For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: ദക്ഷിണാഫ്രിക്കയില്‍ സെഞ്ച്വറി, എന്നിട്ടും സഞ്ജുവിനെ തഴഞ്ഞു! അനീതിയെന്ന് ജാഫര്‍

മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ചില സര്‍പ്രൈസ് നീക്കങ്ങള്‍ അതിലുണ്ടായിരുന്നു. ഗൗതം ഗംഭീര്‍ ഇന്ത്യയുടെ പരിശീലകനായ ശേഷമുള്ള ആദ്യ ടീം പ്രഖ്യാപനമെന്ന നിലയില്‍ എല്ലാവരും പ്രതീക്ഷിച്ചപോലെ ചില മാറ്റങ്ങള്‍ ടീമിലുണ്ടായിരുന്നു. ടി20 നായകസ്ഥാനത്ത് നിന്ന് ഹാര്‍ദിക് പാണ്ഡ്യ തഴയപ്പെട്ടതും തല്‍സ്ഥാനത്തേക്ക് സൂര്യകുമാര്‍ യാദവ് എത്തിയതും ഗംഭീറിന്റെ നീക്കമാണ്. ശുബ്മാന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കുകയും ചെയ്തു.

സഞ്ജു സാംസണെ ടി20 പരമ്പരക്ക് പരിഗണിച്ചെങ്കിലും ഏകദിന പരമ്പരയില്‍ നിന്ന് തഴഞ്ഞിരിക്കുകയാണ്. ചാമ്പ്യന്‍സ് ട്രോഫി വരാനിരിക്കെ സഞ്ജുവിനെ ഏകദിന ടീമില്‍ നിന്ന് തഴഞ്ഞത് അദ്ദേഹത്തെ ഒതുക്കാനുള്ള നീക്കമാണെന്ന് പറയാം. സഞ്ജുവിനെ തഴഞ്ഞതിനെതിരേ ഇതിനോടകം പ്രതിഷേധം ശക്തമാണ്. ഇപ്പോഴിതാ ഗംഭീറിന്റെ പരിഷ്‌കാരത്തിനെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് വസിം ജാഫറും ശശി തരൂരും.

'അപ്രതീക്ഷിത തീരുമാനം' എന്നാണ് വസിം ജാഫര്‍ ട്വീറ്റ് ചെയ്തത്. അഭിഷേക് ബച്ചനും സഞ്ജയ് ദത്തും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചാണ് ടീം തിരഞ്ഞെടുപ്പിനെ ജാഫര്‍ ട്രോളിയത്. സഞ്ജു സാംസണ്‍ ഏകദിനത്തില്‍ മികച്ച റെക്കോഡുള്ള താരമാണ്. ഇന്ത്യക്കായി ടി20യില്‍ കളിച്ചതിനെക്കാള്‍ മികച്ച കണക്കുകള്‍ ഏകദിനത്തില്‍ സഞ്ജുവിന് അവകാശപ്പെടാം. സമ്മര്‍ദ്ദ ഘട്ടത്തിലടക്കം സഞ്ജുവിന് തിളങ്ങാന്‍ സാധിച്ചിരുന്നു. ദക്ഷിണാഫ്രിക്കയില്‍ ഏകദിന സെഞ്ച്വറി നേടാന്‍ സഞ്ജുവിന് സാധിച്ചിരുന്നു.

എന്നാല്‍ പുതിയ പരിശീലകനായ ഗംഭീര്‍ സഞ്ജുവിനെ ഒതുക്കി റിഷഭ് പന്തിനൊപ്പം കെ എല്‍ രാഹുലിനെയാണ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരിക്കുന്നത്. ഇത് നേരത്തെ പ്രതീക്ഷിച്ചിരുന്ന നീക്കമായിരുന്നു. എങ്കിലും സമീപകാലത്തെ പ്രകടനത്തെ വിലയിരുത്തി സഞ്ജുവിന് ഏകദിനത്തില്‍ കൂടുതല്‍ അവസരം നല്‍കേണ്ടതായിരുന്നു. ശിവം ദുബെയ്ക്കും റിയാന്‍ പരാഗിനും ഏകദിന ടീമില്‍ അവസരം നല്‍കിയപ്പോഴും സഞ്ജു തഴയപ്പെട്ടു എന്നതാണ് എടുത്തു പറയേണ്ടത്.

