുകയായിരുന്നു. 10 ഓവറില്‍ 33 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് വാന്‍ഡര്‍സായ് ആറു പേരെ മടക്കിയത്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ (64), ശുഭ്മന്‍ ഗില്‍ (35), വിരാട് കോലി (14), ശിവം ദുബെ (0), ശ്രേയസ് അയ്യര്‍ (7), കെഎല്‍ രാഹുല്‍ (0) തുടങ്ങിയവരെയെല്ലാം അദ്ദേഹം പുറത്താക്കുകയായിരുന്നു. റണ്‍ചേസില്‍ ഒരു ഘട്ടത്തില്‍ അനായാസ വിജയത്തിലേക്കു കുതിക്കുകയായിരുന്നു ഇന്ത്യ. 241 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 14ാം ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 96 റണ്‍സെന്ന നിലയിലായിരുന്നു.

Jeffrey Vandersay

പിന്നീട് കണ്ണടച്ചു തുറക്കും വേഗത്തിലാണ് ഇന്ത്യ തകര്‍ന്നടിഞ്ഞത്. 36 ഓവര്‍ ആവുമ്പോഴേക്കും ഇന്ത്യ എട്ടിനു 190ലേക്കു കൂപ്പുകുത്തുകയും ചെയ്തു. ഇതിനു കാരണക്കാരന്‍ വാന്‍ഡര്‍സായ് ആയിരുന്നു. ആരാണ് ലങ്കയുടെ തുറുപ്പുചീട്ടായി മാറിയ ഈ സ്പിന്നറെന്നു അറിയാം.

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന ചരിത്രമെടുത്താല്‍ ഒരു ബൗളറുടെ ഏറ്റവും മികച്ച ആറാമത്തെ പ്രകടനം കൂടിയാണ് അദ്ദേഹം തന്റെ പേരില്‍ കുറിച്ചത്. ഈ ലിസ്റ്റില്‍ തലപ്പത്തുള്ളത് ശ്രീലങ്കയുടെ മുന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനാണ്. 2000ത്തില്‍ ഷാര്‍ജയില്‍ നടന്ന കളിയില്‍ ഇന്ത്യക്കെതിരേ 30 റണ്‍സിനു ഏഴു വിക്കറ്റുകളാണ് അദ്ദേഹം കടപുഴക്കിയത്.

2015ലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ 34കാരനായ വാന്‍ഡര്‍സായ് അരങ്ങേറിയത്. കൊളംബോയില്‍ പാകിസ്താനുമായുള്ള ടി20 മല്‍സരത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. ടി20യില്‍ ഇതുവരെ 14 മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള അദ്ദേഹം ഏഴു വിക്കറ്റുകള്‍ നേടുകയും ചെയ്തു. ബാറ്റിങില്‍ 20 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 2022 ഫെബ്രുവരിക്കു ശേഷം ലങ്കയ്ക്കായി ടി20യില്‍ വാന്‍ഡര്‍സായ് കളിക്കുകയും ചെയ്തിട്ടില്ല.

Jeffrey Vandersay

ഏകദിനത്തിലും 2015ല്‍ തന്നെയാണ് അദ്ദേഹം അരങ്ങേറിയത്. പക്ഷെ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ വാന്‍ഡര്‍സായ്ക്കു സാധിച്ചില്ല. ന്യൂസിലാന്‍ഡുമായി കന്നി ഏകദിനത്തില്‍ കളിച്ച വാന്‍ഡര്‍സായ് ഇതുവരെ വെറും 22 മല്‍സരങ്ങളില്‍ മാത്രമേ പന്തെറിഞ്ഞിട്ടുള്ളൂ. ഇവയില്‍ നിന്നും വീഴ്ത്തിയത് 33 വിക്കറ്റുകളുമാണ്. വൈറ്റ് ബോള്‍ ക്രിക്കറ്റ് കൂടാതെ ഒരു ടെസ്റ്റിലും വാന്‍ഡര്‍സായ് കളിച്ചിട്ടുണ്ട്. 2022ല്‍ ഓസ്‌ട്രേലിയക്കെതിരേയായിരുന്നു ഇത്. ഒരേയൊരു വിക്കറ്റ് മാത്രമാണ് ഈ ടെസ്റ്റില്‍ താരം വീഴ്ത്തിയത്.

Story first published: Monday, August 5, 2024, 10:37 [IST]
Other articles published on Aug 5, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+