sanju samson ind vs sl

ശശി തരൂരും സഞ്ജുവിനെ തഴഞ്ഞതിനെതിരേ വിമര്‍ശനം ഉയര്‍ത്തി. 'ഈ മാസം അവസാനം നടക്കേണ്ട ശ്രീലങ്കന്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം വളരെ കൗതുകമുണ്ടാക്കുന്നു. അവസാന ഏകദിനത്തില്‍ സെഞ്ച്വറി നേടിയ സഞ്ജുവിനെ ടീമിലെടുത്തിട്ടില്ല. ടി20യില്‍ സെഞ്ച്വറി നേടിയ അഭിഷേക് ശര്‍മയേയും പരിഗണിച്ചില്ല. എന്തായാലും ഇന്ത്യന്‍ ടീമിന് ആശംസകള്‍ നേരുന്നു' എന്നായിരുന്നു ശശി തരൂരിന്റെ പോസ്റ്റ്. സഞ്ജുവിന് ഇനി ഏകദിന ടീമിലേക്കെത്തുക കടുപ്പമാണ്.

കാരണം കെ എല്‍ രാഹുലിനെയാണ് ഗംഭീര്‍ ഏകദിനത്തില്‍ വിക്കറ്റ് കീപ്പറായി വളര്‍ത്താന്‍ ആഗ്രഹിക്കുന്നത്. ടി20 സ്‌പെഷ്യലിസ്റ്റായ റിയാന്‍ പരാഗിനെയും ശിവം ദുബെയേയും ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയത് തികച്ചും അപ്രതീക്ഷിതമായ നീക്കമാണ്. രണ്ട് പേരും പന്തെറിയാന്‍ കഴിവുള്ളവരാണ്. ഇതാണ് ഗംഭീര്‍ ഏകദിന ടീമിലേക്ക് പരിഗണിക്കാന്‍ കാരണം. സിംബാബ് വെ പര്യടനത്തില്‍ പരാഗ് ടീമില്‍ ഉള്‍പ്പെട്ടിരുന്നു. മികച്ച പ്രകടനം നടത്താന്‍ അദ്ദേഹത്തിനായിരുന്നില്ല.

എന്നിട്ടും സഞ്ജുവിനെ മറികടന്ന് പരാഗ് ഏകദിന ടീമിലേക്കെത്തി. ദുബെ ബൗളിങ്ങില്‍ വലിയ മികവ് അവകാശപ്പെടാനാവാത്ത താരമാണ്. തല്ലുകൊള്ളിയായ ബൗളറാണെന്ന് പറയാം. എന്നിട്ടും ദുബെയെ ഗംഭീര്‍ ടീമിലെടുത്തു. മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കറുമായി ഗംഭീര്‍ നടത്തിയ കൂടിക്കാഴ്ചക്കൊടുവിലാണ് ഇത്തരത്തില്‍ വലിയ പൊളിച്ചെഴുത്ത് നടത്തിയിരിക്കുന്നത്. എന്തായാലും സഞ്ജുവിനെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്താത്തത് വലിയ അനീതിയാണെന്ന് പറയാം.

സഞ്ജുവിന് ടി20 ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്. റിഷഭ് പന്ത് തന്നെയാവും ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍. ടി20 ലോകകപ്പില്‍ സംഭവിച്ചതുപോലെ സഞ്ജുവിനെ ഇന്ത്യ ബെഞ്ചിലിരുത്താനാണ് സാധ്യത കൂടുതല്‍. ഗംഭീറിന് കീഴില്‍ സഞ്ജുവിന് കാര്യമായ പിന്തുണ ലഭിച്ചേക്കില്ലെന്ന വ്യക്തമായ സൂചന നല്‍കുന്നതാണ് ഇപ്പോഴത്തെ തഴയലെന്ന് തന്നെ വിലയിരുത്താം.

Story first published: Friday, July 19, 2024, 14:52 [IST]
Other articles published on Jul 19, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+